Claim
രാഹുല്‍ ഗാന്ധി നൃത്തം വെക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട് .രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നു പോവുന്ന പശ്ചാത്തലത്തിൽ,’കഴക്കൂട്ടത്തെ ആഘോഷ രാവിലേക്ക് സ്വാഗതം’ എന്നുള്ള കുറിപ്പിനൊപ്പമാണ് വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.

Factcheck/Verification
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ചു. അതിൽ ഒരു ഫ്രെയിം ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2021 മാര്‍ച്ച് ഒന്നിന് എഎന്‍ഐയ്ക്ക് ക്രെഡിറ്റ് കൊടുത്തു കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ , എഎൻഐയ്ക്ക് ക്രെഡിറ്റ് നൽകി കൊണ്ട് പങ്കുവച്ച ട്വിറ്റര്‍ വീഡിയോ ലഭിച്ചു. അതിലെ വിവരം ഇപ്രകാരമാണ്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി,മുളഗുമൂട് സെന്റ് ജോസഫസ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയ രാഹുൽ ഗാന്ധി നൃത്തം ചെയ്യുകയും പുഷ് അപ് എടുക്കുകയും ചെയ്തു.
News18 അവരുടെ ഫേസ്ബുക്ക് പേജിലും 021 മാര്‍ച്ച് ഒന്നിന് വീഡിയോ സെന്റ് ജോസഫസ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയ രാഹുൽ ഗാന്ധി എന്ന വിവരണത്തോടെ കൊടുത്തിട്ടുണ്ട്.

ഇതിൽ നിന്നും രാഹുല്‍ ഗാന്ധി നൃത്തം വെക്കുന്ന വീഡിയോയ്ക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായി. പോരെങ്കിൽ രാഹുല്‍ ഗാന്ധി നൃത്തം വെക്കുന്ന വീഡിയോ കഴക്കൂട്ടത്ത് നിന്നുള്ളതുമല്ല.
Result: False
Sources
Twitter post of Times of India on March 1,2021
Facebook Post of News 18 on March 1,2021
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.