Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckNewsFact Check: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയോ?

Fact Check: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയോ?

Authors

Sabloo Thomas

Pankaj Menon is a fact-checker based out of Delhi who enjoys ‘digital sleuthing’ and calling out misinformation. He has completed his MA in International Relations from Madras University and has worked with organisations like NDTV, Times Now and Deccan Chronicle online in the past.

Claim: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി.

Fact: വൈറലായ കത്ത് വ്യാജമാണ്.

 അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന്  പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി എന്നൊരു പ്രചരണം നടക്കുന്നുണ്ട്.

“പോരാട്ടം. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും. ഓരോ കോൺഗ്രസ് പ്രവർത്തകനും ആഗ്രഹിച്ച ഏറ്റവും സുന്ദരമായ നിമിഷം. നൂറ് ത്രിവർണ അഭിവാദ്യങ്ങൾ,” എന്നാണ് രാഹുലിനെയും പ്രിയങ്കയെയും ടാഗ് ചെയ്തു കൊണ്ടുള്ള പോസ്റ്റ് പറയുന്നത്.



മുഹ്സിൻ കെ നിലമ്പൂർ's Post



മുഹ്സിൻ കെ നിലമ്പൂർ’s Post

സമാനമായ പോസ്റ്റ്, അമേഠിയിൽ പ്രിയങ്ക ഗാന്ധിയും,റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും എന്ന അവകാശവാദത്തോടെ ഹിന്ദിയിൽ വൈറലാവുന്നുണ്ട്. അത് ഞങ്ങളുടെ ഹിന്ദി ടീം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.

ഇവിടെ വായിക്കുക:Fact Check: ഇത് ഇവിഎം തട്ടിപ്പ് നടത്തുന്ന വീഡിയോയാണോ?

Fact Check/Verification

എങ്കിലും, 2024 ഏപ്രിൽ 30-ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ രണ്ട് കത്തുകൾ ഞങ്ങൾ കണ്ടെത്തി. ഹരിയാന, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 4 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതാണ് ഒരു കത്ത് രണ്ടാമത്തെ കത്ത് ദേവേന്ദ്ര യാദവിനെ ഡൽഹി കോൺഗ്രസ് അധ്യക്ഷനാക്കിയ കാര്യം  അറിയിക്കുന്നു.

അതിനുശേഷം, വൈറലായ കത്തും കോൺഗ്രസ് പാർട്ടി നൽകിയ കത്തുമായി ഞങ്ങൾ താരതമ്യം ചെയ്തു. രണ്ടിലെയും അക്ഷരങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഞങ്ങൾ കണ്ടെത്തി. അതിൽ നിന്നും വൈറൽ കത്ത് വ്യാജമാണെന്ന് മനസ്സിലായി.

രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും ലോക്‌സഭാ സ്ഥാനാർത്ഥികളാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന മിക്ക വാർത്തകളിലും അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസിൻ്റെ സസ്‌പെൻസ് തുടരുന്നതായി പറയുന്നുണ്ട്.

കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോംസ് വിംഗിൻ്റെ ചെയർപേഴ്‌സൺ സുപ്രിയ ശ്രീനെറ്റിനെയും ഞങ്ങൾ ബന്ധപ്പെട്ടു. ഈ കത്ത് വ്യാജമാണെന്നും അവർ പറഞ്ഞു.

ഇവിടെ വായിക്കുക: Fact Check:എസ്‌സി/എസ്‌ടി ഒബിസി സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല

Conclusion

അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുന്ന കത്ത് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Result: False

 ഇവിടെ വായിക്കുക: Fact Check: പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ ആളല്ല ഫോട്ടോയിൽ

Sources
Telephonic Conversation with Congress Leader Supriya Shrinet
Self Analysis


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas

Pankaj Menon is a fact-checker based out of Delhi who enjoys ‘digital sleuthing’ and calling out misinformation. He has completed his MA in International Relations from Madras University and has worked with organisations like NDTV, Times Now and Deccan Chronicle online in the past.

Most Popular