Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് സമയത്ത് ചെന്നിത്തല കാവി വേഷം ധരിച്ച്.
Fact
നന്ദേദിലെ ഗുരുദ്വാര സന്ദർശിച്ച ചിത്രം.
“ജയ് മഹിഷ്മതി @chennithala മഹാരാഷ്ട്രയിൽ കടുത്ത പോരാട്ടമായിരുന്നു.” എന്ന വിവരണത്തോടെ കോൺഗ്രസ്സ് നേതാവും മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് പാർട്ടിയുടെ ചുമതലകാരനുമായ രമേശ് ചെന്നിത്തല ഒരു കാവി വേഷം ധരിച്ചു നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു. ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിയെ തോൽപിച്ച് വീണ്ടും അധികാരത്തിൽ വന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക: Fact Check: മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് റാലിയിൽ പാകിസ്ഥാൻ പതാക ഉയർത്തിയോ?
രമേശ് ചെന്നിത്തലയായിരുന്നു മഹേഷ്‌ട്രയിലെ കോൺഗ്രസ്സ് ഇൻ ചാർജ് എന്ന് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലായി.
ഞങ്ങൾ രമേശ് ചെന്നിത്തലയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ” ഈ ചിത്രത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. “അദ്ദേഹം മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള തഖ്ത് സച്ച്ഖണ്ഡ് ശ്രീ ഹുജൂർ സാഹിബ് എന്ന സിഖുകാരുടെ ഗുരുദ്വാര സന്ദർശിച്ചപ്പോഴുള്ള പടമാണിത്. ഗുരുദ്വാരയുടെ ഭാരവാഹികൾ അവരുടെ പരമ്പരാഗതമായ വസ്ത്രം അദ്ദേഹത്തെ ആ സന്ദർഭത്തിൽ ധരിപ്പിച്ചതാണ്,” അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.
ഞങ്ങൾ മഹാരാഷ്ട്ര കോൺഗ്രസ്സ് പിആർഒ ശ്രീനിവാസ് ഭിക്കാഡുമായി സംസാരിച്ചു. രമേശ് ചെന്നിത്തല നന്ദേദ് തഖ്ത് സച്ച്ഖണ്ഡ് ശ്രീ ഹുജൂർ സാഹിബ് ഗുരുദ്വാര സന്ദർശിച്ചതായും ഗുരുദ്വാരയുടെ പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് ഗുരുദ്വാര അധികൃതർ അദ്ദേഹത്തെ സ്വാഗതം ചെയ്തതായും ഭിക്കാഡ് സ്ഥിരീകരിച്ചു. 2024 ഓഗസ്റ്റ് 11നായിരുന്നു സന്ദർശനം.
മഹാരാഷ്ട്ര കോൺഗ്രസ്സ് അധ്യക്ഷൻ നാനാ പടോലെയ്‌ക്കൊപ്പം രമേശ് ചെന്നിത്തല ഗുരുദ്വാര സന്ദർശിക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം ഷെയർ ചെയ്തു.
നന്ദേഡ് സൗത്ത് മണ്ഡലത്തിൽ മഹാരാഷ്ട്ര നിയമസഭാംഗം മോഹൻറാവു ഹംബാർഡെ ഓഗസ്റ്റ് 11,2024ൽ ഈ പടം തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ നിന്നും പോസ്റ്റ് ചെയ്തതായും ഞങ്ങൾ കണ്ടെത്തി.
“മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള ശ്രീ.രമേശ് ചെന്നിത്തലജി, സംസ്ഥാന പ്രസിഡണ്ട് ശ്രീ. നാനാ പടോലെ, മറ്റ് നേതാക്കൾ എന്നിവർ ഇന്ന്”ഹോളി തഖ്ത് സച്ച്ഖണ്ഡ് ശ്രീ ഹുജൂർ സാഹിബ് നന്ദേദിൽ” ദർശനം നടത്തി. ഞാനുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു,” എന്നാണ് മറാത്തിയിലുള്ള പോസ്റ്റിന്റെ ഇംഗ്ലീഷ് പരിഭാഷ.
നന്ദേദിലെ ഗുരുദ്വാര സന്ദർശിച്ച ചിത്രമാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് സമയത്ത് ചെന്നിത്തല കാവി വേഷം ധരിച്ചു നിൽക്കുന്നുവെന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
(Inputs from Prasad Prabhu,Newschecker, Marathi)
Sources
X Post by @MohanraoAnnaINC on August 11,2024
Telephone Conversation with Ramesh Chennithala’s office
Telephone Conversation with Shrinivas Bhikkad, PRO Maharashtra Congress
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.