Monday, December 23, 2024
Monday, December 23, 2024

HomeFact CheckNewsFact Check: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത്

Fact Check: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത്.
Fact: ഹൈദരാബാദിലെ ഒരു സ്വകാര്യ കോളേജിൽ 2017ൽ നടന്നത്.


കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ മർദ്ദിക്കുന്നുവെന്ന രീതിയിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

“വയനാട് കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ റഫീക്ക് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇങ്ങനെ പഠിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ ക്ഷയരോഗികളായ ഒരു സമൂഹത്തെ ആയിരിക്കും ഇവനെ പോലുള്ള നീചന്മാർ വാർത്തെടുക്കുന്നത്. വിദ്യാർത്ഥികളെ ശിക്ഷിക്കാനും, ശാസിക്കാനും അധ്യാപകർക്ക് അവകാശവും അധികാരവും ഉണ്ട്. ” പക്ഷെ ഇത് മർദ്ദനമാണ് ഇയാളെ നിയമപരമായി ശിക്ഷിക്കണം”,എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് വൈറലാവുന്നത്.

ഞങ്ങൾ കാണും വരെ Kochi Trendz എന്ന ഐഡിയിൽ നിന്നുമിട്ട പോസ്റ്റിന്  776 ഷെയറുകൾ ഉണ്ടായിരുന്നു.

Kochi Trendz  Facebook Post
Kochi Trendz’s Facebook Post

With Puthuppally എന്ന ഐഡിയിൽ നിന്നും 588 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

With Puthuppally's Post 
With Puthuppally’s Post 

Kottayam Trendz എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 247 പേർ ഷെയർ ചെയ്തിരുന്നു.

Kottayam Trendz's Facebook post
Kottayam Trendz’s Facebook post

ഇവിടെ വായിക്കുക: Fact Check: ചന്ദ്രയാൻ അയച്ച ചന്ദ്രന്റെ വീഡിയോ അല്ലിത് 

Fact Check/Verification

ഞങ്ങൾ പ്രസക്തമായ വാക്കുകൾ വെച്ച് ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ കല്ലടി ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അവർ രണ്ടു വിഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കണ്ടു. ഒക്ടോബർ 4,2023ലെ ആദ്യ വീഡിയോടൊപ്പമുള്ള കുറിപ്പിൽ പറയുന്നത്, “കല്ലടി ഹയർ സെക്കണ്ടറി സ്കൂളിനെ കുറിച്ചുള്ള വ്യാജ വീഡിയോ അപവാദ പ്രചാരണത്തിനെതിരെ മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ പ്രതികരിക്കുന്നു,”എന്നാണ്.

ഒക്ടോബർ 5,2023ലെ രണ്ടാം വീഡിയോയുടെ കുറിപ്പ് പറയുന്നത്,”വ്യാജ വീഡിയോ പ്രചരിപ്പിച്ച് കല്ലടി സ്കൂളിനെ താറടിക്കാനുളള ഒരു ശ്രമവും വിലപ്പോവില്ല. കല്ലടി സ്കൂൾ മണ്ണാർക്കാടിന് എന്നല്ല കേരളത്തിന് തന്നെ അഭിമാനം ആയ ചുരുക്കം ചില സ്കൂളിൽ ഒന്നാണ്. ബഹു: കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മികുട്ടി പ്രതികരിക്കുന്നു,”എന്നാണ്. മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലാണ് കല്ലടി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലിലും വീഡിയോ ഒക്ടോബർ 4,2023ൽ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.

“മറ്റേതോ സ്കൂളിൽ അധ്യാപകൻ വിദ്യാര്‍ത്ഥിയെ തല്ലിയതിന്‍റെ ദൃശ്യങ്ങളുടെ പേരിൽ കഴിഞ്ഞ ആറു വര്‍ഷമായി സൈബര്‍ ആക്രമണം നേരിടുകയാണ് പാലക്കാട് കല്ലടി എച്ച്എസ്എസും അവിടത്തെ അധ്യാപകരും. 2020 ൽ വിരമിച്ചിട്ടും ഇപ്പോഴും സൈബര്‍ ആക്രമണത്തിന്‍റെ ഇരയാവുകയാണ് മുന്‍ പ്രി‍ന്‍സിപ്പാള്‍ ടി പി മുഹമ്മദ് റഫീഖ്. ഇനിയെങ്കിലും അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ് സ്കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ത്ഥന,” എന്നാണ് വീഡിയോയിലെ വിവരണം.

“കേരളത്തിന് പുറത്തുള്ള ഏതോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന വീഡിയോ ആണ് കല്ലടിയിലേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വീഡിയോയിലെ വിദ്യാര്‍ത്ഥികളുടെയും സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെയും യൂണിഫോമിന്‍റെ നിറം ഒരുപോലെ ആയതാണ് തെറ്റിദ്ധാരണയ്ക്കും പ്രചാരണത്തിനും കാരണമായതെന്ന് അധ്യാപകര്‍ പറയുന്നു. പൊലീസും മനുഷ്യാവകാശ കമ്മീഷനും എല്ലാം സ്കൂളില്‍ കുട്ടികളുടെ മൊഴി എടുത്തു. പ്രചാരണം തെറ്റാണെന്ന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചുകൊണ്ടിരുന്നു,” വിവരണം തുടരുന്നു.

Youtube video by Asianet News
Youtube video by Asianet News

തുടർന്നുള്ള തിരച്ചിലിൽ ഒക്ടോബർ 18,2017ൽ ആന്ധ്രപ്രദേശിലെ ഒരു കോളേജിൽ വിദ്യാർത്ഥികളെ അദ്ധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഇതേ വീഡിയോ എൻഡിടിവി കൊടുത്തിട്ടുണ്ട്.

News report by NDTV
News report by NDTV

ഇവിടെ വായിക്കുക: Fact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ്

Conclusion

ആന്ധ്രപ്രദേശിലെ ഒരു കോളേജിൽ വിദ്യാർത്ഥികളെ അദ്ധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ ആണ് കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ  വിദ്യാർത്ഥികളെ മർദ്ദിക്കുന്നുവെന്ന തെറ്റായ വിവരണത്തോടെ വൈറലാവുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു

Result: False 

ഇവിടെ വായിക്കുക:Fact Check: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസ് നിർദ്ദേശമല്ല വീഡിയോയിൽ

Sources
Facebook post by Kalladi Higher Secondary School on October 4,2023
Facebook post by Kalladi Higher Secondary School on October 5,2023
Youtube video by Asianet News on October 4,2023
News report by NDTV on October 18, 2017


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular