Friday, September 20, 2024
Friday, September 20, 2024

HomeFact CheckNewsFact Check: സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ  ദുരിതാശ്വാസ സാധനങ്ങൾ കടത്തിയോ?

Fact Check: സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ  ദുരിതാശ്വാസ സാധനങ്ങൾ കടത്തിയോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ ദുരിതാശ്വാസ സാധനങ്ങൾ കടത്തി എന്ന പേരിലെ വീഡിയോ.

Fact
ആരോപണ വിധേയായ പഞ്ചായത്ത് അംഗം മുസ്‌ലിംലീഗ് പ്രവർത്തകയാണ്.

സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ ദുരിതാശ്വാസ സാധനങ്ങൾ കടത്തുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.

“വയനാട് കൽപ്പറ്റ, സിപിഎം LC അംഗവും മുട്ടിൽ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ നസീമ മാങ്ങാട്ടിൽ ദുരിതാശ്വാസ സാധനങ്ങൾ കടത്തുന്നത് നാട്ടുകാർ പിടികൂടിയപ്പോൾ … എന്തോന്നാടേയ് … മയ്യത്തിന്റെ മുകളിന്ന് തുണി വലിക്കുന്ന ടീംസാണല്ലോ കഷ്ടം,” എന്നാണ് പോസ്റ്റിലെ വിവരണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

ഇവിടെ വായിക്കുക: Fact Check: ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബം അല്ലിത്

Fact Check/Verification

ഞങൾ ഈ വിഷയത്തിൽ ഒരു കീ വേർഡ് സെർച്ചും വീഡിയോയിലെ കീ ഫ്രേമുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ചും നടത്തിയെങ്കിലും ഫലം ഒന്നും കിട്ടിയില്ല.

തുടർന്ന്, ഞങ്ങൾ മുട്ടിൽ ഗ്രാമ പഞ്ചായത്തിൽ  നസീമ എന്ന ഒരു മെമ്പർ ഉണ്ടോ എന്ന് പരിശോധിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ്‌ നമ്പര്‍ 14യായ പാലമംഗലം വാർഡിലെ അംഗമാണ് അവർ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും മനസ്സിലാക്കി. മുസ്ലിം ലീഗ് അംഗമാണ് അവരെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

 Muttil Grama Panchayat Election details on LSG website
 Muttil Grama Panchayat Election details on LSG website

തുടർന്ന്, ഞങ്ങൾ നസീമയോടും സംസാരിച്ചു. ആരോപണം കള്ളമാണെന്ന് അവർ പറഞ്ഞു. അത് സംബന്ധിച്ച ചന്ദ്രിക ദിനപത്രത്തിൽ വന്ന ഓഗസ്റ്റ് 8,2024ലെ വാർത്തയും അവർ ഷെയർ ചെയ്തു.

വ്യാജ വീഡിയോ: ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി വേണം എന്ന തലക്കെട്ടിൽ ആണ് വാർത്ത.

“മുട്ടിൽ: മാണ്ടാട് സ്കൂകൂളിൽ നടത്തിയ പ്രളയ ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുകയും, വ്യാജവീഡിയോ ഇറക്കുകയും വാർഡ് മെമ്പറെ ആക്രമിക്കുകയും ചെയ്‌തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് മുസ്‌ലിംലീഗ് നേത്യയോഗം ആവശ്യപ്പെട്ടു,” വാർത്ത പറയുന്നു,

“മാണ്ടാട് സ്‌കൂളിലെ ക്യാമ്പ് അഞ്ചാം തിയ്യതി വൈകുന്നേരം ആറര മണിക്കാണ് പിരിച്ചു വിട്ടത്. പിറ്റേ ദിവസം ചൊവ്വാഴ്ച രാവിലെ സ്‌കൂൾ പ്രവർത്തിപ്പിക്കാൻ ക്യാമ്പ് വൃത്തിയാക്കണമെന്ന് ഹെഡ്‌മാസ്റ്റർ ആവശ്യപ്പെട്ടതനുസരിച്ച് വാർഡ് മെമ്പർമാരായ നസിമയും, ബിന്ദു മോഹനനും, സ്‌കൂളും പരിസരവും വൃത്തിയാക്കുമ്പോഴാണ് പ്രദേശിക ഡി.വൈ.എഫ്.ഐ അനാവശ്യ വിവാദങ്ങളുണ്ടാക്കി ഇവരെ കയ്യേറ്റം ചെയ്തത്,” വാർത്ത കൂട്ടിച്ചേർക്കുന്നു.

“വൈദ്യുതിയില്ലാത്തതിനാൽ പ്രശ്‌നക്കാരായ ആളുകളുടെ വീട്ടിൽ നിന്നും തന്നെ നൽകിയ എമർജൻസി ഉപയോഗിച്ചായിരുന്നു സ്‌കൂൾ ശുചികരണം നടത്തിയിരുന്നത്,” വാർത്ത തുടരുന്നു.

,Chandrika daily dated August 8,2024
Chandrika daily dated August 8,2024

എന്നാൽ ഈ വീഡിയോയിലെ അവകാശവാദം ശരിയാണോ എന്ന് സ്വന്തം നിലയിൽ പരിശോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

എന്നാൽ ആരോപണ വിധേയയായ ഗ്രാമ പഞ്ചായത്ത് അംഗം സിപിഎം നേതാവല്ലെന്നും അവർ മുസ്ലിം ലീഗിനെ പ്രതിനിധികരിച്ചാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നും ഞങ്ങൾക്ക് കണ്ടെത്താനായി.

ഇവിടെ വായിക്കുക: Fact Check:വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതി ഡി.വൈ.എഫ്‌.ഐയുടേത് എന്ന പേരിൽ വിതരണം ചെയ്തോ?

Conclusion

ദുരിതാശ്വാസ സാധനങ്ങൾ കടത്തി എന്ന ആരോപണം നേരിടുന്ന വനിത  സിപിഎം അംഗം അല്ല. അവർ  മുസ്‌ലിംലീഗിന്റെ ഗ്രാമ പഞ്ചായത്ത് അംഗമാണ്.

Result: Partly  False

Sources
 Muttil Grama Panchayat Election details on LSG website

E Paper Chandrika Dated August 8,2024
Telephone Conversation with Naseema, member,  Muttil Grama Panchayat

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular