Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന് പകരം ഭര്‍ത്താവിന്റെ ചിത്രം.
വൈറലായ ചിത്രം യഥാർത്ഥ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധമുള്ളതല്ല. ഇത് 2023-ലെ മലയാളചിത്രമായ ‘വെള്ളരിപ്പട്ടണം’ എന്ന സിനിമയിലെ ഒരു ഒരു സീനിന്റെ സ്ക്രീൻഷോട്ടാണ്.
കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുസ്ലിം വനിതാ സ്ഥാനാർഥിയുടെ ചിത്രത്തിന് പകരം ഭര്‍ത്താവിന്റെ ചിത്രം ഉപയോഗിച്ച ഫ്ലക്സ് സ്ഥാപിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
‘സുലൈമാന്റെ ബീവി ഫാത്തിമയെ വിജയിപ്പിക്കുക’ എന്ന വാചകമുള്ള പോസ്റ്ററില്‍ “ചക്കരക്കുടം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്” എന്നും “പിപിഡിപി” പാര്‍ട്ടിയുടെ ചിഹ്നവും ഉള്‍പ്പെട്ടിരിക്കുന്നു.
Claim Post: Instagram Link

ഇവിടെ വായിക്കുക:യുപിയിൽ അറസ്റ്റിലായ കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അല്ല വീഡിയോയിൽ
പഞ്ചായത്ത് പേരിൽ നിന്നുള്ള സംശയം:
വൈറലായ പോസ്റ്ററിലുള്ള “ചക്കരക്കുടം ഗ്രാമപഞ്ചായത്ത്” എന്ന പേര് പരിശോധിച്ചപ്പോൾ, കേരള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ( lsgkerala.gov.in ) അത്തരമൊരു പഞ്ചായത്തിന്റെ പേരില്ലെന്ന് കണ്ടെത്തി.

പാർട്ടി പേരിലെ വ്യത്യാസം
ഫ്ലക്സിൽ കാണുന്ന PPDP (പിപിഡിപി) എന്ന പാർട്ടിപേരും യഥാർത്ഥമല്ല.
കേരളത്തിൽ നിലവിലുള്ളത് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (PDP) മാത്രമാണ്, അബ്ദുൽ നാസർ മദനി സ്ഥാപിച്ച സംഘടന.
“PPDP” എന്ന പേരിലുള്ള രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടി നിലവിലില്ലെന്ന് ഓൺലൈൻ പരിശോധനയിൽ വ്യക്തമായി.
സിനിമാ സീനുമായുള്ള ബന്ധം
ഒരു പോസ്റ്റിന്റെ കമന്റുകളിൽ ചിലർ ഈ ചിത്രം ‘വെള്ളരിപ്പട്ടണം’ എന്ന സിനിമയിൽ നിന്നുള്ളതാണെന്ന് സൂചിപ്പിച്ചു.

ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ വെള്ളരിപ്പട്ടണം സിനിമയിലെ എന്ന് കീ വേർഡ് സേർച്ച് നടത്തി. അമൃത മൂവീസിന്റെ (അമൃത ടിവി) ഔദ്യോഗിക യുട്യൂബ് ചാനലില്‍ വെള്ളരിപ്പട്ടണം സിനിമ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.
‘വെള്ളരിപ്പട്ടണം’ (2023) സിനിമ പരിശോധിച്ചപ്പോൾ,
സിനിമയുടെ 1 മണിക്കൂർ :19 മിനിറ്റ് സമയത്ത് തന്നെ വൈറലായ ഫ്ലക്സ് കാണുന്ന സീൻ കാണാം — “ചക്കരക്കുടം പഞ്ചായത്തിലെ പിപിഡിപി സ്ഥാനാർത്ഥിയുടെ ഫ്ലക്സ്” എന്ന പേരിൽ.
YouTube Link – Amrita Movies Official

ഇന്ന് (നവംബർ 10, 2025) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായത്. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒന്നാം ഘട്ടം – ഡിസംബർ 9: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം
രണ്ടാം ഘട്ടം – ഡിസംബർ 11: തൃശ്ശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
വോട്ടെണ്ണൽ തീയതി – ഡിസംബർ 13
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിച്ച ഈ പോസ്റ്റർ യഥാർത്ഥ പ്രചാരണവുമായി ബന്ധമുണ്ടെന്ന തരത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമം. എന്നാൽ പരിശോധനയിൽ ഇത് 2023-ലെ ‘വെള്ളരിപ്പട്ടണം’ എന്ന സിനിമയിലെ ദൃശ്യമാണ് എന്നത് വ്യക്തമായി.
വൈറലായ ചിത്രം യഥാർത്ഥ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സ് അല്ല.അത് 2023-ലെ ‘വെള്ളരിപ്പട്ടണം’ എന്ന മലയാളചിത്രത്തിലെ ഒരു ദൃശ്യമാണ്.
ഇവിടെ വായിക്കുക:‘തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി,’എന്ന മാതൃഭൂമി ന്യൂസിന്റെ വാർത്ത കാർഡ് 2020ലേത്
FAQ
1. ഭർത്താവിന്റെ ചിത്രം ഉപയോഗിച്ച വനിതാ സ്ഥാനാർത്ഥിയുടെ പോസ്റ്റർ യഥാർത്ഥമാണോ?
ഇല്ല. ഇത് യഥാർത്ഥ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ അല്ല. 2023-ലെ മലയാളചിത്രമായ ‘വെള്ളരിപ്പട്ടണം’ എന്ന സിനിമയിലെ ഒരു ദൃശ്യമാണ്.
2. കേരളത്തിൽ ‘ചക്കരക്കുടം’ എന്ന ഗ്രാമപഞ്ചായത്ത് ഉണ്ടോ?
ഇല്ല. കേരളത്തിൽ ‘ചക്കരക്കുടം’ എന്ന പേരിൽ ഒരു പഞ്ചായത്തില്ല. സിനിമയ്ക്കായി സൃഷ്ടിച്ച പേരാണത്.
3. ‘പിപിഡിപി (PPDP)’ എന്ന പേരിൽ പാർട്ടി ഉണ്ടോ?
ഇല്ല. ‘പിപിഡിപി’ എന്ന പേരിൽ ഒരു രജിസ്റ്റർ ചെയ്ത പാർട്ടിയില്ല.
അബ്ദുള്‍ നാസര്‍ മദനി സ്ഥാപിച്ച പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (PDP) മാത്രമാണ് ഈ പേരുമായി സാമ്യമുള്ളത്.
Sources
Kerala Local Self Government Department (Official Website)
Amrita Movies YouTube Channel: Vellaripattanam (2023) Malayalam Movie
Sabloo Thomas
November 29, 2025
Sabloo Thomas
November 7, 2025
Sabloo Thomas
September 20, 2025