Tuesday, December 24, 2024
Tuesday, December 24, 2024

HomeFact Checkവിശപ്പ് സഹിക്കാനാകാതെ പെൺകുട്ടി ജീവൻ ഒടുക്കിയ വാർത്ത 2016ലേതാണ്

വിശപ്പ് സഹിക്കാനാകാതെ പെൺകുട്ടി ജീവൻ ഒടുക്കിയ വാർത്ത 2016ലേതാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

“വിശപ്പ് സഹിക്കാനാകാതെ ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്തു. മാറി മാറി ഭരിച്ച ന്യുനപക്ഷ വോട്ട് ബാങ്ക് വാങ്ങിയ UDF LDF സർക്കാർ ഭരണം കേരളത്തിൽ ഹിന്ദു സമൂഹം കൂടുതൽ പട്ടിണിയിലേക്ക് പോകുന്നു. മാറണം കേരളം,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

WE Love HINDU Munnani എന്ന പേജിൽ നിന്നുള്ള  പോസ്റ്റിനു 123 ഷെയറുകൾ ഞങ്ങളുടെ പരിശോധനയിൽ കണ്ടു.

WE Love HINDU Munnani’s Post

Fact Check/Verification

“സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്,” എന്ന പേരിൽ പട്ടിണി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം എന്ന്  നീതി ആയോഗ് പഠനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിപ്പ് പ്രസീദ്ധീകരിച്ചതിനെ തുടർന്നാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Chief Minister’s Facebook Post on Niti Ayog report that Kerala has the lowest poverty in India

ഈ സാഹചര്യത്തിൽ WE Love HINDU Munnaniന്റെ പോസ്റ്റിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ തീരുമാനിച്ചു. അപ്പോൾ പോസ്റ്റിനു താഴെ ഒരു കമന്റിൽ ഇത് 2016 ലെ വാർത്തയാണ് എന്നൊരാൾ പറഞ്ഞത് കണ്ടു.

Comment in WE Love HINDU Munnani’s Post

തുടർന്ന്,വിശപ്പ് സഹിക്കാനാവാതെ പെൺകുട്ടി ആത്മഹത്യ ചെയ്തു എന്ന് ഗൂഗിളിൽ  കീ  വേർഡ് സെർച്ച് നടത്തിയപ്പോൾ ഈ ഫോട്ടോയ്‌ക്കൊപ്പം ഏപ്രിൽ 22, 2016ലെ ട്വന്റി ഫോർ ന്യൂസിന്റെ വാർത്ത കണ്ടു

Result of Google keyword search

“തിരഞ്ഞെടുപ്പ് വിജ്ഞാപന ദിവസം സംസ്ഥാനത്ത് ആദിവാസി പെൺകുട്ടിയുടെ ആത്മഹത്യ. വിശപ്പ് സഹിക്കാനാകാതെ ആണ് ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയരുന്നു. പേരാവൂർ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നൻ രവിയുടെയും മോളിയുടെയും മകൾ ശ്രുതിമോൾ(15) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്,”എന്നാണ് ട്വന്റി ഫോർ ന്യൂസിന്റെ വാർത്ത പറയുന്നത്.

Screenshot of the news given by 24news

തുടർന്നുള്ള തിരച്ചിൽ, മകള്‍ ആത്മഹത്യ ചെയ്തത് ഭക്ഷണം കിട്ടാത്തത് കൊണ്ടല്ലെന്നും സൈക്കിള്‍ ലഭിക്കാത്തതിലുള്ള മനോവിഷമം മൂലമാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായുള്ള അതേ ദിവസത്തെ  ഡൂൾ ന്യൂസ് വാർത്ത കിട്ടി.

Screenshot of doolnews

ഏഷ്യനെറ്റ് ന്യൂസിന്റെ അതേ ദിവസത്തെ വാർത്തയും  സൈക്കിള്‍ ലഭിക്കാത്തതിലുള്ള മനോവിഷമം മൂലമാണെന്നു തന്നെയാണ് പറയുന്നത്. തന്നെയാണ് പറയുന്നത്.

Asianet News’s Youtube Link

അന്ന് പ്രതിപക്ഷത്തായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തയോട് നടത്തിയ പ്രതികരണവും ഫേസ്ബുക്കിൽ നിന്നും ഞങ്ങൾക്ക് കിട്ടി.

Pinarayi Vijayan’s Post from 2016

“കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ പതിനഞ്ച് വയസുള്ള ആദിവാസി പെണ്‍കുട്ടി ശ്രുതിമോള്‍ വിശപ്പാണ് താൻ ആത്മഹത്യ ചെയ്യാൻ കാരണം എന്ന് കുറിപ്പെഴുതിയാണ് മരണത്തിലേക്ക് പോയത്. വിശപ്പ്‌ സഹിക്കാതെ ഒരു കുഞ്ഞ് സ്വയം ജീവൻ ഒടുക്കേണ്ടി വന്ന സംഭവം ഓരോ കേരളീയന്റെയും ശിരസ്സ്‌ കുനിപ്പിക്കുന്നതാണ്. ആദിവാസികൾ പട്ടിണിയുടെയും ദുരിതത്തിന്റെയും പിടിയിലാകുന്നത്, അവരുടെ ക്ഷേമത്തിന് നീക്കി വെക്കുന്ന തുകയും രൂപീകരിക്കുന്ന പദ്ധതികളും ലക്ഷ്യത്തിൽ എത്താത്തത് കൊണ്ടാണ്,” എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ് പറയുന്നത്.

Conclusion

വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവൻ ഒടുക്കിയ വാർത്ത 2016ലേതാണ്  എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിയുന്നത്.

വായിക്കാം: കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോഴല്ല കർഷകർ തക്കാളി വഴിയിൽ തള്ളിയത്

Result: Misplaced Context

Sources

24News

Doolnews

Asianet News

Pinarayi Vijayan

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular