Tuesday, December 10, 2024
Tuesday, December 10, 2024

HomeFact CheckViralFact Check: ഇന്ദിരാ ഗാന്ധിയുടെ അന്ത്യകര്‍മ്മങ്ങള്‍ മുസ്ലീം ആചാരപ്രകാരമല്ല നടന്നത്

Fact Check: ഇന്ദിരാ ഗാന്ധിയുടെ അന്ത്യകര്‍മ്മങ്ങള്‍ മുസ്ലീം ആചാരപ്രകാരമല്ല നടന്നത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
ഇന്ദിരാ ഗാന്ധിയുടെ അന്ത്യ കർമ്മങ്ങൾ ഇസ്ലാമിക ആചാരപ്രകാരം നടത്തുന്ന ഗാന്ധി കുടുംബം.

Fact
വൈറല്‍ ചിത്രം ഖാന്‍ അബ്ദുള്‍ ഗാഫാര്‍ ഖാന്റെ അന്ത്യകർമ്മകളിൽ നിന്ന്.

ഇന്ദിരാ ഗാന്ധിയുടെ ശവസംസ്‌കാര ചടങ്ങിൽ എടുത്ത ഫോട്ടോയാണെന്ന് അവകാശപ്പെടുന്ന  ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. രണ്ട് മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവുവും, രാജീവ് ഗാന്ധിയും ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് വൈറൽ പോസ്റ്റുകളിൽ കാണുന്നത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെയും ചിത്രത്തില്‍ കാണാം.

ഗാന്ധി കുടുംബം, സംസ്കാര ചടങ്ങിനിടെ ഇസ്ലാമിക രീതിയിൽ പ്രാർഥിക്കുന്നതാണ് ഫോട്ടോയിൽ, എന്ന ആരോപണം ഉയർത്തിക്കൊണ്ടാണ് ഫോട്ടോ പങ്ക് വെക്കുന്നത്. ഗാന്ധി കുടുംബം തങ്ങളുടെ മുസ്ലീം ഐഡൻ്റിറ്റി എപ്പോഴും മറച്ചുവെക്കുവെന്ന പഴയ ഗൂഢാലോചന സിദ്ധാന്തത്തിന് ആക്കം കൂട്ടുന്ന രീതിയിലാണ് ചിത്രം പങ്കുവയ്ക്കുന്നത്. വയനാട് ഉപ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബാഗമായ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രം പ്രചരിക്കുന്നത്. ഹിന്ദു പണ്ഡിറ്റ് കുടുംബമാണ് തങ്ങളുടേതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇന്ദിരാ ഗാന്ധിയും കുടംബവും കോണ്‍ഗ്രസുകാരുടെ വോട്ട് നേടുന്നുവെന്ന ആരോപണമാണ് പോസ്റ്റ് ഉയർത്തുന്നത്.

“ഇന്ദിരാജിയുടെ ശവശരീരത്തിനരികെ സ്വന്തം മതാചാരപ്രകാരം കൈകൂപ്പി തൊഴുത് നില്‍ക്കുന്ന രാജീവ്ഗാന്ധി, മകനും കൂടെ സോണിയയും, നരസിംഹറാവുവും. കാലമിത്ര കഴിഞ്ഞിട്ടും, പണ്ഡിറ്റൈന്നും ഗണ്ടിയെന്നും വിശ്വാസിച്ച് നടക്കുന്ന ഹിന്ദുക്കള്‍. കോണ്‍ഗ്രസിന്റെ വോട്ടര്‍മാര്‍ പൊട്ടന്‍മാര്‍ എന്ന് അവര്‍ മനസ്സിലാക്കി,” എന്ന വിവരണത്തിനൊപ്പമാണ് പോസ്റ്റുകൾ.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

ഇവിടെ വായിക്കുക: Fact Check: കോൺഗ്രസ്സിന് വോട്ട് കൊടുത്തിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ പറഞ്ഞോ?

Fact Check/Verification

ഞങ്ങൾ ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു, അപ്പോൾ വടക്കൻ വസീറിസ്ഥാനിലെ രാഷ്ട്രീയക്കാരനായ മൊഹ്‌സിൻ ദാവറിൻ്റെ ജനുവരി 27, 2016ലെ ഒരു എക്‌സ് പോസ്റ്റ് ഞങ്ങൾ കണ്ടെത്തി.

X Post by @mjdawar
X Post by @mjdawar

“ബച്ചാ ഖാൻ്റെ സംസ്കാര ചടങ്ങിൽ രാജീവ് ഗാന്ധി, സോണിയ ഗാന്ധി, നർസിഹ്മ റാവു. #BachakhanAwKhudaiKhidmatgari vol 2-ൽ നിന്നുള്ള ചിത്രം,” എന്ന ചിത്രത്തിന്റെ അടിക്കുറിപ്പ്. www.skyscrapercity.com എന്ന വെബ്‌സൈറ്റിലും ഇതേ ഫോട്ടോ ഞങ്ങൾ കണ്ടെത്തി.

Courtesy: www.skyscrapercity.com
Courtesy: www.skyscrapercity.com

ബച്ചാ ഖാൻ്റെ ശവസംസ്കാര ചടങ്ങിൽ എടുത്ത ചിത്രമാണിതെന്ന് വെബ്‌സൈറ്റ് പറയുന്നു. അതിർത്തി ഗാന്ധി’ അല്ലെങ്കിൽ ബച്ചാ ഖാൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ഖാൻ അബ്ദുൾ ഗഫാർ ഖാൻ മരിച്ചത് 1988 ജനുവരി 20നാണ്.

ഖാൻ അബ്ദുൾ ഗഫാർ ഖാൻ- ബച്ചാ ഖാൻ എന്ന ഫേസ്ബുക്ക് പേജ് ജനുവരി 15, 2020ലെ ചെയ്ത ഇതേ ഫോട്ടോയോടൊപ്പമുള്ള പോസ്റ്റിൽ ഇങ്ങനെ പറയുന്നു: “ബച്ചാ ഖാൻ 1988 ജനുവരി 20-ന് 97-ആം വയസ്സിൽ വീട്ടുതടങ്കലിലായിരിക്കെ മരിച്ചു.”

Facebook post by Khan Abdul Ghaffar Khan - Bacha Khan
Facebook post by Khan Abdul Ghaffar Khan – Bacha Khan 

ഇതിനുശേഷം 2011 സെപ്റ്റംബർ 18-ന് ബാസിത് ഖാൻ സാഫി അപ്‌ലോഡ് ചെയ്ത ഒരു യുട്യൂബ് വീഡിയോ ഞങ്ങൾ കണ്ടെത്തി. വീഡിയോയിൽ 1 മിനിറ്റ് 6 സെക്കൻഡിൽ ഉപയോഗിച്ച ഒരു കളർ ഫോട്ടോ ഈ ദൃശ്യം മറ്റൊരു ആംഗിളിൽ  നിന്ന് കാണിക്കുന്നു. വിഡിയോയിൽ കാണുന്ന ഫോട്ടോയുടെ വിവരണം ഇങ്ങനെ എഴുതിയിരിക്കുന്നു: “ഈ ഇതിഹാസത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി. ഗാന്ധിയോടൊപ്പം അദ്ദേഹത്തെ സ്വാതന്ത്ര്യ സമര നായകനായി ഇന്ത്യയും പരിഗണിക്കുന്നു.

“ജലാലാബാദിൽ (അഫ്ഗാനിസ്ഥാൻ) ഗഫാർ ഖാൻ്റെ മരണവും ലോക ചരിത്രത്തിലെ ഏറ്റവും വലിയ ശവസംസ്കാര ചടങ്ങുകളിലൊന്നായ ബാബയുടെ ശവസംസ്കാരവും,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

YouTube Video by Basit Khan Safi
YouTube Video by Basit Khan Safi

ഹിന്ദു ആചാരപ്രകാരമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ സംസ്‌ക്കാര ചടങ്ങുകള്‍

1984 നവംബർ 3 ന് ഹിന്ദു ആചാരപ്രകാരം ഇന്ദിരാ ഗാന്ധിയെ സംസ്കരിച്ചുവെന്ന് വൈൽഡ് ഫിലിംസ് ഇന്ത്യ ജൂൺ 8, 2018ൽ പ്രസിദ്ധീകരിച്ച യുട്യൂബ് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

 “ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1984 ഒക്ടോബർ 31 ന് ഡൽഹിയിൽ വെച്ച് കൊല്ലപ്പെട്ടു. രാജീവ് ഗാന്ധി ഇന്ദിരാ ഗാന്ധിയുടെ ശവമഞ്ചം കൊണ്ടുപോകുന്നത് കാണുക. ഇന്ദിരാ ഗാന്ധിയുടെ അന്ത്യകർമങ്ങൾ രാജീവ് ഗാന്ധി നിർവഹിക്കുന്നു,” എന്ന് വീഡിയോയുടെ അടിക്കുറിപ്പ് പറയുന്നു.

YouTube video by Wild Films India
YouTube video by Wild Films India

ഹിന്ദു ആചാരപ്രകാരമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത് എന്ന് ഗെറ്റി ഇമേജസിലെ ഫോട്ടോകളിൽ നിന്നും മനസ്സിലാവും.

മിഡ്‌ഡേ ഇന്ദിര ഗാന്ധിയുടെ ചര്മ വാർഷികത്തോട് അനുബന്ധിച്ച് നവംബർ 18, 2019 ന് പ്രസിദ്ധീകരിച്ച ഫോട്ടോകളിലും ഹൈന്ദവ ആചാര പ്രകാരം നടക്കുന്ന ഇന്ദിര ഗാന്ധിയുടെ സംസ്‌കാര ചടങ്ങുങ്ങളുടെ ഫോട്ടോയുണ്ട്.

Photo feature in Midday
Photo featured in Midday

ഇതിൽ നിന്നെല്ലാം പ്രചരിക്കുന്ന വീഡിയോ ഇന്ദിര ഗാന്ധിയുടെ  ചടങ്ങിൽ നിന്നല്ല എന്ന് വ്യക്തം.

ഇവിടെ വായിക്കുക:Fact Check: ചൈനീസ് പട്ടാളക്കാർ ജയ് ശ്രീ റാം വിളിച്ചത് സേന പിന്മാറ്റ സമയത്താണോ?

Conclusion

ഇന്ദിര ഗാന്ധിയുടെ അന്ത്യ കർമ്മങ്ങൾ ഇസ്ലാമിക ആചാരപ്രകാരം നടത്തുന്ന കുടുംബമെന്ന പോസ്റ്റ് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അബ്ദുൾ ഗഫാർ ഖാൻ്റെ ശവസംസ്‌കാര ചടങ്ങാണ് വൈറലായ ഫോട്ടോയിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

Sources
X Post by @mjdawar on January 27, 2016
www.skyscrapercity.com
Facebook post by Khan Abdul Ghaffar Khan – Bacha Khan on January 15, 2020
YouTube Video by Basit Khan Safi on September 18, 2011
YouTube video by Wild Films India on June 8, 2018
Indira Gandhi Funeral Stock Photos at Getty Image
Photo feature in Midday on November 19.2018


ഞങ്ങൾ ഒരു അവകാശവാദത്തെ  കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.


Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular