Monday, December 23, 2024
Monday, December 23, 2024

HomeFact Checkപ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്നത് IAS officer ആരതി ഡോഗ്രയെ അല്ല

പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്നത് IAS officer ആരതി ഡോഗ്രയെ അല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

“ഈ ചിത്രത്തിൽ പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്ന ദിവ്യാംഗയെ നോക്കു. കാശി നവീകരണത്തിന് ചുക്കാൻ
പിടിക്കുന്ന ഐഎഎസ് (IAS officer) ഓഫീസർ ആരതി ഡോഗ്രയാണ് ഈ മിടുക്കി” എന്ന വിശേഷണത്തോടെ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ വീരപഴശ്ശി കണ്ണൂർ എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിനു 66 ഷെയറുകൾ ഉണ്ടായിരുന്നു.

മനോജ് സാരഥിയുടെ പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  44 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification

പ്രധാനമന്ത്രി മോദി IAS  ഉദ്യോഗസ്ഥയായ ആരതി ദോഗ്രയുടെ പാദങ്ങളിൽ സ്പർശിക്കുന്നതായി അവകാശപ്പെട്ട വൈറലായ പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രം   ന്യൂസ്‌ചെക്കർ  റിവേഴ്സ് ഇമേജ് തിരച്ചിൽ നടത്തി.

ഞങ്ങൾ നിരവധി ലേഖനങ്ങൾ കണ്ടെത്തി. അതിലൊന്ന്, ഡിസംബർ 16 ന്  ZEE NEWS  പ്രസിദ്ധീകരിച്ചതാണ്. ആ ലേഖനത്തിനൊപ്പം, പ്രധാനമന്ത്രി മോദി ഐഎഎസ് ഉദ്യോഗസ്ഥയായ ആരതി ദോഗ്രയുടെ പാദങ്ങളിൽ സ്പർശിച്ചതായി അവകാശപ്പെടുന്ന പോസ്റ്റിൽ കണ്ട അതേ ചിത്രം കണ്ടു.

Screenshot of the results obtained while searching the image on Google

ചിത്രത്തിൽ ഉള്ളത് IAS officer അല്ല; ശിഖ റസ്‌തോഗി എന്ന സ്ത്രീയാണ് 

ഡിസംബർ 13, 14 തീയതികളിൽ പ്രധാനമന്ത്രി മോദി കാശി വിശ്വനാഥ് ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  വാരാണസി പര്യടനത്തിലായിരുന്നുവെന്ന് ZEE NEWSന്റെ ലേഖനത്തിൽ പറയുന്നു. ആ പരിപാടി നടക്കുമ്പോൾ, ശിഖ റസ്‌തോഗി എന്ന ഭിന്നശേഷിക്കാരിയായ സ്ത്രീ പ്രധാനമന്ത്രിയെ കാണാൻ വന്നു. അവരെ കണ്ട ഉടനെ പ്രധാനമന്ത്രി അവരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. അപ്പോൾ പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങാൻ അവർ മുന്നോട്ട് വന്നു.  ഉടനെ  പ്രധാനമന്ത്രി അവരെ തടഞ്ഞുനിർത്തി പകരം അവരുടെ കാലിൽ തൊട്ടു.

Screenshot of article published by ZEENEWS

ന്യൂസ്‌ചെക്കർ ,‘PM Modi’ ‘Shikha Rastogi’ എന്നീ കീവേഡുകൾ ഉപയോഗിച്ച് വീണ്ടും തിരഞ്ഞു. അപ്പോൾ സമാനമായ നിരവധി ലേഖനങ്ങൾ ഇതേ  ചിത്രം കൊടുത്തിട്ടുള്ളതായി കണ്ടെത്തി.അവ കൂടുതലും  ഹിന്ദി ഭാഷയിൽ ആയിരുന്നു.

ഡിസംബർ 14ന്   News18നു ഡിസംബർ 16ന് Amar Ujalaയും പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഇവയിൽ ഉൾപ്പെടും.

പ്രധാനമന്ത്രി മോദിയുടെ സ്വപ്ന പദ്ധതിയായ കാശി വിശ്വനാഥ് ഇടനാഴിയുടെ രൂപരേഖ തയ്യാറാക്കിയത് അഹമ്മദാബാദ് സ്വദേശിയായ പത്മശ്രീ ഡോ. ബിമൽ പട്ടേലാണെന്നു Dainik Jagran ഒരു  ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട് എന്നും ഞങ്ങൾ കണ്ടെത്തി. അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിംഗ് ആൻഡ് ടെക്നോളജിയുടെ (സിഇപിടി) പ്രസിഡന്റാണ് ബിമൽ പട്ടേൽ. അതിൽ നിന്നും   പോസ്റ്റുകളിൽ അവകാശപ്പെടുന്നത് പോലെ  കാശി നവീകരണത്തിന് ചുക്കാൻ പിടിച്ചത് ആരതി ദോഗ്രയല്ല എന്ന് മനസിലാവും.

2019-ൽ, വാസ്തുവിദ്യയിലും ആസൂത്രണത്തിലും പത്മശ്രീ പുരസ്‌കാരം ലഭിച്ച അദ്ദേഹം ഗാന്ധിനഗറിലെ സ്വർണിം സങ്കുൽ ഉൾപ്പെടെയുള്ള നിരവധി അഭിമാനകരമായ പ്രോജക്റ്റുകളുടെ  സൂത്രധാരനാണ്. ഇപ്പോൾ ഡൽഹിയിലെ സെൻട്രൽ വിസ്ത  പദ്ധതി,മുംബൈ പോർട്ട് ട്രസ്റ്റിന്റെ നവീകരണം, സബർമതി ആശ്രമത്തിന്റെ നവീകരണം എന്നിവയുടെ മേൽനോട്ടം അദേഹത്തിനാണ്.

ഞങ്ങൾ ഈ  അവകാശവാദത്തെ കുറിച്ച് മുൻപ് ഇംഗ്ലീഷിൽ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Conclusion

വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുന്ന, പ്രധാനമന്ത്രി മോദി ഒരു ഭിന്നശേഷിക്കാരിയായ  സ്ത്രീയുടെ കാലിൽ തൊട്ട് പ്രണമിക്കുന്ന, ചിത്രത്തിൽ ഉള്ളത്  ഐഎഎസ് ഉദ്യോഗസ്ഥയായ ആരതി ദോഗ്രയല്ല. ശിഖ രസ്തോഗി എന്ന മറ്റൊരു സ്ത്രീയെയാണ് ആ ചിത്രത്തിൽ കാണുന്ന ആൾ. ഐഎഎസ് ഉദ്യോഗസ്ഥയായ ആരതി ദോഗ്ര ശ്രീ കാശി വിശ്വനാഥ് ഇടനാഴിയുടെ മുഖ്യ ശില്പിയാണ് എന്ന വാദവും ശരിയല്ല.

വായിക്കാം:K rail പ്രൊജക്റ്റിനു വേണ്ടി ഭൂമി ഏറ്റെടുക്കലിനു ഇടയിൽ വാതിൽ ചവിട്ടി പൊളിക്കുന്ന വീഡീയോയുടെ യാഥാർഥ്യം ഇതാണ്

Result:Misleading Content/Partly False

Sources

ZEE NEWS

Dainik Jagran 

theprint

News18 

Amar Ujala

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular