News
Weekly Wrap: കേരളത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നടുവിൽ മറയുള്ള ക്ലാസ്സ്റൂം – ഈ ആഴ്ചയിലെ മറ്റ് പ്രധാന വ്യാജ പ്രചരണങ്ങളും
കേരളത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നടുവിൽ മറയുള്ള ക്ലാസ്സ്റൂം എന്ന പേരിൽ ഒരു വീഡിയോ ഈ ആഴ്ച മലയാളത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കോൺഗ്രസ്സ് നേതാവ് ഷമ മുഹമ്മദാണ് വ്യാജ പ്രചരണങ്ങൾക്ക് ഇരയായി തീർന്ന ഒരു പ്രധാന വ്യക്തി.ദീപാവലിയോടനുബന്ധിച്ച് ഇന്ത്യ പോസ്റ്റ് സബ്സിഡി നൽക്കുന്നു എന്ന പേരിലും ഒരു വ്യാജ പ്രചരണം .

പെൺകുട്ടികളെയും ആൺകുട്ടികളെയും മതിൽ പണിതു വേർതിരിച്ച ക്ലാസ് മുറി മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്
ബുർഖ ധരിച്ച പെൺകുട്ടികൾ ഒരു വശത്തും ആൺകുട്ടികൾ മറ്റൊരു വശത്തും ഇരിക്കുന്ന ക്ലാസ് മുറിയുടെ ദൃശ്യങ്ങൾ കേരളത്തിലേത് എന്ന അവകാശവാദവുമായി പ്രചരിച്ചു. എന്നാൽ അന്വേഷണം വ്യക്തമാക്കുന്നത് ഈ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലെ നാന്ദേഡിലെ എംഒഎസ് അക്കാദമിയിലേതാണെന്നതാണ്.
ഫാക്ട് ചെക്ക് റിപ്പോർട്ട്

ചെറുവണ്ണൂരിൽ തകർന്ന റോഡിലൂടെ കടന്നു പോകുന്ന എൽഡിഎഫ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ‘വികസന മുന്നേറ്റ ജാഥ’യായി തെറ്റായി പ്രചരിപ്പിക്കുന്നു
യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂർ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിഷേധ ജാഥയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഷമ മുഹമ്മദ് കെപിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചെന്ന അവകാശവാദം തെറ്റാണ്
കെപിസിസി ലിസ്റ്റിൽ ഉൾപ്പെടാത്തതിനെ തുടർന്ന് ഷമ മുഹമ്മദ് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം പ്രചരിച്ചു. എന്നാൽ ചിത്രം 2024 നവംബറിൽ കണ്ണൂരിൽ കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിലേതാണ്.
ഫാക്ട് ചെക്ക് റിപ്പോർട്ട്

‘ഇന്ത്യ പോസ്റ്റ് ദീപാവലി സബ്സിഡി’ സന്ദേശം വ്യാജമാണ്
ഇന്ത്യ പോസ്റ്റ് ദീപാവലി സബ്സിഡി വിതരണം ചെയ്യുന്നു എന്ന അവകാശവാദത്തോടെയായിരുന്നു ഒരു സന്ദേശം പ്രചരിച്ചു. ഇന്ത്യ പോസ്റ്റ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രചരിച്ച ലിങ്ക് ഫിഷിംഗ് തട്ടിപ്പാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഫാക്ട് ചെക്ക് റിപ്പോർട്ട്