Friday, March 29, 2024
Friday, March 29, 2024

HomeFact Checkമോദി UN രക്ഷാ സമിതി അധ്യക്ഷനായ ആദ്യ ഇന്ത്യൻ നേതാവല്ല

മോദി UN രക്ഷാ സമിതി അധ്യക്ഷനായ ആദ്യ ഇന്ത്യൻ നേതാവല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഓഗസ്റ്റ് ഒൻപതിന് നടന്ന UN രക്ഷാ സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചത് വർത്തയായിരുന്നല്ലോ.

ഈ യോഗം നടക്കുന്നതിനെ കുറിച്ചു  വാർത്ത വന്നപ്പോൾ മുതൽ, രക്ഷ  സമിതി യോഗത്തിൽ അധ്യക്ഷനാവുന്ന ആദ്യ നേതാവ് മോദിയാണ് എന്ന തരത്തിൽ ഒരു പ്രചാരണം നടക്കുന്നുണ്ട് .

ഓഗസ്റ്റ് ഒന്ന് മുതൽ ഈ പ്രചാരണം നടക്കുന്നതായി ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു.

ഞങ്ങൾ കണ്ടപ്പോൾ.സൂരജ് അമ്പലപ്പുഴ എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത ഈ അവകാശവാദത്തിന് 35 ഷെയറുകൾ ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

P. Sanal Purushothaman എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു 41  ഷെയറുകൾ ഉണ്ട്. മറ്റ് അനേകം പ്രൊഫൈലിൽ നിന്നും ആ അവകാശവാദം ഷെയർ ചെയ്യപ്പെടുന്നുണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

ഞങ്ങൾ യു എൻ രക്ഷാസമിതി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന്  യു എൻ വെബ്‌സൈറ്റിൽ നോക്കി.  യുഎന്‍ രക്ഷാസമിതിയിലെ  രാജ്യങ്ങള്‍ക്ക് ഊഴം അനുസരിച്ചാണ് അധ്യക്ഷ പദവി ലഭിക്കുന്നത്. രാജ്യങ്ങൾക്കാണ് അല്ലാതെ വ്യക്തികൾക്കല്ല അധ്യക്ഷ പദവി കൊടുക്കുന്നത്. 

ആദ്യമായാണോ  ഇന്ത്യയ്ക്ക് അധ്യക്ഷ പദവി ലഭിക്കുന്നത് എന്നറിയാൻ ഞങ്ങൾ നെറ്റിൽ സേർച്ച് ചെയ്തു. 2010ലെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.

അതിലെ വിവരങ്ങൾ പ്രകാരം,ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി, 2011ൽ  UN സുരക്ഷാ കൗൺസിലിന്റെ (യുഎൻഎസ്‌സി) സ്ഥിരാംഗമല്ലാത്ത അംഗമായി ഇന്ത്യയെ തിരഞ്ഞെടുത്തു.

2011 ജനുവരി 1 മുതൽ ആരംഭിക്കുന്ന രണ്ട് വർഷത്തെ കാലാവധിക്കായിരുന്നു യുഎൻഎസ്‌സിയുടെ  സ്ഥിരാംഗമല്ലാത്ത അംഗമായി ഇന്ത്യയെ അന്ന് തിരഞ്ഞെടുത്തത്.

സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമല്ലാത്ത അംഗമെന്ന നിലയിൽ ഇന്ത്യയുടെ ഏഴാമത്തെ ഊഴമായിരുന്നു അത്. 1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92 എന്നീ വർഷങ്ങളിൽ ഇന്ത്യ മുമ്പ് സുരക്ഷാ കൗൺസിൽ അംഗമായിരുന്നു. 

അംഗരാജ്യങ്ങളുടെ പേരുകളുടെ ഇംഗ്ലീഷ് അക്ഷരമാല ക്രമം അനുസരിച്ച് ഓരോ അംഗങ്ങളും ഓരോ മാസവും കൗൺസിലിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നു. 

അതനുസരിച്ചാണ് ഓഗസ്റ്റ് മാസം ഇന്ത്യയ്ക്ക് അധ്യക്ഷ പദവി വഹിക്കാൻ അവസരം ലഭിക്കുന്നത്. 2022 ഡിസംബറിലും ഈ ടേമിൽ അധ്യക്ഷ പദവി ലഭിക്കും എന്ന് വെബ്‌സൈറ്റ് പറയുന്നു.

ഹർദീപ് സിങ്ങ് പൂരി ഓഗസ്റ്റ് ഒന്നിന് ഇങ്ങനെ ട്വീറ്റ് ചെയ്തു.

പത്തുവർഷം മുമ്പ് ഈ ദിവസം, ഇന്ത്യ അവസാനമായി യുഎൻഎസ്‌സിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. അന്ന് അധ്യക്ഷനാകാൻ അവസരം എനിക്ക് ലഭിച്ചു.

 ഇപ്പോൾ കേന്ദ്ര  പെട്രോളിയം പ്രകൃതി വാതക മന്ത്രിയാണ് ഹർദീപ് സിങ്ങ് പൂരി.മുൻപ് വ്യോമയാന,ഭാവന നിർമാണ, നഗരവികസന മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1974 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ പുരി 2009 മുതൽ 2013 വരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സേവനമനുഷ്ഠിച്ചു.  

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ (UNSC) പ്രസിഡന്റായി  2011 ഓഗസ്റ്റ് മുതൽ നവംബർ 2012 വരെ പ്രവർത്തിച്ചു.

മുൻപ്, UN സുരക്ഷാ കൗൺസിലിന്റെ  തീവ്രവാദ വിരുദ്ധ സമിതിയുടെ ചെയർമാനായിരുന്നു.  ന്യൂയോർക്കിലെ സ്വതന്ത്ര കമ്മീഷൻ സെക്രട്ടറി ജനറൽ, വൈസ് -ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

വായിക്കുക
:MVD പിരിച്ചുവിട്ട വിസ്മയയുടെ ഭർത്താവിനെ സുരേഷ് ഗോപി പിന്തുണച്ചിട്ടില്ല

Conclusion

UN സുരക്ഷാസമിതി അധ്യക്ഷ പദവി രാജ്യങ്ങൾക്കാണ് കൊടുക്കുന്നത്. വ്യക്തികൾക്കല്ല.ആദ്യമായല്ല അധ്യക്ഷ പദവി ഇന്ത്യ വഹിക്കുന്നത്. 

Result: Misleading

Sources

UN Website

Ministry of External Affairs Website

Hardeep Singh Puri’s Tweet

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular