Fact Check
Fact Check:’പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്

Claim
“ഇന്ത്യ മുന്നണിക്ക് അധികാരം കിട്ടിയാൽ പ്രധാനമന്ത്രിയാവാൻ തയ്യാർ പിണറായി വിജയൻ,”എന്ന ഒരു ന്യൂസ്‌കാർഡ് മനോരമ ന്യൂസിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്
Fact
ലോക്‌സഭാ തിരഞ്ഞെടുപ്പ്ന്റെ വോട്ടെണ്ണല്‍ ജൂൺ 4,2024-ന് നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രചരണം. ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ,മേയ് 24,2024ൽ ത്രെഡ്‌സിൽ നിന്നും മനോരമ ഓൺലൈനിന്റെ സമാനമായ കാർഡ് കിട്ടി.
“ഔദ്യോഗിക രേഖകളിൽ 1944 മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ശരിയായ ജനനത്തീയതി മേയ് 24നാണെന്ന് ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന്റെ തലേന്നാണ് പിണറായി വിജയൻ വെളിപ്പെടുത്തിയത്,” എന്നാണ് കാർഡ് പറയുന്നത്. ഈ കാർഡ് എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന കാർഡ് ഉണ്ടാക്കിയത്.

ഞങ്ങൾ ഈ കാർഡിന്റെ സത്യാവസ്ഥ അറിയാൻ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിനെ വിളിച്ചു. “ഇത്തരം ഒരു പ്രസ്താവന മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്ന്,” അദ്ദേഹം പറഞ്ഞു.
ഈ കാർഡ് വ്യാജമാണ് എന്ന് മനോരമ ന്യൂസിന്റെ ഡിജിറ്റൽ ടീമും അറിയിച്ചു. ” manoramanews.com എന്നാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും മനോരമ ഓൺലൈൻറെ ലോഗോയാണ് കാർഡിൽ കാണുന്നത്,” എന്നും അവർ പറഞ്ഞു.
“ഈ കാർഡ് വ്യാജമാണെന്ന് മനോരമ ഓൺലൈനിന്റെ ടീമും വ്യക്തമാക്കി. “മുഖ്യമന്ത്രിയുടെ ജന്മദിനത്തിൽ ത്രെഡ്‌സിൽ മനോരമ പോസ്റ്റ് ചെയ്ത കാർഡ് എഡിറ്റ് ചെയ്താണ് ഇത് നിർമ്മിച്ചത്,” അവർ പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ചതിനല്ല പോലീസ് പരിശോധന
Result: Altered Photo
Sources
Threads Post by Manoramaonline on May 24, 2024
Telephone Conversation with CM”s Press Secretary P M Manoj
Telephone Conversation with Manorama TV Digital Team
Telephone Conversation with Manoramaonline team
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.