Monday, December 23, 2024
Monday, December 23, 2024

HomeFact CheckNews  Fact Check: ഇസ്രായേലി ഹെലികോപ്റ്ററുകൾ ഹമാസ് വെടി വെച്ചിട്ടുന്ന വീഡിയോ ആണോ ഇത്?

  Fact Check: ഇസ്രായേലി ഹെലികോപ്റ്ററുകൾ ഹമാസ് വെടി വെച്ചിട്ടുന്ന വീഡിയോ ആണോ ഇത്?

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Pankaj Menon

Claim

പാലസ്തീനിലെ ഗാസയിൽ ഹമാസ് പോരാളികൾ ഇസ്രായേലി ഹെലികോപ്റ്ററുകൾ വെടി വെച്ച് വീഴ്ത്തുന്നത് കാണിക്കുന്ന വീഡിയോകൾ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ.

JH 4 LIVE's Post
JH 4 LIVE’s Facebook Post

ഇവിടെ വായിക്കുക:Fact Check: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത് 

ഇസ്രായേൽ- പാലസ്തീൻ സംഘർഷം രൂക്ഷമാകുന്നു

അരനൂറ്റാണ്ട് മുമ്പ് നടന്ന യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രായേലിൽ നടന്ന പാലസ്തീൻ ഗ്രൂപ്പായ ഹമാസിന്റെ ഏറ്റവും മാരകമായ, അപ്രതീക്ഷിതമായ, ആക്രമണത്തിൽ 300-ലധികം പേർ ഇസ്രായേലിൽ കൊല്ലപ്പെടുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രായേൽ വിനാശകരമായ പ്രതികാര ആക്രമണങ്ങൾ നടത്തി. ഗാസയിൽ 230-ലധികം പേർ കൊല്ലപ്പെട്ടു.

Fact

ഹമാസ് ഹെലികോപ്റ്റർ ഇസ്രായേൽ സ്ട്രൈക്ക്” എന്ന് ഇംഗ്ലീഷിൽ ഒരു കീവേഡ് സെർച്ച് ഞങ്ങൾ ആദ്യം നടത്തി. അപ്പോൾ  വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളൊന്നും കിട്ടിയില്ല.

തുടർന്ന്,CGI പോലെ തോന്നിക്കുന്ന വൈറൽ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അത്, ഗെയിമിംഗ് ചാനലുകൾ യഥാക്രമം 2023 ഫെബ്രുവരി 27 നും 2022 മാർച്ച് 13 നും അപ്‌ലോഡ് ചെയ്ത രണ്ട് Youtube വീഡിയോകളിലേക്ക് ഞങ്ങളെ നയിച്ചു. ഈ ക്ലിപ്പുകൾ ഒരു സൈനിക സിമുലേഷൻ വീഡിയോ ഗെയിമായ Arma 3-ൽ നിന്നുള്ളതാണെന്ന് വിവരണങ്ങളിൽ പറയുന്നു.

ബൊഹീമിയ ഇന്ററാക്ടീവ് വികസിപ്പിച്ച യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, സൈനിക തന്ത്രങ്ങൾ പ്രമേയമാക്കിയുള്ള, ഷൂട്ടർ വീഡിയോ ഗെയിമാണ് അർമ 3 എന്ന് ഞങ്ങൾ മനസ്സിലാക്കി. ഇതിൽ നിന്നും  വൈറൽ ക്ലിപ്പ് ഒരു  വീഡിയോ ഗെയിമിന്റെ ഫൂട്ടേജാണെന്ന് സ്ഥിരീകരിക്കുന്നു.

ഇത് ഞങ്ങൾ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഇംഗ്ലീഷിലാണ് അത് ഇവിടെ വായിക്കാം.

Result: False

ഇവിടെ വായിക്കുക: Fact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ്

Sources
Youtube video, February 27, 2023
Youtube video, March 13, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Pankaj Menon

Most Popular