Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckPoliticsപി സി ജോർജിന്റെ തെറി വിളി വിഡിയോ പഴയതാണ്

പി സി ജോർജിന്റെ തെറി വിളി വിഡിയോ പഴയതാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.


പി സി ജോർജിന്റെ പേരിൽ ഒരു വിഡിയോ പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മകൻ ഷോൺ ജോർജിനെ തെറി വിളിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.

Screen shot of one of the posts’s om PC George’s alleged comment against his son

ഷോൺ ജോർജ് മതം മാറ്റത്തെ കുറിച്ച് പറഞ്ഞ ഒരു വിഡിയോയുടെ ഒരു ഭാഗം എടുത്ത് ചേർത്തതിന് ശേഷം പിസി ജോർജിനെ മറുപടി എന്ന നിലയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്. മകൻ പതിനാറ് തന്തക്ക് ജനിച്ചവനാണെന്ന് പിസി ജോർജ് എന്ന വിവരണത്തോടെയാണ് വിഡിയോ ഷെയർ ചെയ്യപ്പെടുന്നത്.

Mohan Pee എന്ന ഐഡി ADV: RESHMITHARAMACHANDRAN എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിനു 1 .1  k ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് of Mohan Pee’s Comment

RED ARMY എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിനു 4.2 k ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് of Red army’s Comment

Fact Check/Verification

ഷോൺ ജോർജ് മതം മാറ്റം എന്ന കീ വേർഡ് സേർച്ച് ചെയ്തപ്പോൾ അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞത് എന്താണ് എന്ന് വ്യക്തമാക്കുന്ന വിഡിയോ കിട്ടി.

മതം മാറ്റുക എന്ന ഉദ്ദേശത്തോടെ മാത്രം പെൺകുട്ടികളെ സ്നേഹിക്കുകയും പിന്നീട് വലയിലാക്കി വിവാഹം കഴിക്കുന്നത് ലൗ ജിഹാദാണെന്ന്  ഷോൺ ജോർജ് പറഞ്ഞത് September 22, 2021നു  എരുമേലി മീഡിയ സെൻററിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്. 

സ്നേഹിച്ച് വിവാഹം കഴിക്കുന്ന പെൺകുട്ടികൾ  സ്വന്തം ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ഭർത്താവിന്റെ  മതം സ്വീകരിക്കുന്നതിനെ ലൗ ജിഹാദ് ആയി കണക്കാക്കാൻ സാധിക്കുകയില്ലെന്ന് ഷോൺ ജോർജ്  തുടർന്ന് പറയുന്നുണ്ട്.

Shone George’s Press conference

തുടർന്ന് പി സി ജോർജിന്റെ തെറിവിളി എന്ന് കീ വെർഡിൽ സേർച്ച് ചെയ്തപ്പോൾ ഇപ്പോൾ മകൻ ഷോൺ ജോർജിനെ അദ്ദേഹം തെറിവിളിക്കുന്നത് എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ കിട്ടി.
October 26, 2016ന് നടന്ന Mathrubhumi Newsന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച യിലാണ് പി സി ജോർജ്ജ് തന്റെ അഭിപ്രായം പറഞ്ഞത്. പി.സി വിഷ്ണുനാഥ്, എ.എ റഹീം, ജേക്കബ് ജോര്‍ജ്, എം.സി ആഷി എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തവർ.

Mathrubhumi news discussion on Oct 26, 2016

 പി സി ജോർജിന്റെ തെറിവിളി ബാംഗ്ലൂരിലെ വ്യവസായി എം കെ കുരുവിളയ്ക്കെതിരെ 

സോളാര്‍ കേസിലെ വിധി തന്റെ  വാദം കേള്‍ക്കാതെയാണെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട്  അംഗീകരിക്കാനാകില്ലെന്നും കോടതിയില്‍ പോലും വസ്തുത തുറന്നു പറയാന്‍ ഉമ്മന്‍ ചാണ്ടി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ ചോദ്യമാണ് അന്ന്  മാതൃഭൂമി ചര്‍ച്ചയാക്കിയത്.
ഈ ചര്‍ച്ചയ്ക്കിടെ ലണ്ടനില്‍ നിന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു ഈ അഭിപ്രായ പ്രകടനം. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് കൊടുത്ത ബംഗളൂരു വ്യവസായി എംകെ കുരുവിളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ചര്‍ച്ചയ്ക്കിടെ കുരുവിളയ്ക്ക് നേരെയാണ് പി സിജോര്‍ജിന്റെ ശകാരം. കുരുവിള സരിതയ്ക്ക് ഒരു കോടി അഞ്ച് ലക്ഷം രൂപ കൊടുത്തുവെന്നായിരുന്നു ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പി സി ജോര്‍ജിന്റെ ആരോപണം. ലണ്ടനിലായതിനാല്‍ തന്നെ ഫോണ്‍ കട്ട് ചെയ്ത് പോകുകയും ചെയ്തു.

ഇതിനിടെ ലൈനില്‍ വീണ്ടും പി സി ജോര്‍ജ് എത്തി. താങ്കള്‍ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നും ഇറങ്ങിവന്നുവെന്ന് കുരുവിള ചോദിക്കുന്നുവെന്ന് വേണു അറിയിച്ചു.

‘അവന്റെ തന്തയുടെ മാനസികരോഗാശുപത്രിയിലെന്ന് പറഞ്ഞാല്‍ മതി. എന്റെ വീട്ടില്‍ കരഞ്ഞോണ്ട് വന്നിട്ട് അയാള്‍ എന്നോട് പറഞ്ഞ സത്യം ഞാന്‍ വിളിച്ചു പറഞ്ഞപ്പോള്‍ അവന്‍ മാനസിക രോഗിയെന്ന് വിളിക്കുന്നു.

അയാളുടെ 16 തന്തയ്ക്ക് ഞാന്‍ വിളിച്ചെന്ന്  വേണു പറയണം’ എന്നായിരുന്നു പി സി ജോർജിന്റെ മറുപടി. അയാളുടെ തമാശയ്ക്ക് കൂട്ടുനില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിയല്ലെന്നും പി സി ജോര്‍ജ്  കൂട്ടിച്ചേര്‍ത്തു.

ഈസമയം ലൈവ് ചര്‍ച്ചയുടെ ഭാഗമായി എം കെ കുരുവിള ലൈനില്‍ ഉണ്ടായിരുന്നു. ‘താന്‍ ഏത് കുരുവിളയെക്കുറിച്ചാണ് പറയുന്നത്. ഞാന്‍ തന്റെ വീട്ടില്‍ വന്നോ. ഞാന്‍ ഡല്‍ഹിയിലുള്ള തോമസ് കുരുവിള അല്ല. ഞാന്‍ ബാംഗ്ലൂരിലെ വ്യവസായി എം കെ കുരുവിള ആണ്. താന്‍ തെറ്റിദ്ധരിച്ചാണ് ഇതൊക്കെ വിളിച്ചു പറയുന്നത്,’ എന്നെല്ലാം കുരുവിളയും തിരിച്ചടിച്ചു.

 ഈ ഘട്ടത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിഷ്ണുനാഥ്, എംസി ആഷ്‌ലി, സിപിഎം നേതാവ് എ എ റഹീം, രാഷ്ട്രീയ നിരീക്ഷകന്‍ ജേക്കബ് ജോര്‍ജ് എന്നിവര്‍ പി സി ജോർജിന്റെ തെറി വിളി കേട്ട് ചിരിയടക്കി തലയില്‍ കൈവച്ചിരിപ്പായി.

ഞങ്ങൾ തുടർന്ന് ഷോൺ ജോർജിനെ വിളിച്ചു. ഈ പ്രചാരണം എന്റെ ശ്രദ്ധയിലും വന്നിട്ടുണ്ട്. പി സി ജോർജിനെ അറിയുന്നവർക്ക് മുഴുവൻ അറിയാം ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന വിഡിയോ പഴയതാണ് എന്ന്. സൈബർ സെല്ലിൽ കേസ് കൊടുത്താൽ പ്രയോജനം ഉണ്ടാവില്ലെന്ന് അനുഭവങ്ങൾ തെളിയിക്കുന്നത് കൊണ്ടാണ് അതിനു ശ്രമിക്കാത്തത്,ഷോൺ ജോർജ് പറഞ്ഞു. 

 വായിക്കാം: സിദ്ധു തക്ബീർ മുഴക്കുന്ന വിഡിയോ: സത്യമെന്താണ്?

Conclusion

പി സി ജോർജിന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോ 2016ലേതാണ്. അതിൽ അദ്ദേഹം തെറിവിളിക്കുന്നത്  ബാംഗ്ലൂരിലെ വ്യവസായി എം കെ കുരുവിളയെയാണ്. മകൻ ഷോൺ ജോർജിനെ അല്ല. 

Result: Partly False

Our Sources

Youtube: Mathrubhumi News

Youtube: Kanjirappally Reporters

Telephone Conversation with Shone George


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular