Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
നെഹ്‌റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടിയുടേത് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “അന്ധവിശ്വാസിയല്ലാതിരുന്ന പണ്ഡിറ്റ്ജിയുടെ അവസരോചിതമായ ഇടപെടൽ കാരണം കുരുതി കളത്തിൽ നിന്നും ജീവൻപോകാതെ രക്ഷപെട്ട ആദിവാസി പെൺകുട്ടി. അണക്കെട്ടിന് ബലം കിട്ടാൻ നരബലിക്കു തെരഞ്ഞെടുത്ത സാധു പെൺകുട്ടി. മഹാനായ നെഹ്റു ജി അവളെ കൊണ്ടു അതേ അണകെട്ട് ഉത്ഘാടനം ചെയ്യിച്ചാണ് മധുര പ്രതികാരം ചെയ്തത്.” എന്നാണ് ഫോട്ടോയ്ക്ക് ഒപ്പമുള്ള കുറിപ്പ് അവകാശപ്പെടുന്നത്. ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന ഇലന്തുറിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പ്രചരണം.
ഞങ്ങൾ പ്രചരിക്കുന്ന പടം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ 2012 ൽ ദി ഹിന്ദുവിൽ നിന്നും ഒരു റിപ്പോർട്ട് കിട്ടി.
ഹിന്ദു റിപ്പോർട്ട് പറയുന്നത്, പ്രധാനമന്ത്രി നെഹ്‌റുവിന്റെ സാന്നിദ്ധ്യത്തിൽ പദ്ധതിയിലെ ജോലിക്കാരിയായ ബുധ്‌നി മെജാൻ എന്ന ആദിവാസി പെൺകുട്ടി 1959 ഡിസംബർ ആറിന് ദാമോദർ വാലിയുടെ ഭാഗമായ പാഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രമാണ് അത് എന്നാണ്.
ചടങ്ങിൽ നെഹ്‌റുവിനെ മാല ചാർത്തിയ ബുധ്‌നി അദ്ദേഹത്തെ വിവാഹം കഴിച്ചുവെന്നായിരുന്നു സാന്താൾ ഗോത്ര വിശ്വാസം. പ്രധാനമന്ത്രി നെഹ്‌റു സന്താൾ അല്ലാത്തതിനാൽ, സന്താൾ സമൂഹത്തിൽ നിന്നും അവളെ പുറത്താക്കി.. 1962-ൽ, ബുധ്‌നിയെ ഡാമിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ഫിനാൻഷ്യൽ എക്സ്പ്രസ്സ് റിപ്പോർട്ട് പ്രകാരം ഡാമിലെ ജോലിയിലേക്ക് തിരിച്ച് പ്രവേശിച്ച ബുധ്‌നി റിട്ടയർ ചെയ്തതിന് ശേഷം ഒരു വീട് വെച്ച് കിട്ടാനും മകന് ജോലി ലഭിക്കാനും വേണ്ടി രാഹുൽ ഗാന്ധിയെ സമീപിച്ചു.
മലയാളം എഴുത്തുകാരി സാറ ജോസഫ് ബുധ്‌നിയുടെ കഥ നോവലാക്കിയിട്ടുണ്ട്. ബുധ്‌നിയെ സാറ ജോസഫ് കണ്ട കഥ ന്യൂസ്‌മിനിറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുൻപ്,ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന്റെത് എന്ന് പറഞ്ഞു ഈ പടം പ്രചരിച്ചിരുന്നു. അപ്പോൾ ദാമോദർ വാലിയുടെ ഭാഗമായ പാഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിന്റേതാണ് പ്രചരിക്കുന്ന പടം എന്ന് ഞങ്ങളുടെ ഫാക്ട് ചെക്കിൽ കണ്ടെത്തിയിരുന്നു. അത് ഇവിടെ വായിക്കാം.
Sources
Article in Hindu dated July 2,2012
News report in Financial Express dated November 2,2016
News report in News minute dated August 02, 2019
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.