Monday, December 23, 2024
Monday, December 23, 2024

HomeFact Checkഭിക്ഷ മാഫിയയ്ക്ക് കൊടുക്കാൻ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്നത് എന്ന രീതിയിൽ പങ്കിടുന്ന വീഡിയോ...

ഭിക്ഷ മാഫിയയ്ക്ക് കൊടുക്കാൻ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്നത് എന്ന രീതിയിൽ പങ്കിടുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഭിക്ഷ മാഫിയ  കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്ന എന്ന രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
ഡൽഹി മലയാളീസ് എന്ന ഗ്രൂപ്പിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിനു  729 ഷെയറുകൾ ഉണ്ടായിരുന്നു.

“പുറത്തു കളിക്കുകയായിരുന്ന സഹോദരിയെയും സഹോദരനെയും അമ്മയാണ് എന്ന് പറഞ്ഞ ഒരു സ്ത്രീ പിടിച്ചു കൊണ്ടുപോകുന്നു.  ആ കുട്ടിയുടെ സഹോദരിയെ ആദ്യമേ കൊണ്ടുപോയി. ഇവരെ ഭിക്ഷ മാഫിയയ്ക്ക് കൊടുക്കാൻ കൊണ്ടുപോയതാണ്. തക്ക സമയത്ത് ആ നല്ലവരായ ചെറുപ്പക്കാർ ഇടപെട്ടതുകൊണ്ട് കുട്ടികളെ തിരിച്ചുകിട്ടി,” എന്ന വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.

Factcheck/Verification

വീഡിയോയുടെ ഏഴാം മിനിറ്റിൽ ഒരു disclaimer കൊടുത്തിട്ടുണ്ട് എന്ന്  ഞങ്ങൾ കണ്ടെത്തി. അത് കുറച്ചു നിമിഷങ്ങൾക്ക് മാത്രമേ  സ്‌ക്രീനിൽ തെളിഞ്ഞു നിന്നുള്ളൂ.

Disclaimer found in the seventh minute of the video

വീഡിയോയിൽ  disclaimerലെ വാചകങ്ങളുടെ മലയാള പരിഭാഷ  ഇങ്ങനെയാണ്. “ഈ വീഡിയോയുടെ  ഉള്ളടക്കം വിനോദ ആവശ്യങ്ങൾക്ക് മാത്രമായി നിർമിച്ചതാണ്. 

വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ   നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ്. കൂടാതെ ഈ വീഡിയോയിൽ  ലഭ്യമാക്കിയിരിക്കുന്ന  വിവരങ്ങളുടെ ഉപയോഗം  നഷ്ടങ്ങൾക്കോ നാശനഷ്ടങ്ങൾക്കോ കാരണമായാൽ അതിന്റെ ഒരു  ബാധ്യതയും ഞങ്ങൾക്കില്ല. എല്ലാ  വ്യക്തികളെയും  തൊഴിലുകളെയും  സ്ഥാപനങ്ങളെയും  ഞങ്ങൾ ബഹുമാനിക്കുന്നു.

ഞങ്ങൾ ചെയ്യുന്ന ഏതൊരു റോൾപ്ലേയും നിങ്ങളെ രസിപ്പിക്കാൻ മാത്രമുള്ളതാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല.

നിക്ഷേപം എപ്പോഴും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കേണ്ടത് കാഴ്ചക്കാരുടെ ഉത്തരവാദിത്തമാണ്.”
ഈ  വീഡിയോയുടെ നീളം കൂടിയ പതിപ്പ്  Madykiduniya എന്ന ഫേസ്ബുക്ക് പേജിൽ നിന്നും റിവേഴ്‌സ് ഇമേജ് സെർച്ചിൽ കിട്ടി.

The video posted in Madykiduniya 

ഡിസംബർ 9 നാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. Pranks and Expose എന്ന ആണ് ആ പേജ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

The about section of Madykiduniya

Madyയുടെ  insta പേജ്, youtube പേജ്, fb-യിലെ മറ്റ് വീഡിയോകൾ എന്നിവ ഞങ്ങൾ പരിശോധിച്ചു. അതിൽ സമാനമായ സ്‌ക്രിപ്റ്റ് ചെയ്‌ത പലതരം  വീഡിയോകൾ കണ്ടെത്തി. ഈ വിഡിയോകൾ എല്ലാം സാധാരണയായി ഒരു കഥാഗതി പിന്തുടരുന്നവയാണ്.  Madyയും സുഹൃത്തുക്കളും ഈ വീഡിയോകളുടെ അവസാനം ഇതിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായി ഏറ്റുമുട്ടുന്നു. പല വീഡിയോകളിലും സ്ത്രീകളെ തല്ലുന്ന രംഗങ്ങൾ ഉണ്ട്. Madykiduniya എന്ന പേജിന്റെ ഉടമയുമായി ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചു. ഞങ്ങൾക്ക് അവരുടെ  പ്രതികരണം ലഭിച്ചാൽ ലേഖനം അപ്‌ഡേറ്റ് ചെയ്യും.

Instagram will load in the frontend.

 Ramnath Govind Official എന്ന പേജിൽ നിന്നും Bacche ka kidnapping prank video എന്ന പേരിൽ ഡിസംബർ 12 ന്  ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Ramnath Govind Official’s Facebook video 

Conclusion

കുട്ടികളെ ഭിക്ഷ മാഫിയയ്ക്ക്  കൊടുക്കാൻ  കൊണ്ടുപോവുന്ന, വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ് എന്ന്, ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥ സംഭവം എന്ന രീതിയിൽ  വ്യാജമായി അത് ഷെയർ  ചെയ്യപ്പെടുന്നുവെന്നും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

വായിക്കാം:പൊട്ടിത്തെറിച്ച ബോംബ് ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ചിരുന്നതല്ല

Result:Misleading Content/Partly False

Our Sources

Ramnath Govind Official

Mady Ki Duniya

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular