Tuesday, December 24, 2024
Tuesday, December 24, 2024

HomeFact Checkസ്ത്രീ സുരക്ഷ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എൽദോസ് കുന്നപ്പിള്ളി പി കെ കുഞ്ഞാലികുട്ടി, എം വിൻസെന്റ്...

സ്ത്രീ സുരക്ഷ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എൽദോസ് കുന്നപ്പിള്ളി പി കെ കുഞ്ഞാലികുട്ടി, എം വിൻസെന്റ് എന്നീ എംഎൽഎമാരോ? വസ്തുത അറിയുക 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

സ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എൽദോസ് കുന്നപ്പിള്ളി, പി കെ കുഞ്ഞാലികുട്ടി, എം വിൻസെന്റ് എന്നീ എംഎൽഎമാർ. 

Fact
സ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് ഉമാ തോമസാണ്. 

സ്ത്രീപീഡന ആരോപണം നേരിട്ടിട്ടുള്ള  യുഡിഎഫ് എംഎല്‍എമാരായ എം.വിന്‍സെന്‍റ്, എല്‍ദോസ് കുന്നപ്പിള്ളി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച ചര്‍ച്ചയ്ക്കായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.

പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിരഞ്ജന കണ്ണൂര്‍ എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത കാർഡിന് ഞങ്ങൾ കാണുമ്പോൾ 438 ഷെയറുകൾ ഉണ്ടായിരുന്നു.

Post in the group പോരാളി ഷാജി
Post in the group പോരാളി ഷാജി

Jyothish C V എന്ന ഐഡിയിൽ നിന്നും 130 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Jyothish C V's Post
Jyothish C V‘s Post

ഫാസിൽ മനക്കുളങ്ങരയുടെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അതിന് 5 ഷെയറുകൾ ഉണ്ടയിരുന്നു..

ഫാസിൽ മനക്കുളങ്ങര
ഫാസിൽ മനക്കുളങ്ങര‘s Post

Fact Check/Verification

ഞങ്ങൾ ഒരു കീ വേര്‍ഡ് സേർച്ച് നടത്തിയപ്പോൾ  മാർച്ച് 15,2023 ലെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കിട്ടി. തൃക്കാക്കര എംഎല്‍എ ഉമ തോമസാണ് സഭയില്‍ സ്ത്രി സുരക്ഷയെ കുറിച്ചുള്ള അടിയന്തിര പ്രമേയം അവതരിപ്പിച്ചത് എന്നാണ് വാർത്ത പറയുന്നത്.

Screen grab of Asianet News's report
Screen grab of Asianet News’s report

മാർച്ച് 15,2023 ലെ 24  ന്യൂസ് വാർത്തയും പറയുന്നത് തൃക്കാക്കര എംഎല്‍എ ഉമ തോമസാണ് സഭയില്‍ സ്ത്രി സുരക്ഷയെ കുറിച്ചുള്ള അടിയന്തിര പ്രമേയം അവതരിപ്പിച്ചത് എന്നാണ്.

“16 വയസുള്ള പെണ്‍ക്കുട്ടി പട്ടാപകല്‍ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നല്‍കിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തതോടെ പ്രതിപക്ഷ സ്പീക്കര്‍ക്കെതിരെ തിരിഞ്ഞു. ഇത്തരം പരാമർശം പ്രതിപക്ഷത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു,” 24 ന്യൂസ് റിപ്പോർട്ട് തുടരുന്നു.

ഉമ തോമസ്, 2023 മാർച്ച് 15 നു ഫേസ്ബുക്കിലിട്ട പോസ്റ്റും പറയുന്നത് അവരാണ് അടിയന്തിര പ്രമേയ നോട്ടീസ് നൽകിയത് എന്നാണ്.

“തിരുവന്തപുരത്തെ ചേങ്കോട്ടുകോണം അടക്കമുള്ള സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണം ഉണ്ടായത് തടയാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടത് കാരണം സ്ത്രീ സമൂഹത്തിനുണ്ടായിരിക്കുന്ന ആശങ്ക സഭ നിർത്തിവച്ചു ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് സമർപ്പിച്ചു.

തുടർച്ചയായി അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിക്കുന്നതിനെതിരെയും, സ്പീക്കറുടെ പക്ഷപാതപരമായ നിലപാടിനെതിരെയും പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നിയമസഭയിലെ സ്പീക്കറുടെ ഓഫിസ് ഇപ്പോൾ ഉപരോധിയ്ക്കുകയാണ്,” ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറഞ്ഞു.

Uma Thomas's Facebook Post
Uma Thomas’s Facebook Post

വായിക്കുക: ഗ്ലോബൽ ടെററിസം ഇൻഡക്സ് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് സിപിഐ അല്ല  

Conclusion

സ്ത്രീപീഡന ആരോപണം നേരിട്ടിട്ടുള്ള  യുഡിഎഫ് എംഎല്‍എമാരായ എം.വിന്‍സെന്‍റ്, എല്‍ദോസ് കുന്നപ്പിള്ളി, കുഞ്ഞാലിക്കുട്ടി എന്നീ യുഡീഡ് എംഎൽഎമാരല്ല,ഉമ തോമസ് എംഎൽഎയാണ് സ്ത്രീ സുരക്ഷ അടിയന്തര പ്രമേയം കൊണ്ട് വന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. 

Result: FALSE 

Sources

News report by Asianet News on March 15,2023

 News report by 24 News on March 15,2023

Facebook Post by Uma Thomas on March 15,2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular