Sunday, November 24, 2024
Sunday, November 24, 2024

HomeFact CheckViralകോവിഡിന് ഒറ്റമൂലികൾ ഫലപ്രദമാണോ?

കോവിഡിന് ഒറ്റമൂലികൾ ഫലപ്രദമാണോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

എളുപ്പം വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്ന ഒറ്റമൂലി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു വിഡീയോ വൈറൽ ആയിട്ടുണ്ട്. ഇത് എല്ലാവരും ഒന്ന് ചെയ്ത് നോക്കുന്നത് നല്ലതാണ് എന്നാണ് `കോവിഡിന് ഒരു ഒറ്റമൂലി : അനുഭവ സാക്ഷ്യം’ എന്ന പേരിലുള്ള വീഡിയോ പറയുന്നത്. 175.8 K വ്യൂവും, 10 k ലൈക്കും 17 k ഷെയറുമുള്ള ആ വീഡിയോ ഏപ്രിൽ 30 നു പ്രധാന വാർത്ത എന്ന ഐ ഡി യിൽ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇങ്ങനെ ചെയ്തു സൗഖ്യമായ ഒത്തിരിപേരുണ്ട് എന്നും വീഡിയോ പറയുന്നു. ആശുപത്രിയിൽ പോലും പോകാതെയാണ് പലർക്കും കോവിഡ് മാറിയത് എന്നും പോസ്റ്റ് അവകാശപ്പെടുന്നു.അയമോദകം, കർപ്പൂരം പൊടിച്ചിട്ട് ഓരോ സ്പൂൺ  സമ സമം ഒരു തുണിക്കകത്ത്  കെട്ടിയിട്ട് ഇത് കഴുത്തിൽ കെട്ടി തൂക്കിയിടുക അല്ലെങ്കിൽ പോക്കറ്റിൽ കൊണ്ട് നടക്കുക. എന്നിട്ട് ഇടയ്ക്കിടയ്ക്ക് ഇത് ശ്വസിക്കുക ഇങ്ങനെ ചെയ്താൽ ശ്വാസ തടസ്സം അടക്കം മാറുമെന്ന് പോസ്റ്റിൽ പറയുന്നു.
അത് കൂടാതെ ഇന്ദുപ്പ്, സവോള എന്നിവ ചേർത്ത് കഴിക്കുന്നതും കോവിഡിനെ പ്രതിരോധ്യ്ക്കും എന്ന് ഈ വീഡിയോ അവകാശപ്പെടുന്നു.ആഹാരം കഴിച്ചു കഴിഞ്ഞു വേണം ഇത് കഴിക്കാൻ എന്നും കഴിച്ചു കഴിഞ്ഞാൽ അര  മണിക്കൂർ കഴിഞ്ഞു മാത്രം ഭക്ഷണം കഴിക്കുക എന്നും വീഡിയോ അവകാശപ്പെടുന്നു.
കോവിഡ് ഇല്ലെങ്കിലും ഈ ഒറ്റമൂലി കഴിക്കാം എന്നും വീഡിയോയിൽ പറയുന്നുണ്ട്. കൊറോണ പോസറ്റീവായവർ ഇത് കൊണ്ട്  നെഗറ്റീവ് ആവും. വേഗത്തിൽ ഫലം കിട്ടും എന്നൊക്കെ വീഡിയോ പറയുന്നു.  

Fact Check/Verification

കൊറോണ വൈറസിന് ഏതെങ്കിലും നാട്ടു ചികിത്സ രീതികൾ ഫലപ്രദമാണ് എന്ന് പറഞ്ഞിട്ടില്ല എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പറയുന്നു.

സവോളയും  ചേർത്ത മിശ്രിതം കഴിക്കുന്നത് കൊറോണ മാറ്റുമെന്ന അവകാശവാദം പ്രസ് ഇൻഫർമേഷൻ ബ്യുറോയും തള്ളിക്കളഞ്ഞിട്ടുണ്ട്.

കൊറോണ ബാധിക്കാതിരിക്കാൻ വായിൽ ഉപ്പുവെള്ളം കൊണ്ടാൽ മതിയെന്ന തരത്തിലുള്ള പ്രചാരണം പോലെ തന്നെ തെറ്റായ ഒരു വിവരമാണ് സവോളയ്ക്ക് കൊറോണയെ തുരത്താൻ ശക്തി ഉണ്ടെന്ന കഥയും.വെളുത്തുള്ളിയ്ക്ക് കൊറോണയെ തുരത്താൻ സാധിക്കുമെന്ന തരത്തിലുള്ള വാട്ട്സ് ആപ്പ്  ഫോർവേഡ് മെസ്സേജുകളും ഇതേ തരത്തിൽ പ്രചാരത്തിലുണ്ട്.വൈറസ് പടരുന്നത് തടയാൻ ഒരു ഒറ്റമൂലിയും ഇതുവരെ കണ്ടെത്തിയിട്ടില്ല.മാസ്ക് ധരിക്കുന്നത്, കൃത്യമായ ഇടവേളകളിൽ കൈകഴുന്നത് തുടങ്ങി മുൻകരുതലിന് മാത്രമേ വൈറസ് പടരുന്നത് തടയാൻ കഴിയൂ.

ഇതുവരെ കൊറോണ വൈറസിനെ എതിരെ ഒരു ചികിത്സയും കണ്ടെണ്ടത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം എന്നാൽ അതിനുള്ള പ്രതിരോധ വാക്സിൻ ലഭ്യമാണ്.

Conclusion

സവോള പോലുള്ള ഒറ്റമൂലികൾ കൊറോണ ചികിത്സയ്ക്ക് ഫലപ്രദമാണ് എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

Result: Misleading 

Our Sources

https://www.facebook.com/MyGovIndia/photos/a.775986839182174/3936621773118649/?type=3

https://twitter.com/WHOSEARO/status/1362755186112880646

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular