Tuesday, December 24, 2024
Tuesday, December 24, 2024

HomeCoronavirus800 പേർ പങ്കെടുക്കുന്ന  സത്യപ്രതിജ്ഞ ടി വിയിൽ കാണുന്ന വീട്ടുകാർ സാമൂഹിക അകലം പാലിച്ചിരിക്കണം 

800 പേർ പങ്കെടുക്കുന്ന  സത്യപ്രതിജ്ഞ ടി വിയിൽ കാണുന്ന വീട്ടുകാർ സാമൂഹിക അകലം പാലിച്ചിരിക്കണം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

വൈകുന്നേരത്തെ ഷോ എന്ന തലക്കെട്ടിൽ ഒരു വൈറൽ  ഫേസ്ബുക്ക് പോസ്റ്റ് പല ഐ ഡികളിൽ  നിന്നും പുറപ്പെട്ടിട്ടുണ്ട്.ട്രോൾ മലയാളം വീഡിയോ ,പോരാളി വാസു,ഔട്ട്സ്പോക്കൺ എന്നിവയാണ് അവയിൽ ചിലത്.ട്രോൾ മലയാളം വീഡിയോ പേജിൽ 2.2 k റീയാക്ഷനുകളും 632 ഷെയറുകളുമുണ്ട്.പോരാളി വാസുവിന്റെ പോസ്റ്റിനു 1.8k   റീയാക്ഷനുകളും 2.5 k ഷെയറുകളുമുണ്ട്.ഔട്ട്സ്പോക്കൺ എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിനു  2.1  k റീയാക്ഷനുകളും 254  ഷെയറുകളുമുണ്ട്. മേയ് 17 നാണ് ഈ പോസ്റ്റുകൾ ഫേസ്ബുക്കിൽ വന്നത്.വൈകുന്നേരത്തെ ഷോ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, കോവിഡിനെ സംബന്ധിക്കുന്ന കാര്യങ്ങൾ വിശദീകരിക്കാൻ എന്നും വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്ത സമ്മേളനത്തെയാണ്.അത് കൂടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ നിന്നും വ്യക്തമാണ്.മുഖ്യമന്ത്രിയുടെ പ്രസ്താവന പോലെ തോന്നിക്കുന്ന രീതിയിൽ, 800 പേർ പങ്കെടുക്കുന്ന  സത്യപ്രതിജ്ഞ കാണാൻ വീട്ടുകാർ  സാമൂഹിക അകലം പാലിച്ചിരിക്കണം എന്ന് പോസ്റ്റിൽ പറയുന്നുണ്ട്.

Fact Check/Verification

വീഡിയോയിലെ ഒരു അവകാശവാദം മേയ് ഇരുപതാം തീയതി  3: 30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയിൽ 800 പേർ പങ്കെടുക്കുമെന്നാണല്ലോ.

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയം 

എന്നാൽ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരാണ്  പങ്കെടുക്കുന്നത് എന്നാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തെ അറിയിച്ചത്. സത്യപ്രതിജ്ഞ പോലുള്ള ചടങ്ങില്‍ 500 എന്നത് വലിയ സംഖ്യയല്ലെന്നും 50,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ പങ്കെടുപ്പിക്കുന്നത് തെറ്റല്ലെന്നുമാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തെ പറഞ്ഞത്. ഇത് മേയ് 17നു മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മാധ്യമം, മംഗളം തുടങ്ങിയ മാധ്യമങ്ങളും ഇത് അതേ ദിവസം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അത്തരം ഒരു സന്ദർഭത്തിലാണ് 800 പേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും എന്ന തരത്തിൽ പോസ്റ്റുകൾ വന്നത്.

This image has an empty alt attribute; its file name is pinu.png

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം 50,000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലമാണ്. എന്നാല്‍ സ്റ്റേഡിയത്തില്‍ 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി ഉണ്ടാവുക. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാന്‍ കഴിയും, എന്നൊക്കെ വാർത്ത സമ്മേളനത്തിൽ പറഞ്ഞതായി ന്യൂസ് 18 മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 140 എംഎല്‍മാര്‍, 29 എംപിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. നിയമസഭ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇതിനകത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനാല്‍ അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമല്ല. ജനാധിപത്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്‌സിക്യൂട്ടീവും, ജൂഡീഷ്യറിയും’ മുഖ്യമന്ത്രി പറഞ്ഞുവെന്നും ചാനലിന്റെ റിപ്പോർട്ടിൽ ഉണ്ട്.

കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. 800 പേര്‍ക്ക് വേദിയിലേക്ക് പ്രവേശനം ഉണ്ടാകും എന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. മുൻകൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല എന്ന് ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുൻപേ തന്നെ സത്യപ്രതിജ്ഞ ടിവിയിൽ കാണുന്നവർ സാമൂഹിക അകലം പാലിക്കണം എന്ന് എഷ്യാനെറ്റ് ന്യൂസിൻ്റെ സ്ക്രീൻ ഷോട്ട് പോസ്റ്റുകൾ സഹിതം വന്നിരുന്നു. തുടർന്ന് അവ വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് തന്നെ വിശദികരിച്ചിരുന്നു.തുടർന്നാണ് ഏഷ്യാനെറ്റിന്റെ ലോഗോ ഒഴിവാക്കി അതേ വരികളുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നത്.

Conclusion

സത്യപ്രതിജ്ഞയിൽ 500 പേർ മാത്രമേ പങ്കെടുക്കൂ എന്ന തീരുമാനം   മേയ് 17നു മുഖ്യമന്ത്രി അറിയിച്ചതാണ്.എന്നാൽ പോസ്റ്റിൽ പറയുന്നത് 800 പേർ പങ്കെടുക്കുന്ന  സത്യപ്രതിജ്ഞ കാണാൻ വീട്ടുകാർ സാമൂഹിക അകലം പാലിച്ചിരിക്കണം എന്നാണ്. ഇത് തെറ്റിദ്ധാരണജനകമാണ്.മുൻപും ആ പോസ്റ്റുകളിൽ  കൊടുത്തിരിക്കുന്ന രണ്ടാമത്തെ ഫോട്ടോയിൽ പറഞ്ഞത് പോലെ സത്യപ്രതിജ്ഞ ടിവിയിൽ കാണുന്നവർ സാമൂഹിക അകലം പാലിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ആരോപിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അവ ഏഷ്യാനെറ്റ് ന്യൂസിന്റെ  സ്ക്രീൻഷോട്ടുകൾ ആയാണ് പ്രചരിച്ചത്. അവ വ്യജമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ വ്യക്തമാക്കിയിരുന്നു.

Result: Partly False

Our Sources

https://www.manoramaonline.com/news/latest-news/2021/05/17/second-pinarayi-government-swearing-in-ceremony.html

https://www.madhyamam.com/kerala/pinarayi-vijayan-about-oath-taking-ceremony-798862

https://www.mangalam.com/news/detail/486073-latest-news.html

https://www.asianetnews.com/kerala-news/central-stadium-getting-ready-for-pinarayi-vijayan-swearing-qt34ay

https://malayalam.news18.com/news/kerala/swearing-in-thursday-at-3-30-seating-for-50000-500-is-not-a-big-number-said-by-chief-minister-jk-383331.html

https://www.facebook.com/AsianetNews/posts/6445394288819392


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular