Monday, December 23, 2024
Monday, December 23, 2024

HomeFact CheckFact Check: മോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി കേന്ദ്രം ആവശ്യപ്പെട്ടോ?

Fact Check: മോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി കേന്ദ്രം ആവശ്യപ്പെട്ടോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
മോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി  കേന്ദ്രം ആവശ്യപ്പെട്ടു.

Fact
ഇത് വിവിധ രക്ഷ പ്രവർത്തനത്തിന് വ്യോമസേന ആവശ്യപ്പെട്ട തുകയാണ്.

വായനാടിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിന് ചിലവായ തുകയായ ₹132 കോടി ആവാശ്യപ്പെട്ട് കേന്ദ്രം ബിൽ സമർപ്പിച്ചുവെന്ന ഒരു പ്രചരണം സമൂഹ മാധ്ദ്യമങ്ങളിൽ നടക്കുന്നുണ്ട്.

“ഇന്ത്യയിൽ ഒരു വിസിറ്റിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ഷാരൂഖോ, സൽമാൻ ഖാനോ അല്ല. വയനാട് ദുരന്തത്തിൽ ഒറ്റ ദിവസം ഫോട്ടോഷൂട്ടിന് വന്നതിന് മൂപ്പര് ആവശ്യപ്പെടുന്ന തുക ₹132 കോടി,” എന്നാണ് പോസ്റ്റ് പറയുന്നത്. വയനാട് സന്ദര്ശനത്തിനിടയിൽ ആശുപത്രി കിടക്കയിലായിരുന്ന ഒരു കൊച്ചു പെൺകുട്ടിയെ മോദി ആശ്വസിപ്പിക്കുന്ന പടത്തിനൊപ്പമാണ് പോസ്റ്റ്.

Post in the group CPIM Cyber Commune
Post in the group CPIM Cyber Commune

ഇവിടെ വായിക്കുക: Fact Check: ആരാധനാലയങ്ങളിലെ സർവേ നിർത്തിവെക്കാനുള്ള തീരുമാനം ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവൺ ന്യൂസ്‌കാർഡ് വ്യാജം

Factcheck/ Verification

ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, ഡിസംബര്‍ 13ന് ഓണ്‍മനോരമ നല്‍കിയ വാര്‍ത്ത കിട്ടി. 2006 മുതല്‍ സംസ്ഥാനത്തുണ്ടായിട്ടുള്ള നിരവധി ദുരന്തങ്ങളുടെ പട്ടികയോടൊപ്പമാണ് വ്യോമസേന കത്തയച്ചിട്ടുള്ളത്. 2019ലെ പ്രളയം മുതൽ വ്യോമസേനയ്ക്ക് ചിലവായ തുകയാണിത്. ഇതിൽ  ₹69,65,46,417 കോടി വയനാട്ടിലെ എയര്‍ ലിഫ്റ്റിംഗിനായി വ്യോമസേനയ്ക്ക് ചിലവായിട്ടുള്ള തുക വാർത്തയിൽ ഉള്ളത്.

News Report by Onmanorama
News Report by Onmanorama

സമാനമായ റിപ്പോർട്ട് നൽകിയ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഈ തുക ”സായുധ സേനയുടെ സിവിൽ അതോറിറ്റിക്കുള്ള സഹായത്തിനുള്ള നിർദ്ദേശങ്ങൾ – 1970′ പ്രകാരമാണ് ഈടാക്കുന്നത്,” എന്നും പറയുന്നു.

News Report by New Indian Express
News Report by New Indian Express 

സംസ്ഥാനങ്ങളോ  കേന്ദ്രഭരണപ്രദേശങ്ങളോ സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുമ്പോൾ ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുള്ള തുക അതത് സംസ്ഥാന സര്‍ക്കാരുകളാണ് വഹിക്കേണ്ടത്. എന്ന് ഈ നിർദേശങ്ങളിലുണ്ട് എന്ന് കംപ്ട്രോളർ ജനറലിന്റെ വെബ്‌സൈറ്റിൽ പറയുന്നു.

Conclusion

₹132 കോടി വിവിധ രക്ഷ പ്രവർത്തനത്തിന്  വ്യോമസേന ആവശ്യപ്പെട്ട തുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വ്യോമസേനയ്ക്ക് ചെലവായ തുക അതത് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഈടാക്കാന്‍ നിയമപ്രകാരം കേന്ദ്രത്തിന് അനുവാദമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

Result: False

ഇവിടെ വായിക്കുക: Fact Check: 2026ലും ഇടതുമുന്നണിക്ക് തുടർ ഭരണം എന്ന് മനോരമ ന്യൂസ് സർവേ പറഞ്ഞോ?

Sources
News Report by Onmanorama on December 14,2024
News Report by New Indian Express on December 14,2024
Instructions on aid to Civil Authority by the Armed Forces – 1970

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular