Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം എന്ന പേരിൽ ഒരു പോസ്റ്റ്.
ഇവിടെ വായിക്കുക:Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ?
പേടിഎം, ജിപെ, ഫോണ്‍പേ എന്നീ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനങ്ങളുടെ ലോഗോ പോസ്റ്റിനൊപ്പമുള്ള ലിങ്കിൽ ഉണ്ട്.
₹500 നോട്ടില്‍ സ്‌പര്‍ശിച്ച് ₹5000വരെ ക്യാഷ്‌ബാക്ക് നേടൂ എന്ന പേരിലാണ് ലിങ്ക്. എന്നാൽ പോസ്റ്റിൽ പറയുന്നത് ₹2000 സൗജന്യ പാരിതോഷികം എന്നാണ്.
https://mnnzzbm.mmaazzbb.site/ എന്ന വെബ്‌സൈറ്റിന്റെ ലിങ്കാണ് ഒപ്പം കൊടുത്തിട്ടുള്ളത്. സാധാരണ ഗവർമെന്റ് വെബ്‌സൈറ്റിന്റെ അഡ്രസില്‍ ‘.gov’ എന്ന് കാണും അത് ഇവിടെയില്ല. അത് കൊണ്ട് തന്നെ ഈ വെബ്‌സൈറ്റ് വ്യാജമാണ്. പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പണം നഷ്‍ടപ്പെട്ടാനാണ് സാധ്യത.
ജന്‍ധന്‍ യോജന പദ്ധതിയുടെ ശരിയായ വെബ്സൈറ്റിന്‍റെ വിലാസം https://pmjdy.gov.in എന്നാണ്. ജന്‍ധന്‍ യോജന വഴി കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികം കൊടുക്കുന്നില്ല. സാധാരണക്കാര്‍ക്ക് ബാങ്ക്, ഡിജിറ്റല്‍ ഇടപാടുകള്‍ പരിചയപ്പെടുത്തുക ഈ പദ്ധതിയുടെ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണിത്.
ഇന്ത്യയുടെ നാഷണൽ പോർട്ടലിലും ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം ലഭിക്കുന്നതിന് കുറിച്ച് അറിയിപ്പൊന്നുമില്ല.
ഞങ്ങൾ സ്‌കാം ഡിക്റ്റക്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. “അപ്പോൾ അത് ഒരു സ്റ്റാൻഡ് എലോൺ വെബ്‌സൈറ്റ് അല്ലെന്നും മറ്റൊരു പ്ലാറ്റഫോം ഉപയോഗിച്ച് അത് കൊണ്ട് അതിന്റെ ആധികാരികത ഉറപ്പ് നൽകാനാവില്ലെന്നും ആ സോഫ്റ്റ്‌വെയർ ഞങ്ങളെ അറിയിച്ചു.” ഞങ്ങൾ സ്‌കാം ഡിക്റ്റക്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. “അപ്പോൾ അത് ഒരു സ്റ്റാൻഡ് എലോൺ വെബ്‌സൈറ്റ് അല്ലെന്നും മറ്റൊരു പ്ലാറ്റഫോം ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും അത് കൊണ്ട് അതിന്റെ ആധികാരികത ഉറപ്പ് നൽകാനാവില്ലെന്നും ആ സോഫ്റ്റ്‌വെയർ ഞങ്ങളെ അറിയിച്ചു.” സോഫ്റ്റ്‌വെയർ ഞങ്ങളെ അറിയിച്ചു.
സ്കാം ലിങ്കാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക: Fact Check: മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടമല്ലിത്
Sources
Website of Pradhan Mantri Jan-Dhan Yojana
National Portal of India
Scam Detector
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.