Fact Check
Weekly Wrap: കുംഭമേളയ്ക്ക് എത്തിയ പ്രമുഖർ മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

കുംഭമേളയ്ക്ക് എത്തിയ പ്രമുഖരെ കുറിച്ചുള്ള പോസ്റ്റുകൾ ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ ധാരാളം ഷെയർ ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയിലും ന്യൂ ഇയർ പ്രമാണിച്ചുള്ള ഓഫാറുകളുടെ ലിങ്കുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി ഷെയർ ചെയ്യപ്പെട്ടു.

Fact Check: ഹംഗേറിയൻ പ്രധാനമന്ത്രി കുംഭ മേളയ്ക്കെത്തിയ പടമാണോ ഇത്?
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കുംഭ മേളയിൽ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം അദ്ദേഹം കൊച്ചി സന്ദർശിച്ച വേളയിലേതാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ലോൺ വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പടമുള്ള ലിങ്കുകൾ വ്യാജം
മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ലോൺ പദ്ധതിയുടെ പേരിൽ ന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ മോദി ഭരണത്തിന് മുമ്പുള്ളതല്ല
സംഭവം ഏപ്രിൽ 12, 2017നാണ് സംഭവിച്ചത്.ഈ സമയത്ത് കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും, ജമ്മുകശ്മീരിൽ ബിജെപി പിഡിപി സഖ്യവും അധികാരത്തിലിരിക്കുകയായിരുന്നു.

Fact Check: ഗോമൂത്രം ഉപയോഗിച്ച് നിർമ്മിച്ച കോളയണോ ചിത്രത്തിൽ?
ഞങ്ങളുടെ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, ഗോമൂത്രത്തിൽ നിന്നും നിർമ്മിച്ച കോളയുടേത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.