Monday, December 23, 2024
Monday, December 23, 2024

HomeFact Checkടിപ്പുവിന്റ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി എന്ന പേരിൽ പ്രചരിക്കുന്ന...

ടിപ്പുവിന്റ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.


 (ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറി  ആണ് അത് ഇവിടെ വായിക്കുക)

ബേപ്പൂരിലെ ടിപ്പുവിൻ്റെ കോട്ടയിൽ നിന്ന് കഴിഞ്ഞ ദിവസ൦ കണ്ടു കിട്ടിയ നിധി എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ഒരു മനുഷ്യൻ ഒരു പുരാതന “നിധി പാത്രം” കണ്ടെത്തുന്നതാണ്  വൈറൽ വീഡിയോയുടെ ഉള്ളടക്കം. ‘ഖനനത്തിനിടെ’ ഒരാൾ അടഞ്ഞിരിക്കുന്ന  പാത്രം തുറക്കുകയും അതിനുള്ളിൽ ഒരു പാമ്പ് കാവൽ നിൽക്കുന്ന ‘മറഞ്ഞിരിക്കുന്ന നിധി’ കണ്ടെത്തുകയും ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പാത്രത്തിനുള്ളിൽ ചത്ത തവളയെയും കാണാം. പാമ്പിനെ പുറത്താക്കിയ ശേഷം, മനുഷ്യൻ ഒരു സ്വർണ്ണ ചെയിനും  നിരവധി സ്വർണ്ണ നാണയങ്ങളും കണ്ടെത്തുന്നു. തുടർന്ന്  പാത്രത്തിനുള്ളിൽ ഉള്ളതെല്ലാം പുറത്തെടുക്കുന്നു.

P K Thomas Kakkassery എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 63 ഷെയറുകൾ ഉണ്ടായിരുന്നു. 

P K Thomas Kakkassery‘s Post

bavakuttysubair എന്ന ഹാന്റിലിൽ നിന്നുള്ള ട്വീറ്റിന്   14 റീട്വീറ്റുകളും 17 ക്വാട്ട് റീട്വീറ്റുകളും ഞങ്ങൾ നോക്കുമ്പോൾ കണ്ടു.

bavakuttysubair‘s Post ആർകൈവ്ഡ് ലിങ്ക്

Sajan Varghese  എന്ന ഐഡി  ഇസ്രേലി മലയാളി ക്ലബ്ബ് എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 4 ഷെയറുകൾ ഉണ്ടായിരുന്നു.

  ഇസ്രേലി മലയാളി ക്ലബ്ബ്‘s Post

Jabir Ktയുടെ  റീൽസിന് 3 ഷെയറുകളാണ് ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നത്.

Jabir Kt;s Post

Fact Check/Verification

സ്വർണ്ണ നാണയങ്ങൾ നിറച്ച ഏതെങ്കിലും പാത്രം പുരാവസ്തു ഖനനത്തിൽ ബേപ്പൂരിൽ നിന്നും അ കണ്ടെത്തിയോ ഇല്ലയോ എന്ന് പരിശോധിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചു. “ടിപ്പുവിന്റ ബേപ്പൂരിലെ കോട്ട”, “ടിപ്പുവിന്റ ബേപ്പൂരിലെ കോട്ടയിലെ സ്വർണ്ണ  നാണയങ്ങൾ”, ”ടിപ്പുവിന്റ കണ്ടു കിട്ടിയ നിധി”, “ബേപ്പൂരിൽ  കണ്ടെത്തിയ സ്വർണ്ണ നാണയങ്ങൾ” എന്നീ വാക്കുകൾ ഉപയോഗിച്ച് ഞങ്ങൾ  ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ  പ്രസക്തമായ ഫലങ്ങളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല .

ഇതിനെത്തുടർന്ന്, വൈറൽ വീഡിയോയുള്ള  വിവിധ ഫേസ്ബുക്ക് പോസ്റ്റുകൾ  ഞങ്ങൾ സ്കാൻ ചെയ്തു. അത്തരം മിക്ക പോസ്റ്റുകൾക്കു കീഴിലും “കൂടുതൽ യഥാർത്ഥ വീഡിയോകൾ കാണുക: Hazine avcısı” എന്ന ഒരു ടാബ് ഞങ്ങൾ കണ്ടു.

Screenshot of Facebook posts by  P K Thomas Kakkassery and Sajan Varghese

ടാബിൽ ഹൈപ്പർലിങ്ക് ചെയ്‌തിരിക്കുന്ന ‘Go’ ഓപ്‌ഷൻ ക്ലിക്ക് ചെയ്തപ്പോൾ, 6,40,000-ലധികം ഫോളോവേഴ്‌സുള്ള ഒരു ‘Hazine avcısı’ (@expertarchaeologist) ന്റെ ഫേസ്ബുക്ക് പേജിലേക്ക് അത് ഞങ്ങളെ നയിച്ചു. പേജിന്റെ ‘എബൗട്ട്’ സെക്ഷനിൽ  ഇങ്ങനെ കൊടുത്തിട്ടുണ്ട്: “നിങ്ങൾ തുർക്കിയുടെ അതിർത്തിക്കുള്ളിൽ  അനുമതിയില്ലാതെ ഗവേഷണം, ഖനനം,  എന്നിവ നടത്തിയാൽ  സാംസ്‌കാരികവും പ്രകൃതിദത്തവുമായ ആസ്തികളുടെ സംരക്ഷണം സംബന്ധിച്ച 5879-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 74 അനുസരിച്ച് ശിക്ഷിക്കപ്പെടും. (ടർക്കിഷ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തത്.)”

Facebook page of @expertarchaeologist


About’ സെക്ഷനിൽ  നിന്നും പ്രസക്തമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന്, ഞങ്ങൾ പേജിൽ പോസ്റ്റ് ചെയ്ത “നിധി വേട്ട” വീഡിയോകളുടെ പരമ്പരയുടെ ഉള്ളടക്കം പരിശോധിക്കാൻ തുടങ്ങി. “നിഗൂഢമായ ഒരു നിധി കണ്ടെത്തുന്ന നിമിഷം” എന്ന അടിക്കുറിപ്പുള്ള  2022 സെപ്റ്റംബർ 23-ലെ പോസ്റ്റിലേക്ക് ഇത് ഞങ്ങളെ നയിച്ചു. വൈറൽ വീഡിയോയുടെ സ്‌നിപ്പെറ്റുകൾ പരിശോധിച്ചപ്പോൾ അതിൽ  “ക്രിയേഷൻ ടീം”  എന്നതിന് താഴെ  ‘Hazine avcısı’ and ‘treasure.path’ എന്നിങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു.

Screenshot of Facebook post by @expertarchaeologist

Treasure.path ( (@yourfactsx) ഒരു ‘ഡിജിറ്റൽ ക്രിയേറ്റർ’ ആണ്. ആ പേജിന്റെ  ‘എബൗട്ട്’ സെക്ഷനിൽ, “ലോകത്തിലെ ഏറ്റവും യഥാർത്ഥ പോപ്പുലർ വീഡിയോകൾ നിങ്ങൾക്ക് ഈ  പേജിൽ   പിന്തുടരാനാകും (sic),” എന്ന് കൊടുത്തിട്ടുണ്ട്.

Screenshot of Facebook profile of @yourfactsx

Hazine avcısı യുടെ Facebook പേജിലെ വിവിധ പോസ്റ്റുകൾ  ഞങ്ങൾ തുടർന്നും സ്‌കാൻ ചെയ്തു. വൈറൽ ക്ലിപ്പിൽ കണ്ടതിന് സമാനമായ സ്വർണ്ണ ചെയിൻ വ്യത്യസ്ത തീയതികളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുമുള്ള മറ്റ് നിരവധി “നിധി വേട്ട” വീഡിയോകളിൽ  കണ്ടു. ഉദാഹരണത്തിന്, 2022 സെപ്റ്റംബർ 6 ലെ ഒരു പോസ്റ്റിൽ, “ഭയങ്കരമായ ഒരു ഗുഹ”ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു പാത്രത്തിൽ നിന്നാണ് ചെയിൻ  കണ്ടെത്തിയത്. അതേസമയം 2022 സെപ്റ്റംബർ 20 ലെ ഒരു പോസ്റ്റിൽ, ഭൂമിയിൽ നിന്ന് കുഴിച്ചെടുത്ത ഒരു ചെറിയ പാത്രത്തിനുള്ളിൽ ചെയിൻ  കണ്ടെത്തി. ഇപ്പോൾ ടിപ്പുവിന്റ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി എന്ന പേരിൽ വൈറലായ  വീഡിയോയിൽ “പാമ്പ് സംരക്ഷിച്ചിരിക്കുന്ന” ഒരു പാത്രത്തിൽ നിന്ന് ചെയിൻ  വീണ്ടെടുക്കുന്നു.

(L-R) Screenshot of Facebook post by Hazine avcısı dated September 6, 2022 and September 20, 2022 | Screenshot of viral video

കൂടാതെ, ഞങ്ങൾ Hazine avcısı യുടെ  വെരിഫൈഡ് YouTube ചാനൽ പരിശോധിച്ചു. വൈറൽ വീഡിയോയുടെ മുഴുവൻ ‘ഖനന’ പ്രക്രിയയും കാണിക്കുന്ന ദൈർഘ്യമേറിയ ഒരു പതിപ്പ് അവിടെ ഞങ്ങൾ കണ്ടെത്തി. അത് 2022 ജൂലൈ 16-ന് ‘സ്‌കൂപ്പ് ഉപയോഗിച്ച് നിധി കണ്ടെത്തുന്ന നിമിഷം’ എന്ന തലക്കെട്ടോടെ  അപ്‌ലോഡ് ചെയ്തതാണ്.

Screenshot of YouTube video by Hazine avcısı  

ഇംഗ്ലീഷ്, ടർക്കിഷ്, ജോർജിയൻ എന്നീ മൂന്ന് ഭാഷകളിലാണ് വീഡിയോയുടെ വിവരണം എഴുതിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് വിവരണം “Deep Gold Discrimination buyers,” എന്നതാണെങ്കിൽ, ടർക്കിഷ് ഭാഷയിൽ “ശ്രദ്ധ” എന്ന് ഏകദേശം വിവർത്തനം ചെയ്യുന്നു. ആ വീഡിയോയോടൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്:  “നിങ്ങൾ തുർക്കിയിലാണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾ ഇത് വായിക്കാനും നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും  ഞാൻ ആഗ്രഹിക്കുന്നു. 

 ‼ ️ ‼ ️ ‼ ️ പ്രധാനം ‼ ️ ‼ ️ ‼ ️അനുവാദമില്ലാതെ ഗവേഷണം, ഖനനം,  എന്നിവ നടത്തുന്നവരെ സംസ്‌കാരത്തിന്റെ സംരക്ഷണവും പ്രകൃതിദത്തമായ വസ്തുക്കളും സംബന്ധിച്ച നിയമം നമ്പർ 5879 ലെ ആർട്ടിക്കിൾ 74 പ്രകാരം ശിക്ഷിക്കപ്പെടും. ഈ വ്യവസ്ഥ പ്രകാരം; “സാംസ്കാരിക സ്വത്തുക്കൾ കണ്ടെത്തുന്നതിനായി അനുമതിയില്ലാതെ കുഴിക്കുകയോ തുരക്കുകയോ ചെയ്യുന്ന ആർക്കും രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. (ശ്രദ്ധിക്കുക: പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ രംഗങ്ങളും എഡിറ്റ് ചെയ്തവയാണ്.)”

Screenshot of YouTube video description translated with the help of Google lens

കൂടാതെ, ജോർജിയൻ ഭാഷയിൽ ഉള്ള വിവരണത്തിൽ പറയുന്നു: “ശ്രദ്ധിക്കുക. ഇതെല്ലാം കൃത്രിമമായി നിർമിച്ചതാണ്,യഥാർത്ഥമല്ല. എല്ലാ വീഡിയോകളും സാങ്കൽപ്പികമാണ്. ആളുകളെ രസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ”
കൂടാതെ, 2022 മെയ് 21 ന് അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോ ഞങ്ങൾ കാണാനിടയായി. ‘ഞാൻ 3 മീറ്ററിൽ നിന്ന് ഒരു തവി  ഉപയോഗിച്ച് പെട്ടി  നിറയെ സ്വർണ്ണം എടുത്തു’ എന്നാണ് അതിന്റെ  തലക്കെട്ട്. വീഡിയോയുടെ  16 മിനിറ്റിൽ, വൈറൽ വീഡിയോയിൽ കണ്ടത് പോലെയുള്ള അതേ പാത്രം കുഴിച്ചെടുക്കുന്നത്  ഞങ്ങൾ കണ്ടു.  ഈ വീഡിയോയുടെ വിവരണം മുമ്പ് സൂചിപ്പിച്ചത്  വൈറൽ ക്ലിപ്പിൽ വിവരിച്ചത്  പോലെ തന്നെയായിരുന്നു.

(L-R) Screenshot of viral video and screenshot of YouTube video

വായിക്കാം:ഖത്തർ ഫിഫ ലോകകപ്പ്: മദ്യപാനവും ഉച്ചത്തിലുള്ള സംഗീതവും ഉപേക്ഷിക്കാൻ സംഘാടക സമിതി ആരാധകരോട് ആവശ്യപ്പെട്ടോ? വസ്തുത അറിയുക

Conclusion

ടിപ്പുവിന്റ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി കാണിക്കുന്നതായി അവകാശപ്പെടുന്ന വൈറലായ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം തെറ്റാണ്.

Result: False

Sources

Facebook Page Of Hazine avcısı

YouTube Channel Of Hazine avcısı


Self Analysis


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular