Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ (കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്- CIAL) സൗജന്യ വാഹന പ്രവേശനം നിര്‍ത്തിയെന്ന ഫേസ്ബുക്ക് പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: രേവന്ത റെഡ്ഡി സത്യപ്രതിജ്ഞക്ക് മുമ്പ് ഗോപൂജ ചെയ്തോ?
“നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോകുന്ന വണ്ടി ഉടമസ്ഥരുടെ അറിവിലേക്ക്. എയര്‍പോര്‍ട്ട് എന്‍ട്രി ചാര്‍ജ് ഇനി മുതല്‍ ഫാസ്റ്റ്ടാഗ് വഴി ആണ് കളക്റ്റ് ചെയ്യുന്നത്. ഫാസ്റ്റ്ടാഗ് ഇല്ലാതെ പ്രവേശനം സാധ്യമല്ല. 10 മിനിറ്റ് ഫ്രീ എന്നത് എടുത്ത് കളഞ്ഞു. എന്‍ട്രി ഫീ 60 രൂപ ആക്കിയിട്ടുണ്ട്. അത് 10 മിനിറ്റ് വരെ മാത്രം. തുടര്‍ന്ന് ഓരോ മണിക്കൂറിനും 100 രൂപയും 24 മണിക്കൂറിനു 350 രൂപയും ആക്കിയിട്ടുണ്ട്,” എന്നാണ് പോസ്റ്റുകൾ പറയുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ഫാസ്റ്റ്ടാഗ് സംവിധാനം നിലവില്‍ വന്നതിനെ തുടർന്നാണ് പ്രചരണം.
ഞങ്ങൾ ഈ വിവരങ്ങൾ ശരിയാണോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡിസംബർ 11, 2023ന് അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഷെയർ ചെയ്ത ഒരു കാർഡ് കണ്ടു.
“പാർക്കിംഗ് സുഗമമാക്കാനും പണമടക്കൽ വേഗത്തിലാക്കാനും കൊച്ചി വിമാനത്താവളത്തിൽ ഫാസ്റ്റ്ടാഗ് നിലവിൽ വന്നു. ഫാസ്റ്റ്ടാഗ് ഇല്ലാത്തവർക്ക് പാർക്കിംഗ് ഗേറ്റിലെ ആറു ലൈനുകളിൽ ഒന്നിലൂടെ പണമടച്ച് പുറത്ത് കടക്കാൻ താത്കാലിക സംവിധാനം ഉണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം സൗജന്യം (നിലവിലെ 10 മിനിറ്റ് സൗജന്യം തുടരും). കമേഴ്സ്യൽ വാഹനങ്ങൾക്ക് 60 രൂപ പ്രവേശന ഫീസ്. വിപുലമായ പാർക്കിംഗ് സംവിധാനം,സ്ലോട്ട് മുൻകൂടി ബുക്ക് ചെയ്യാം,” എന്നാണ് കാർഡ് പറയുന്നത്. തുടർന്ന് ഞങ്ങൾ, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പിആർഒ പിഎസ് ജയനെ വിളിച്ചു. “യാത്രക്കാരെ ഇറക്കാനും കയറ്റാനും വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് ഇപ്പോഴും 10 മിനിട്ട് പാര്‍ക്കിങ് സൗജന്യമാണ്. വാണിജ്യ ടാക്‌സികള്‍ക്കാണ് 60 രൂപ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്,” ജയൻ പറഞ്ഞു.
ഇതിൽ നിന്നും സ്വകാര്യ വാഹനങ്ങള്‍ക്കുള്ള 10 മിനിട്ട് ഫ്രീ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റമില്ലെന്ന് വ്യക്തമായി.
ഇവിടെ വായിക്കുക: Fact Check: മുസ്ലീം യുവാവിന് തോക്ക് നൽകി യുപി പോലീസ് തീവ്രവാദിയായി ചിത്രീകരിച്ചോ?
Sources
Facebook post by Cochin International Airport Limited on December 11,2023
Telephone Conversation with P S Jayan PRO, CIAL
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.