Monday, September 16, 2024
Monday, September 16, 2024

HomeFact CheckNewsFact Check: നിർമ്മല കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ റീത്ത് വെച്ചോ?

Fact Check: നിർമ്മല കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ റീത്ത് വെച്ചോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

മൂവാറ്റുപുഴ നിർമ്മല കോളേജ് ക്യാമ്പസിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാ‌ർത്ഥികൾ തടഞ്ഞുവച്ച സംഭവം വിവാദമായിരുന്നു. അതിന് പിന്നാലെ  പ്രിന്‍സിപ്പാളിന്റെ വീട്ടിൽ റീത്ത് വെച്ചുവെന്ന് രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.  “നിര്‍മ്മല കോളേജ് പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് വാഴയിലയില്‍ റീത്ത്? വാര്‍ത്ത മുക്കി മതേതര മലയാള മാപ്രാ ചാനലുകള്‍,” എന്നാണ് ഫോട്ടോയോടൊപ്പമുള്ള പോസ്റ്റിന്റെ വിവരണം.

DrMahendra Kumar P S's Post
DrMahendra Kumar P S’s Post

ഇവിടെ വായിക്കുക: Fact Check: മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചോ?

Fact

വൈറല്‍ ചിത്രം ഞങ്ങൾ  റിവേഴ്‌സ് ഇമേജ്സേർച്ച് ചെയ്തു. അപ്പോൾ അതെ ചിത്രമുള്ള ബ്രേവ് ഇന്ത്യാ ന്യൂസ്  എന്ന ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ 2018 മെയ് മൂന്നിലെ വാർത്ത കിട്ടി. വാർത്ത പറയുന്നത്,”മട്ടന്നൂരിലെ അയ്യല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത് വെച്ചു. കെഎസ്ആര്‍ടിസിയിലെ ഡ്രൈവറായ എന്‍ സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു കാണപ്പെട്ടത്,” എന്നാണ്.

News report by Brave India
News report by Brave India

മലബാർ ശബ്‍ദം എന്ന ഓണലൈൻ മാധ്യമവും 2018 മെയ് മൂന്നിന് ഇതേ പദത്തിനൊപ്പം മ​ട്ട​ന്നൂ​ര്‍ അ​യ്യ​ല്ലൂ​രി​ല്‍ ബി​ജെ​പി പ്രവര്‍ത്തകന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ല്‍ റീത്ത് വച്ചു എന്ന വാർത്ത നൽകിയിട്ടുണ്ട്. “കെ​എ​സ്‌ആ​ര്‍​ടി​സിയിലെ ഡ്രൈ​വ​റാ​യ എ​ന്‍ സു​ധീ​റി​ന്‍റെ വീ​ട്ടുവ​രാ​ന്ത​യി​ലാ​ണ് റീ​ത്തു കാ​ണ​പ്പെ​ട്ട​ത്. മു​ല്ല​പൂ​വും തു​ണി​യും കൊ​ണ്ടു​ണ്ടാ​ക്കി​യ റീ​ത്ത് വാ​ഴ ഇ​ല​യി​ലാ​ണു വെ​ച്ച​ത്,” എന്നാണ് ഈ വാർത്ത പറയുന്നത്.

News report by Malabar Shabdam
News report by Malabar Shabdam

ഒരു മുഖ്യധാരാ മാധ്യമത്തിലും ഈ വാർത്ത കണ്ടില്ല. എന്നാൽ ഈ പടം 2018 മുതൽ പ്രചാരത്തിലുണ്ട് എന്ന് ഈ വാർത്തകളിൽ നിന്നും ബോധ്യമായി. 

നിർമ്മല കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോക്ടർ ജസ്റ്റിൻ കെ കുര്യാക്കോസിനെ ബന്ധപ്പെട്ടപ്പോൾ അത്തരം ഒരു സംഭാവന നടന്നിട്ടില്ലെന്ന് അദ്ദേഹം സ്ഥീരീകരിച്ചു.

ഇവിടെ വായിക്കുക: Fact Check: കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടമാണോ ഇത്?

Result: False

Sources
News report by Brave India on May 3,2018
News report by Malabar Shabdam on May 3,2018
Telephone Conversation with Rev. Dr. Jestin K Kuriakose, Principal, Nirmala College, Muvattupuzha  

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular