Tuesday, January 14, 2025
Tuesday, January 14, 2025

HomeFact CheckNewsFact Check:നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ മണിപ്പൂരിൽ നിന്നുള്ളതാണോ?

Fact Check:നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ മണിപ്പൂരിൽ നിന്നുള്ളതാണോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
മണിപ്പൂരിൽ നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ.
Fact
 ഫോട്ടോ  ഉത്തർപ്രദേശിൽ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്  വോട്ടെണ്ണലിൽ നിന്നും.

കലാപ ബാധിത പ്രദേശമായ മണിപ്പൂരിൽ നിന്നും എന്ന പേരിൽ ധാരാളം ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. അതിലൊന്ന് മണിപ്പൂരിൽ ഒരു നഗ്നയായ സ്ത്രീ പൊലീസുകാരനെ അടിച്ചോടിക്കുന്ന ഫോട്ടോ ആണ്. വാട്ട്സ്ആപ്പിൽ ഈ ഫോട്ടോ വൈറലാവുന്നുണ്ട്. നഗ്നരായി രണ്ട് സ്ത്രീകളെ തെരുവിലൂടെ നടത്തിയത് പോലുള്ള സംഭവങ്ങൾ മണിപ്പൂരിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ഫോട്ടോ വൈറലായത്.  

“മണിപ്പൂരിൽ കഞ്ചാവും, ഓപ്പിയവും കഴിച്ച് സ്വബോധമില്ലാതായ സ്ത്രീകൾ നഗ്നരായി ആരെയും ആക്രമിച്ച് നടക്കുകയാണ്.
ഇവരെ പോലീസിന് പോലും നേരിടാനാവുന്നില്ല !പുറമേ നിന്ന് നോക്കി കാണുന്നതല്ല അവിടുത്തെ സ്ഥിതിഗതികൾ. (മയക്കുമരുന്നിന് അടിമപ്പെട്ടവരാണ് കൂടുതലും!),” എന്ന അടികുറിപ്പിനൊപ്പമാണ് വാട്ട്സ്ആപ്പിൽ പോസ്റ്റ് വൈറലാവുന്നത്.

ഈ പോസ്റ്റിന്റെ  വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904)  ഒരാൾ സന്ദേശം അയച്ചു.

attack
Request for fact check we received on WhatsApp

ഫോട്ടോ കൂടാതെ ഈ സംഭവത്തിന്റെ വിഡിയോയും ചില പോസ്റ്റുകളിൽ പങ്ക് വെക്കുന്നുണ്ട്. ഇത്തരം ചില പോസ്റ്റുകൾ ഫേസ്ബുക്കിലും കണ്ടെത്തി. Haridas Palode എന്ന പോസ്റ്റിൽ നിന്നും ഈ പോസ്റ്റ് 1.2 k ആളുകൾ ഷെയർ ചെയ്തിരുന്നു.

Haridas Palode's post 
Haridas Palode’s post 

ഇവിടെ വായിക്കുക: Fact Check:‘ക്യാൻസർ വരാതിരിക്കാനുള്ള മുൻകരുതൽ,’ സന്ദേശം ആർസിസിയുടേതല്ല 

Fact check/ Verification 

ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. എന്നിട്ട് ചില  കീ ഫ്രേമുകൾ റിവേഴ്സ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചു. അപ്പോൾ, ഉത്തർപ്രദേശിൽ നിന്നുള്ളതാണ് വീഡിയോ എന്ന് മനസ്സിലായി. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിൽ വോട്ടെണ്ണൽ വേളയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സോനു കിന്നറിന്റെ ട്രാൻസ്‌ജെൻഡർ അനുയായികൾ ബഹളം സൃഷ്ടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

മെയ് 16, 2023ന് മാധ്യമപ്രവർത്തകനായ ഗ്യാനേന്ദ്ര ശുക്ല വീഡിയോ ട്വീറ്റ് ചെയ്തു. “ചന്ദൗലി: മുനിസിപ്പൽ കൗൺസിൽ മുഗൾസറായിയിൽ സോനു കിന്നർ മുന്നിലായിരുന്നു. പക്ഷേ ഭരണകൂടം 138 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി മാൾതി ദേവി വിജയിച്ചതായി പ്രഖ്യാപിച്ചു.  ട്രാൻസ്ജൻഡറുകൾ   അവരുടേതായ രീതിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വോട്ടുകൾ വീണ്ടും എണ്ണി. അപ്പോൾ,സോനു കിന്നർ 397 വോട്ടിന് വിജയിച്ചു,” എന്നാണ് ട്വീറ്റ് പറയുന്നത്.

Tweet by Gyanendra Shukla
Tweet by Gyanendra Shukla

“യുപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ വേളയിൽ സോനു കിന്നർ അനുഭാവികളും ബിജെപി പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ,” എന്ന വിവരണത്തിനൊപ്പം ഈ വീഡിയോ യുപി തക്ക് മേയ് 16,2023 ന്  റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ട്.

UP tak's youtube video
UP tak’s youtube video

ഇന്ത്യൻ എക്സ്പ്രസ്സ് മേയ് 16,2023 ൽ തദ്ദേശ തിരഞ്ഞെടുപ്പിലെ സോനു കിന്നരുടെ വിജയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ വായിക്കുക:  Fact Check: റയാൻ ഖാൻ  പ്രണയിനി പ്രഭാസിങ്ങിനെ സ്യൂട്ട്കെയ്സിലാക്കി എന്ന പ്രചരണത്തിന്റെ വാസ്തവം

Conclusion

ഉത്തർപ്രദേശിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചണ്ഡൗലിയിൽ ഉണ്ടായ സംഘർഷത്തിൽ നിന്നുള്ള വീഡിയോ,മണിപ്പൂരിൽ സ്ത്രീ പൊലീസിനെ അടിച്ചോടിക്കുന്നുവെന്ന പേരിൽ ഷെയർ ചെയ്യപ്പെടുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Result: False

ഇവിടെ വായിക്കുക:Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം

Sources
Tweet by Gyanendra Shukla on May 16,2023
News Report by UP Tak on May 16,2023
News Report by Indian Express on May 16, 2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular