Tuesday, December 24, 2024
Tuesday, December 24, 2024

HomeFact Checkചോർ ഗ്രൂപ്പ്‌ മീറ്റിംഗ് പോസ്റ്റർ എഡിറ്റഡ് ആണ്

ചോർ ഗ്രൂപ്പ്‌ മീറ്റിംഗ് പോസ്റ്റർ എഡിറ്റഡ് ആണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ചോർ ഗ്രൂപ്പ്‌ മീറ്റിംഗ് എന്ന ബാനർ വെച്ച ഒരു കോൺഗ്രസ് മീറ്റിംഗിന്റെ പടം വൈറൽ ആവുന്നുണ്ട്. 

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ,കോൺഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി,മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, CWC മെമ്പർ എ കെ ആന്റണി എന്നിവരാണ് പടത്തിലുള്ളത്.

എജ്ജാതി സെൽഫ് ട്രോൾ 

ചോർ ഗ്രൂപ്പ്‌ മീറ്റിംഗ് 

മലയാളത്തിലെ ചോർ  അല്ല ഇത് ഹിന്ദി ചോർ

ഈ കുറിപ്പോടെ Ragesh Kappad എന്ന ഐഡി പങ്കു വെച്ച പടത്തിനു ഞങ്ങൾ പരിശോധിക്കുന്ന സമയത്ത് 96 റീഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

K Surendran Kks Mathur എന്ന ഐഡി ഇത് പങ്കു വെച്ചപ്പോൾ 55  പേർ അത് ഷെയർ ചെയ്തു. 

ആർക്കൈവ്ഡ് ലിങ്ക് 

മറ്റ് ചില പ്രൊഫൈലുകളും ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

ചോർ എന്നാൽ ഹിന്ദിയിൽ കള്ളൻ.ചോർ ഗ്രൂപ്പ് മീറ്റിംഗ് എന്നാൽ കള്ളൻമാരുടെ മീറ്റിംഗ് എന്ന് തന്നല്ലേ.സത്യങ്ങൾ ആർക്കും മൂടിവയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞ മഹാനെ സ്മരിക്കുന്നു.

എന്ന മറ്റൊരു അവകാശവാദത്തോടെയും ഈ ഫോട്ടോ പ്രചരിക്കുന്നുണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

ഇത്തരം ധാരാളം പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട് എന്ന് ഒരു തിരച്ചിലിൽ ഞങ്ങൾക്ക് മനസിലായി.

Fact Check/Verification

ഈ പടം ഒരു ആക്ഷേപ ഹാസ്യമാണ് എന്ന് വാദിക്കാം. എന്നാൽ ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഇമേജ് ഫോട്ടോഷോപ്പ് ഉപയോഗിച്ചു മാറ്റം വരുത്തിയതാണ് എന്ന് സംശയിക്കാവുന്ന സാഹചര്യങ്ങൾ ഉണ്ട്.

പോരെങ്കിൽ ഇതിനൊപ്പം ഉപയോഗിച്ചിരിക്കുന്ന കുറിപ്പുകളും തെറ്റിദ്ധാരണാജനകമാണ്. അത് കൊണ്ടാണ് ഇതിന്റെ വസ്തുത പരിശോധന നടത്താൻ ഞങ്ങൾ തീരുമാനിച്ചത്.

ഇത്തരം ധാരാളം പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട് എന്ന് ഗൂഗിൾ കീ വേർഡ് സേർച്ച് ഗൂഗിൾ കീ വേർഡ് സേർച്ച് ഉപയോഗിച്ചുള്ള ഒരു തിരച്ചിലിൽ ഞങ്ങൾക്ക് മനസിലായി. ഇത്തരം തിരച്ചിലിൽ നിന്നും ഇതിന്റെ യഥാർഥ ഇമേജുകളിൽ ഞങ്ങൾ എത്തി.

ഇത്തരം തിരച്ചിൽ 2019 മേയ് മാസത്തിലെ CWC മീറ്റിംഗിലെ പടത്തിൽ കൃതിമ മാർഗങ്ങൾ ഉപയോഗിച്ചു മാറ്റം വരുത്തിയാണ് ഈ ഇമേജ് സൃഷ്‌ടിച്ചിരിക്കുന്ന എന്ന് മനസിലാക്കാൻ സഹായിച്ചു.

ഇതാണ് എഡിറ്റിങ്ങിനു മുൻപുള്ള യഥാർഥ ഇമേജ് ഇതാണ്. ഇത് സീ ടീവി,വിയോൺ ന്യൂസ് തുടങ്ങിയ വെബ്‌സൈറ്റുകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.

ഈ ഫോട്ടോ അല്ലെങ്കിലും ഇതിനു സമാനമായ ഫോട്ടോകൾ ANIയുടെ ട്വീറ്റർ ഹാൻഡിലിലും കാണാം. അതിലൊന്നും ഇത്തരം ബാനർ ഉപയോഗിച്ചിട്ടില്ല.

വായിക്കാം: മർക്കസ് വെയ്‌സ്‌ജോർബെർ RCH871ന്റെ പൈലറ്റ് അല്ല

Conclusion

ആക്ഷേപ ഹാസ്യം എന്ന് തോന്നിക്കുന്ന പോസ്റ്റാണ്. എന്നാൽ ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഇമേജിൽ ചോർ ഗ്രൂപ്പ്‌ മീറ്റിംഗ് എന്ന്  കൃത്രിമമായി എഴുതി ചേർത്തതാണ് എന്ന് മനസിലായി. പോരെങ്കിൽ പടത്തിനൊപ്പം കൊടുത്തിരിക്കുന്ന  വിവരണങ്ങളും തെറ്റിദ്ധാരണാജനകമാണ്.

Result: False

Our Sources

ZEE News-https://zeenews.india.com/hindi/india/congress-working-committee-meeting-today-to-decide-new-party-chief/561006

Wionews:-https://www.wionews.com/india-general-elections-2019/what-happened-at-the-cwc-meeting-the-inside-story-221561

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular