Sunday, February 16, 2025

Fact Check

Fact Check: കമ്മ്യൂണിസ്റ്റുകാർ പരസ്യമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ?

banner_image

Claim
കമ്മ്യൂണിസ്റ്റുകാർ പരസ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രചാരണം നടത്തുന്നു.

Fact

യുഡിഎഫിന്റെ സഖ്യകക്ഷിയായ ആര്‍എസ്പിയുടെ യുവജന സംഘടനാ പ്രവര്‍ത്തകരാണ് പ്രചരണം നടത്തുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പാലക്കാട് പരസ്യമായി യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി നിയമസഭയിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ പാലക്കാട് വോട്ട് അഭ്യർത്ഥന നടത്തുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

“പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയും പരസ്യമായി വോട്ട് അഭ്യർത്ഥനയും. ഇതിപ്പോ എന്താ കഥ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

PC Pulamanthole's Post
PC Pulamanthole’s Post 

ഇവിടെ വായിക്കുക:Fact Check:യുകെയെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് മുസ്ലീങ്ങൾ ആവശ്യപ്പെട്ടോ?

Fact Check/Verification

വീഡിയോ ഞങ്ങൾ സൂക്ഷമായി പരിശോധിച്ചു മുദ്രാവാക്യം വിളിക്കുന്നവരുടെ കൈകളിലുള്ള ചുവന്ന കൊടിയില്‍ ഇംഗ്ലീഷിൽ ആർവൈഎഫ് എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയിൽ വന്നു. ആർഎസ്പിയുടെ യുവജനവിഭാഗമാണ് ആർവൈഫ് എന്ന് സംഘടനയുടെ ഫേസ്ബുക്ക് പേജ് പറയുന്നു. ആർഎസ്പി കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ഘടക കക്ഷിയാണ്.

RYF written in the flag in the viral video
RYF written in the flag in the viral video

ആർവൈഎഫിന്റെ സംസ്‌ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരാണ് എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും മനസ്സിലായി.

‘റെഡ് സ്ക്വാഡ് ഫോർ രാഹുൽ @ പാലക്കാട്’ എന്ന പേരിൽ നവംബർ 4, 2024ൽ ആർവൈഎഫ് പ്രവർത്തകർ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് വോട്ട് അഭ്യർത്ഥന നടത്തുന്ന വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

Facebook post of Revolutionary Youth Front Kerala State Committee
Facebook post of Revolutionary Youth Front Kerala State Committee 

ആര്‍വൈഎഫ് ‘റെഡ് സ്‌ക്വാഡ് പ്രകടനം’ സംബന്ധിച്ച് ജയ്ഹിന്ദ് ടിവി പങ്കുവച്ച റിപ്പോര്‍ട്ട്  നവംബർ 3,2014നുള്ള  ജയ്‌ഹിന്ദ്‌ ന്യൂസ് @ 9ന്റെ  വീഡിയോയുടെ  13.48 മിനിറ്റ്  മുതലുള്ള ഭാഗത്ത് കാണാം.

Facebook post by Jaihind TV
Facebook post by Jaihind TV

2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന് എതിരെ ആർഎസ്പി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ആളാണ് ഉല്ലാസ് കോവൂർ എന്ന് ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്നും വാർത്തകളിൽ നിന്നും മനസ്സിലായി.

കുന്നത്തൂർ എംഎൽഎയായ കോവൂർ കുഞ്ഞുമോന്റെ അർധ സഹോദരനാണ് ആർവൈഎഫ് നേതാവായ ഉല്ലാസ് കോവൂർ എന്നും ഉല്ലാസ് കോവൂർ ആർഎസ്പിക്കൊപ്പം ഉറച്ച് നിന്നപ്പോൾ, ആർഎസ്പിയോട് കലഹിച്ച് പുറത്തിറങ്ങിയ കുഞ്ഞുമോൻ ആർഎസ്പി ലെനിനിസ്റ്റ് എന്ന സ്വന്തം പാർട്ടിയുണ്ടാക്കി എന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകളും ഞങ്ങൾക്ക് കിട്ടി.


പാലക്കാട് മണ്ഡലത്തില്‍ ആര്‍വൈഎഫ് യുഡിഎഫിന് വേണ്ടി പ്രചരണം നടത്തിയതായി നവംബർ 4,2024ൽ  മാതൃഭൂമി നല്‍കിയ റിപ്പോര്‍ട്ടും പറയുന്നു.

News report by Mathrubhumi online
News report by Mathrubhumi online

ഇവിടെ വായിക്കുക:Fact Check: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിട്ടില്ല

Conclusion

വൈറല്‍ വീഡിയോയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചരണം നടത്തുന്നത് യുഡിഎഫിന്റെ സഖ്യകക്ഷിയായ ആര്‍എസ്പിയുടെ യുവജന സംഘടനയായ ആർവൈഎഫിന്റെ പ്രവര്‍ത്തകരാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

 Result: False 

ഇവിടെ വായിക്കുക:Fact Check: വയനാട്ടിൽ എത്തിയ പ്രിയങ്കപോർക്ക് ഫ്രൈ ആവശ്യപ്പെട്ടോ?

Sources
Facebook post of Revolutionary Youth Front Kerala State Committee on November 4,2024
Facebook post by Jaihind TV on November 3,2024
News report by Mathrubhumi online on November 4,2024
Self Analysis


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.


image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക 9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,151

Fact checks done

FOLLOW US
imageimageimageimageimageimageimage