Tuesday, October 8, 2024
Tuesday, October 8, 2024

HomeFact CheckViralFact Check: അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തിയോ?

Fact Check: അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തിയോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തി.

Fact
ഈ വർഷത്തെ ഓണക്കിറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തിയിരുന്നില്ല.

അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തി എന്ന തരത്തില്‍ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഒരു വീഡിയോയോടൊപ്പമാണ് പോസ്റ്റ്.

“ഇപ്രാവശ്യത്തെ സർക്കാർ ഓണകിറ്റിൽ ശർക്കരയോടൊപ്പം ഒരു ഷഡ്ഡി കൂടെ തികച്ചും ഫ്രീ,” എന്നാണ് പോസ്റ്റിലെ വിവരണം.

arun.dv.562's threads post
arun.dv.562’s threads post

ഇവിടെ വായിക്കുക: Fact Check: രാജാ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രമല്ലിത്

Fact Check/Verification

ഇത് സംബന്ധിച്ച് മാധ്യമവാര്‍ത്തകളുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ അത്തരം വാർത്തകളൊന്നും ലഭിച്ചില്ല.

അതിന് ശേഷം ഞങ്ങൾ 2024 ഓണക്കിറ്റിലെ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് ഒരു കീ വേർഡ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചു. ഈ വർഷത്തെ കിറ്റിൽ  13 ഇനം ആവശ്യസാധനങ്ങളാണ് കേരള സര്‍ക്കാര്‍ വിതരണം ചെയ്തത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

അവയുടെ പട്ടിക സിവില്‍ സപ്ലൈസ് വകുപ്പ് ഫേസ്‌ബുക്കില്‍ സെപ്റ്റംബർ 8,2024ൽ പങ്കുവെച്ചിരുന്നു. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ചെറുപയര്‍, തുവര പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് ഓണക്കിറ്റിലുണ്ടായിരുന്നതെന്ന് മനസ്സിലായി. ഈ സാധനങ്ങളുടെ കൂട്ടത്തിൽ ശര്‍ക്കര ഉണ്ടായിരുന്നില്ല എന്ന് ഇതിൽ നിന്നും ബോധ്യമായി.

Facebook post by Department of Civil Supplies & Consumer Affairs, Kerala
Facebook post by Department of Civil Supplies & Consumer Affairs, Kerala

തുടർന്ന് ഈ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് ഉപയോഗിച്ച് ഒരു സേർച്ച് നടത്തി. അപ്പോൾ, ഈ ദൃശ്യങ്ങള്‍ 2020 മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണ് എന്ന് മനസ്സിലായി. 

Kondotty Abu – കൊണ്ടോട്ടി അബു എന്ന പ്രൊഫൈലിൽ നിന്നും ഓഗസ്റ്റ് 29, 2020ൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇത് 2024ലേത് അല്ലായെന്ന് തെളിയിക്കുന്നു. ശര്‍ക്കരയില്‍ നിന്ന് അടിവസ്ത്രം ലഭിച്ചുവെന്ന വിശേഷണത്തോടെയാണ് പോസ്റ്റ് അന്നും പ്രചരിച്ചിരുന്നത്.

Facebook post by Kondotty Abu
Facebook post by Kondotty Abu

 കേരള സർക്കാരിന്റെ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്മെന്റിന്റെ ( പിആര്‍ഡി) ഫാക്ട് ചെക്ക് വിഭാഗവും വീഡിയോ വ്യാജമാണെന്ന് അറിയിച്ചു കൊണ്ട് ഒരു ലേഖനം അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. 

“സർക്കാർ ഓണം ഓഫർ- ശർക്കരയുടെ കൂടെ അടിവസ്ത്രം തികച്ചും ഫ്രീ’യെന്ന ടൈറ്റിലോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് തികച്ചും അടിസ്ഥാനരഹിതമായ പ്രചരണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തവണത്തെ ഓണക്കിറ്റിലുൾപ്പെട്ട സാധനങ്ങളിൽ ശർക്കരയില്ല. എന്നാൽ സംസ്ഥാനത്ത് സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ശർക്കരയ്ക്കുള്ളിൽ നിന്ന് മാലിന്യം ലഭിച്ചതായിട്ടാണ് വീഡിയോയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്,”  പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗം സെപ്റ്റംബർ 13,2024ലെ കുറിപ്പിൽ പറയുന്നു, 

“ആറു ലക്ഷം മഞ്ഞ കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കും സർക്കാർ സൗജന്യഓണക്കിറ്റ് വിതരണം ചെയ്തു തുടങ്ങിയത് സെപ്തംബർ 09ന് ആണ്. അന്ന് രാവിലെ 09 മണിക്ക് പേരൂർക്കടയിലാണ് ഓണക്കിറ്റ് വിതരണോദ്ഘാടനം നടന്നത്. എന്നാൽ പ്രചരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഓണക്കിറ്റ് വിതരണം തുടങ്ങുന്നതിനും നാളുകൾക്ക് മുൻപാണ്,” പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗം കൂട്ടിച്ചേർക്കുന്നു.

Note by PRD,Kerala Fact Check wing on September 13,2024
Note by PRD,Kerala Fact Check wing

2020ൽ ഓണത്തിന് റേഷൻകാർഡ് ഉടമകൾക്ക് സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ശർക്കരയുടെ ഗുണമേന്മയെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് ഓണകിറ്റിൽ നിന്നും സർക്കാർ ഒഴിവാക്കിയതെന്ന് ഓഗസ്റ്റ് 2,2022ലെ റിപ്പോർട്ടിൽ മാധ്യമം വ്യക്തമാക്കുന്നു.

 News Report by Madhyamam
News Report by Madhyamam

ഇവിടെ വായിക്കുക: Fact Check:  ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞോ?

Conclusion

ഈ വർഷത്തെ ഓണക്കിറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ഈ വര്ഷം വിതരണം ചെയ്ത അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ  ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തി എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Result: Missing Context 

Sources
Facebook post by Department of Civil Supplies & Consumer Affairs, Kerala on September 8,2024
Facebook post by Kondotty Abu on September 8,2024
Note by PRD,Kerala Fact Check wing on September 13,2024
News Report by Madhyamam on August 2,2022

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular