Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckNewsFact Check: ഇന്ത്യൻ ആർമിയ്ക്ക് അനുകൂലമായി പ്രതിജ്ഞ എടുത്തത് പാക് അധിനിവേശ കാശ്മീരിലോ?

Fact Check: ഇന്ത്യൻ ആർമിയ്ക്ക് അനുകൂലമായി പ്രതിജ്ഞ എടുത്തത് പാക് അധിനിവേശ കാശ്മീരിലോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ ആർമിയ്ക്ക് അനുകൂലമായി പ്രതിജ്ഞ.

Fact: കശ്മീരിലെ ഉറിയിൽ ഗുജ്ജർ ബക്കർവാൾ സമുദായം നടത്തിയ എസ് ടി ബചാവോ ആന്ദോളനിൽ നിന്നും.

പാക് അധീന കാശ്മീരിലെ  ഗുജ്ജർ ബക്കർവാൾ സമുദായാംഗങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സൈന്യത്തിനും പിന്തുണ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്തു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്

പരമ്പരാഗത കാശ്മീരി വേഷം ധരിച്ച ഒരാൾ സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ ചുറ്റും നിൽക്കുന്ന യുവാക്കൾ അത് ഏറ്റുചൊല്ലുന്നതാണ് വീഡിയോയിലുള്ളത്.

‘ഹിന്ദുസ്ഥാന്റെ’ ഭരണഘടനയെ സംരക്ഷിക്കാനും, രാജ്യത്തിന്റെ അതിർത്തി കാക്കാനും, ഇന്ത്യൻ സൈന്യത്തിനൊപ്പം ഉണ്ടാകും എന്ന വാചകത്തോടെയാണ് വീഡിയോയിലെ സത്യ വാചകം.

“പാക്ക് അധീന കാശ്മീർ (POK) ബക്കർവാൾ ( Bakker wall) ഇന്ന് ഭാരതത്തേയും , നമ്മുടെ സൈന്യത്തേയും പിന്തുണയ്ക്കുമെന്ന് ആണയിട്ട് പറയുന്നു. നീണ്ട 70 വർഷം കഴിയാതിരുന്നത് ഇന്ന് നിഷ്പ്രയാസം നടക്കുന്നു. ജയ് ഹിന്ദ്,” എന്നാണ് വീഡിയോ പറയുന്നത്.

Sreejith Pandalam എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 81 പേർ വീഡിയോ ഷെയർ ചെയ്തിരുന്നു.

Sreejith Pandalam's Post
Sreejith Pandalam’s Post

Sreejith Panickar Never Alone എന്ന ഗ്രൂപ്പിൽ Jiji Meppayur എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 80 ഷെയറുകൾ ഉണ്ടായിരുന്നു.

Post in the group Sreejith Panickar Never Alone
Post in the group Sreejith Panickar Never Alone

ഇവിടെ വായിക്കുക:Fact Check: ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവല്ല വീഡിയോയിൽ

Fact Check/Verification

ഞങൾ വീഡിയോയുടെ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ The people’s voice എന്ന പ്രാദേശിക കാശ്മീരി ചാനൽ അവരുടെ ഫേസ്ബുക്ക് പേജിൽ ഓഗസ്റ്റ് 20,2023ൽ പ്രസിദ്ധീകരിച്ച വാർത്ത കിട്ടി. ഉറിയിലെ ഗുജ്ജർ ബക്കർവാൾ സമുദായംഗങ്ങൾ നടത്തിയ എസ് ടി ബചാവോ ആന്ദോളനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് വാർത്തയിൽ പറഞ്ഞിരിക്കുന്നത്.

Post by The people's voice
Post by The people’s voice

The Gujjars of Uri J&K എന്ന ഫേസ്ബുക്ക് പേജ് ഇതേ വിവരണത്തോടെ ഈ വീഡിയോ  ഓഗസ്റ്റ് 19, 2023ൽ ഈ വീഡിയോ കൊടുത്തിട്ടുണ്ട്.

The Gujjars of Uri J&K's post
The Gujjars of Uri J&K’s post

ഓഗസ്റ്റ് 20, 2023ൽ ഈ വിവരണത്തോടെ ഈവീഡിയോ  J&k Gujjar Bakerwal union എന്ന ഫേസ്ബുക്ക് പേജിലും  കൊടുത്തിട്ടുണ്ട്.

  J&k Gujjar Bakerwal union's Post 
  J&k Gujjar Bakerwal union’s Post 

തുടർന്ന് ഞങ്ങൾ The people’s voice എന്ന മാധ്യമ സ്ഥാപനത്തിലെ ലേഖകൻ ഇക്ബാൽ ചോഹനെ വിളിച്ചു.  ഉറിയിൽ നിന്നാണ് വീഡിയോ എന്ന് അദ്ദേഹം സ്ഥീരീകരിച്ചു.

 “പാർലമെന്റ് അടുത്ത കാലത്ത്, ജമ്മു കശ്മീരിലെ പഹാഡി വിഭാഗങ്ങളെ എസ്.ടി. വിഭാഗത്തിൽപ്പെടുത്തുന്നതിന് എതിരായിട്ടായിരുന്നു പരമ്പരാഗതമായി എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുന്ന ഗുജ്ജർ ബക്കർവാൾ സമുദായം പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പരിപാടിയിലാണ്, രാജ്യത്തിന്റ ഭരണഘടനയെയും അഖണ്ഡതയെയും കാത്തുസൂക്ഷിക്കുവാൻ  ഇന്ത്യൻ സൈന്യത്തിന് പിന്തുണ അറിയിച്ചുകൊണ്ട് സമുദായാംഗങ്ങൾ  സത്യപ്രതിജ്ഞ എടുത്തത്, ” ഈ പരിപാടി നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന അദ്ദേഹം പറഞ്ഞു.

പഹാഡി സമുദായത്തെയും മൂന്ന് മറ്റ് സമുദായങ്ങളെയും എസ്.ടി. വിഭാഗത്തിൽ ൾപ്പെടുത്തുന്നതിനെതിരെ ഗുജ്ജർ ബക്കർവാൾ സമുദായത്തിന്റ പ്രതിഷേധം ശക്തമാവുന്നതിനെ കുറിച്ച് ഫ്രണ്ട്ലൈൻ ഓഗസ്റ്റ് 10,2023ൽ വാർത്ത കൊടുത്തിട്ടുണ്ട്.

Screen shot of article appearing in Frontline
Screen shot of article appearing in Frontline

ഇവിടെ വായിക്കുക:  Fact Check: ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പടം 2020ലേത്

Conclusion

 വൈറലായ വീഡിയോയ്ക്ക് പാക് അധീന കാശ്മീരുമായി ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. പാക് അധിനിവേശ കശ്മീരിലെ ബക്കർവാൾ വിഭാഗമല്ല, ജമ്മു കശ്മീരിലെ ഗുജ്ജർ ബക്കർവാൾ സമുദായം ഉറിയിൽ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് തെറ്റായ അവകാശവാദത്തോടെ പ്രചരിക്കുന്നത്.

 Result: False

ഇവിടെ വായിക്കുക:  
Fact Check: ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പടം 2020ലേത്

Sources
Facebook Post by The people’s voice on August 20,2023
Facebook Post by The Gujjars of Uri J&K on August 19,2023
Facebook Post by J&k Gujjar Bakerwal union on August 20,2023
Newsreport by Frontline on August 10,2023

Telephone conversation with Journalist Iqbal Chohan

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular