Monday, January 13, 2025
Monday, January 13, 2025

HomeFact CheckNewsFact Check: ഇന്ത്യയിലെ ആദ്യ വനിത പോർട്ടറല്ല ഫോട്ടോയിൽ

Fact Check: ഇന്ത്യയിലെ ആദ്യ വനിത പോർട്ടറല്ല ഫോട്ടോയിൽ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: ഇന്ത്യയിലെ ആദ്യ വനിത പോർട്ടർ.
Fact: ഇവരല്ല ഇന്ത്യയിലെ ആദ്യ വനിത പോർട്ടർ. 

പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള തൊഴിലാണ്, റയിൽവേ പോർട്ടർമാരുടേത്. ആ സാഹചര്യത്തിലാണ് ഒരു സ്ത്രീ ചുമട്ടുതൊഴിലാളിയുടെ ചിത്രം, സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്. അവരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ച് കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.

രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ചുമട്ടുതൊഴിലാളികൾ ധരിക്കുന്ന ചുവന്ന ഷർട്ട് ധരിച്ചാണ് ഫോട്ടോയിൽ ഈ സ്ത്രീ നിൽക്കുന്നത്.

“ഇന്ത്യയിലെ ആദ്യത്തെ റെയിൽവേയിലെ സ്ത്രീ ആയ കൂലി. തന്റെ ഭർത്താവ് മരിച്ചു കഴിഞ്ഞു മൂന്നു മക്കളെ നോക്കാൻ ആണ് ഇവർ ഈ പണിക്ക് ഇറങ്ങിയത് . ഒരു ബിഗ് സല്യൂട്ട്,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. സന്ധ്യ മാറാവി എന്ന പേരും ചില പോസ്റ്റുകളിൽ കൊടുത്തിട്ടുണ്ട്.

Typical Malayali's Post
Typical Malayali’s Post 

ഇവിടെ വായിക്കുക:Fact Check: മോദിയുടെ ജന്മദിനം ആഘോഷിക്കാൻ ₹5000 നൽകുന്നില്ല

Fact Check/Verification

പോസ്റ്റിലെ ഫോട്ടോയുടെ റിവേഴ്സ് ഇമേജ് സേർച്ച്, റെയിൽവേ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ഹാൻഡിൽ നിന്നുള്ള ഒരു എക്സ് പോസ്റ്റിലേക്ക് നയിച്ചു.
2020 മാർച്ച് 4 ന് പോസ്റ്റ് ചെയ്ത പോസ്റ്റിൽ മന്ത്രാലയം മൂന്ന് വനിതാ ചുമട്ടുതൊഴിലാളികളുടെ ഫോട്ടോകൾ പങ്കിട്ടു, “ഇന്ത്യൻ റെയിൽവേയ്‌ക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ, ഈ ലേഡി കൂലികൾ തങ്ങൾ മറ്റാരെക്കാളും പിന്നിലല്ലെന്ന് തെളിയിച്ചു !! ഞങ്ങൾ അവരെ അഭിവാദ്യം ചെയ്യുന്നു !!” മൂന്ന് ഫോട്ടോകളിൽ ഒന്ന് പോസ്റ്റുകളിൽ പങ്കിട്ട ഫോട്ടോയുമായി പൊരുത്തപ്പെടുന്നതാണ്.

Screenshot of the Indian Railways’ tweet
Screenshot of the Indian Railways’ tweet

സന്ധ്യ മാറാവിയെ കുറിച്ച് അന്വേഷിച്ചപ്പോൾ,2017ലെ ഒരു ദൈനിക് ഭാസ്കർ റിപ്പോർട്ട് കിട്ടി. അതിൽ അവർ 2016ൽ ഭർത്താവിന്റെ മരണശേഷമാണ് പോർട്ടറായത് എന്ന് പറഞ്ഞിട്ടുണ്ട്.

തുടർന്ന് ഞങൾ ആദ്യത്തെ വനിത പോർട്ടറെ കുറിച്ച് അന്വേഷിച്ചു. അത് മഞ്ജുള ദേവിയാണെന്ന് മനസ്സിലായി. തോംസൺ റോയിട്ടേഴ്‌സ് എന്ന വാർത്താ ഏജൻസിയുടെ ചാരിറ്റബിൾ വിഭാഗമായ തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷനിൽ നിന്നുള്ള ഫീച്ചർ വീഡിയോയിലെ മഞ്ജുള ദേവിയുടെ ദൃശ്യങ്ങളിൽ നിന്നും അവർ ചിത്രത്തിൽ കാണുന്ന സ്ത്രീയല്ലെന്ന് മനസ്സിലായി.

2013-ൽ പ്രസിദ്ധീകരിച്ച എൻഡിടിവിയിൽ നിന്നും ഹിന്ദു ബിസിനസ്സ് ലൈനിൽ നിന്നുമുള്ള വാർത്താ റിപ്പോർട്ടുകളും ആദ്യ വനിതാ ചുമട്ടുതൊഴിലാളിയെന്ന നിലയിൽ മഞ്ജു ദേവിയുടെ ജീവിതത്തെ വിശദമായി വിവരിക്കുന്നു.

2013-ൽ പ്രസിദ്ധീകരിച്ച റോയിട്ടേഴ്‌സിൽ നിന്നുള്ള വീഡിയോ, പരമ്പരാഗതമായി പുരുഷ കോട്ടയായി കണക്കാക്കപ്പെടുന്ന ഒരു തൊഴിലിൽ ഒരു വനിതാ ചുമട്ടുതൊഴിലാളിയെന്ന നിലയിൽ ദേവിയുടെ ജീവിതം പകർത്തുന്നു. 4 മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ജയ്പൂർ റെയിൽവേ ജംഗ്ഷനിലെ പോർട്ടറായി അവളുടെ ജീവിതവും ജോലിയും കാണിക്കുന്നു.

Screenshot of the Reuters feature video on YouTube
Screenshot of the Reuters feature video on YouTube

വീഡിയോയിൽ ദേവി പറയുന്നു, “ഞാൻ ഒരു പോർട്ടറായി ജോലി ചെയ്യാനാണ് ജയ്പൂർ സ്റ്റേഷനിൽ വന്നത്. ജയ്പൂർ റെയിൽവേ സ്റ്റേഷനിൽ 200 ചുമട്ടുതൊഴിലാളികളുണ്ട്. 200 പോർട്ടർമാരിൽ ഞാൻ മാത്രമാണ് സ്ത്രീ. റെയിൽവേ മന്ത്രാലയം പോസ്റ്റിൽ ഉപയോഗിച്ച മൂന്ന് ചിത്രങ്ങളിൽ ഒന്നാണ് ദേവിയുടെ ഫോട്ടോ എന്നും ഞങ്ങളക്ക് മനസ്സിലായി.

Conclusion

ഫോട്ടോയിൽ ഉള്ള ആളല്ല ജയ്‌പ്പൂരിൽ നിന്നുള്ള മഞ്ജു ദേവിയാണ് ആദ്യ വനിത ചുമട്ടുതൊഴിലാളി എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: Partly False

ഇവിടെ വായിക്കുക:Fact Check:  ഇന്ത്യൻ ആർമിയുടെ എഎഫ്‌ബിസിഡബ്ല്യൂഎഫ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംഭാവന ആയുധങ്ങൾ വാങ്ങാനല്ല

Sources
Tweet by the Ministry of Railways on March 4, 2020
Feature video by the Thomson Reuters Foundation  on June 15,2013
YouTube Video by  NDTV on March 20.2013
News Report by  Hindu  Businessline on March 17, 2013 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular