Thursday, December 19, 2024
Thursday, December 19, 2024

HomeFact Checkനീരജ് ചോപ്രയെ അഭിനന്ദിച്ച പാകിസ്ഥാൻ താരത്തിന്റെ അക്കൗണ്ട് ഫേക്ക് ആണ്

നീരജ് ചോപ്രയെ അഭിനന്ദിച്ച പാകിസ്ഥാൻ താരത്തിന്റെ അക്കൗണ്ട് ഫേക്ക് ആണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

നീരജ് ചോപ്രയെ അഭിനന്ദിക്കുന്ന  പാകിസ്ഥാൻ താരത്തിന്റെ ട്വീറ്റർ അക്കൗണ്ടിൽ നിന്നുള്ള  സന്ദേശം  എന്ന പേരിൽ ഒരു പ്രചാരണം വൈറലാവുന്നുണ്ട്.

my_name_is_human.___/ എന്ന ഐഡിയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിനു 955 ലൈക്കുകൾ ഇത് എഴുതുന്ന നേരം വരെ ലഭിച്ചിട്ടുണ്ട്.

https://www.instagram.com/p/CSSHv02hui7/

ആർകൈവ്ഡ് ലിങ്ക് 

ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകൾ കണ്ടു. എന്നാൽ അവയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല. 

ആർക്കൈവ്ഡ് ലിങ്ക് 

ഈ പോസ്റ്റിൽ പറയുന്ന പാകിസ്ഥാൻ താരത്തിന്റെ   സന്ദേശം  പങ്കുവെച്ചിരിക്കുന്നത്  @ArshadNadeemPak എന്ന ട്വിറ്റർ ഹാൻഡിലാണ്. ArshadNofficial/status, എന്ന മറ്റൊരു ഹാൻഡിലും ഇതേ പോസ്റ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Fact Check/Verification

Arshadnadeem76 എന്നതാണ്  അർഷാദ് നദീമിന്റെ ട്വിറ്റർ ഹാൻഡിൽ. ഇതല്ലാതെ മറ്റൊരു ഹാൻദിൽ  അർഷാദിന് ഇല്ലെന്ന് ഇതിനകം പാകിസ്താനി പത്രപ്രവർത്തകനായ അബ്ദുൾ ഹഫർ തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ, ആഗസ്റ്റ് 5 ന് അർഷദ് നദീം തന്റെ ഔദ്യോഗിക പേജിൽ നിന്നും ഇത് വിശദീകരിച്ചിട്ടുണ്ട്.

ഒളിമ്പിക്സിന് ശേഷം അദ്ദേഹം അടുത്തിടെ പോസ്റ്റ് ചെയ്ത ഔദ്യോഗിക ട്വീറ്റ് ചുവടെ ചേർക്കുന്നു.

https://twitter.com/Arshadnadeem76/status/1423325790515589120?s=20

കൂടാതെ, പാക്കിസ്ഥാൻ ഒളിമ്പിക് അക്കാദമി അദ്ദേഹത്തെ അഭിനന്ദിച്ച് ഒരു ട്വീറ്റ് പുറത്തിറക്കിയിട്ടുണ്ട്.

വായിക്കുക:മൺകൂജയും തുപ്പൽ കോളാമ്പിയും ഇല്ലാത്തത് കൊണ്ട് കിറ്റക്സിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല

Conclusion

ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ അത്‌ലറ്റ് നീരജ് ചോപ്രയെ പാക് അത്‌ലറ്റ് അർഷദ് നദീം, അദ്ദേഹത്തിന്റെ ട്വിറ്റർ പേജിൽ  അഭിനന്ദിച്ചുവെന്ന വാർത്ത തെറ്റാണ്. 

Result: False

Sources

Twitter:https://twitter.com/NOCPakistan/status/1423985395893784577?s=20

Twitter:https://twitter.com/Arshadnadeem76

Twitter:https://twitter.com/GhaffarDawnNews/status/1424009068428079105/photo1

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular