Monday, December 23, 2024
Monday, December 23, 2024

HomeFact CheckNewsFact Check: എംപിയിൽ സ്ത്രീകൾക്ക് നേരെയുള്ള പോലീസ് മർദ്ദനമല്ലിത്

Fact Check: എംപിയിൽ സ്ത്രീകൾക്ക് നേരെയുള്ള പോലീസ് മർദ്ദനമല്ലിത്

Authors

Pankaj Menon
Sabloo Thomas
Pankaj Menon

Claim

എംപിയിൽ സ്ത്രീകൾക്ക് നേരെയുള്ള പോലീസ് മർദ്ദനമെന്ന പേരിൽ ഫേസ്ബുക്കിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ‘മധ്യപ്രദേശ് ‘വനിതാ സംവരണ ബിൽ’ പാസാക്കിയതിന് ‘വനിതയെ അഭിനന്ദിക്കുന്ന പോലീസ് ഓഫിസർ. മധ്യപ്രദേശ് പോലീസ് ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമോ,” എന്ന ചോദ്യത്തോടൊപ്പമാണ് പോസ്റ്റ്.

Lal SV's Post
Lal SV’s Post

ഇവിടെ വായിക്കുക: Fact Check: അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവല്ല ചിത്രത്തിൽ

Fact

എംപിയിൽ സ്ത്രീകളെ പോലീസുകാർ മർദ്ദിക്കുന്ന വീഡിയോ ആണോ ഇതെന്ന് പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ വൈറലായ വീഡിയോ കീഫ്രെയിമുകളായി വിഭജിച്ച് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ  യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ റിപ്പോർട്ട് ഞങ്ങൾക്ക് കിട്ടി. 2019 സെപ്തംബറിൽ ജാർഖണ്ഡിൽ സ്ഥിരം ജീവനക്കാരാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ റാഞ്ചിയിലെ വീടിന് മുന്നിൽ അംഗൻവാടി ജീവനക്കാർ പ്രതിഷേധം നടത്തിയെന്നായിരുന്നു വർക്കേഴ്സ് യൂണിറ്റി അപ്‌ലോഡ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പ്.

തുടർന്ന് ഞങ്ങൾ “ranchi” “anganwadi workers” “protest”  “cm home” എന്നീ വാക്കുകൾ ഉപയോഗിച്ച് ഒരു കീവേഡ് സെർച്ച് നടത്തി. അത് ഈ വാക്കുകൾ ഉൾകൊള്ളുന്ന നിരവധി റിപ്പോർട്ടുകളിലേക്ക് ഞങ്ങളെ എത്തിച്ചു.

“സെപ്തംബർ 24 ന്, ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രതിഷേധിച്ച നിരവധി അംഗൻവാടി സേവിക സഹായ സംഘം പ്രവർത്തകരെ തുടർച്ചയായി നടന്നു വരുന്ന പ്രതിഷേധത്തിന്റെ 40-ാം ദിവസം പോലീസ് മർദ്ദിച്ചു” എന്ന് ക്വിന്റ് റിപ്പോർട്ട് ചെയ്തു. ഇപ്പോൾ വൈറലായ അതേ ദൃശ്യങ്ങൾ തന്നെയാണ് റിപ്പോർട്ടിലും ഉള്ളത്.


ഹിന്ദുസ്ഥാൻ ടൈംസിന്റെ മറ്റൊരു റിപ്പോർട്ടും വൈറലായ വീഡിയോയിൽ കാണുന്ന അതേ ശ്രേണിയിൽ നിന്നുള്ള ഒരു സ്റ്റിൽ ഉണ്ട്. 2019 സെപ്തംബർ 24 ന് റാഞ്ചിയിൽ പ്രതിഷേധിച്ച ആഗൻവാടി പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.

അതിനാൽ, എംപിയിൽ സ്ത്രീകൾക്കെതിരായ ആക്രമണം കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ യഥാർത്ഥത്തിൽ ജാർഖണ്ഡിൽ നിന്നുള്ളതാണെന്നും 2019 മുതൽ പ്രചാരത്തിൽ ഉള്ളതാണെന്നും  വ്യക്തമാണ്.

Result: False

ഇവിടെ വായിക്കുക:Fact Check: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വീഡിയോ 2021ലേത്

ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.

Sources
Video report on YouTube, published by Workers Unity Live, dated September 25, 2019
Report published by The Quint, dated September 25, 2019
Report published by Hindustan Times, dated September 25, 2019


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Pankaj Menon
Sabloo Thomas
Pankaj Menon

Most Popular