Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
രാക്ഷസൻ്റെ അസ്ഥികൂടം രാജസ്ഥാൻ ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നും കണ്ടെത്തി.
Fact
ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
രാജസ്ഥാൻ ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നും രാക്ഷസൻ്റെ അസ്ഥികൂടം കണ്ടെത്തി എന്ന പേരിൽ ഒരു പ്രചരണം നടക്കുന്നുണ്ട്.
“രാജസ്ഥാൻ ഉത്തർപ്രദേശ് അതിർത്തിയിലെ ഗാൻഡ്പൂർ എന്ന സ്ഥലത്ത് ഖനനം നടത്തുമ്പോൾ കണ്ടെടുത്ത രാക്ഷസൻ്റെ അസ്ഥികൂടം. നമ്മുടെ പുരാണങ്ങൾ സത്യസന്ധമായിരുന്നു എന്നതിന് മറ്റൊരു തെളിവ് കൂടി,” എന്നാണ് പോസ്റ്റിലെ വിവരണം.
ഇവിടെ വായിക്കുക: Fact Check: കണ്ണൂർ പാനൂർ ബാല ശാഖ മുഖ്യശിക്ഷക് അല്ല വീഡിയോയിൽ
ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ എക്‌സിൽ @gatatamwangi എന്ന പ്രൊഫൈലിൽ നിന്നും അതേ ഫോട്ടോ ഒക്ടോബർ 14,2024ൽ പങ്കിട്ടതായി ഞങ്ങൾ കണ്ടെത്തി.
“ആമസോൺ മഴക്കാടുകളിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ! ലോകത്തിലെ ഏറ്റവും നീളം കൂടിയ കഴുത്തുള്ള ഭീമാകാരൻ്റെ അസ്ഥികൂടം കണ്ടെത്തി. ചരിത്രത്തെ മാറ്റി മറിക്കുന്ന ഒരു വെളിപ്പെടുത്തൽ,” എന്നാണ് പോസ്റ്റിലെ വിവരണം. നീളം കൂടിയ കഴുത്തുള്ള ഒരു കുടുംബത്തിന്റേത് എന്ന് തോന്നിക്കുന്ന പടത്തിനൊപ്പമാണ് പോസ്റ്റ്.
ഫേക്ക് ഹിസ്റ്ററി ഹണ്ടർ എന്ന് സ്വയം വിളിച്ച ഒരു x ഉപയോക്താവ് ഈ പോസ്റ്റിലുള്ള നീളം കൂടിയ കഴുത്തുള്ള ഒരു കുടുംബത്തിന്റേത് എന്ന് തോന്നിക്കുന്ന പടം വ്യാജമാണെന്ന് പറഞ്ഞൊരു എക്‌സ് പോസ്റ്റ് സെപ്റ്റംബർ 12,2024ൽ പോസ്റ്റ് ചെയ്തതും ഞങ്ങൾ കണ്ടെത്തി.
രാജസ്ഥാൻ ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നും രാക്ഷസൻ്റെ അസ്ഥികൂടം കണ്ടെത്തിയിട്ടുണ്ടോ എന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, അത്തരം ഒരു വാർത്ത കണ്ടെത്താനായില്ല.
ഇത് കൂടുതൽ സ്ഥിരീകരിക്കുന്നതിന്, ഞങ്ങൾ ഇത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഡിറ്റക്ഷൻ വെബ്‌സൈറ്റായ ഹൈവ് മോഡറേഷനിലേക്ക് അപ്‌ലോഡ് ചെയ്യുകയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണോ എന്ന് കണ്ടെത്താൻ ഒരു പഠനം നടത്തുകയും ചെയ്തു. ഫോട്ടോ 92.6% ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ഹൈവ് മോഡറേഷൻ കണ്ടെത്തി.
മറ്റൊരു ടൂൾ ഇമേജ് ഡിറ്റക്ടർ ഇതിന് എഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടാനുള്ള 70.82 ശതമാനം സാധ്യതകൾ നൽകുന്നു.
മറ്റൊരു എഐ ഡിറ്റക്ഷൻ ടൂൾ ഹഗ്ഗിങ്ങ് ഫേസ്, ഇത് എഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടാനുള്ള സാധ്യത 94 ശതമാനമാണ് എന്ന് പറയുന്നു.
ഇവിടെ വായിക്കുക:Fact Check: തിരുവോണം ബംബർ ലോട്ടറി കിലുക്കത്തിലെ അതേ നമ്പറിനോ?
ഞങ്ങളുടെ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, രാജസ്ഥാൻ ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നും രാക്ഷസൻ്റെ അസ്ഥികൂടം കണ്ടെത്തി എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
ഇവിടെ വായിക്കുക: Fact Check: പാകിസ്താനിൽ നിന്നുള്ള മത പരിവർത്തന വീഡിയോയുടെ വാസ്തവമെന്ത്?
Sources
Hive Moderation Website
Hugging Face Website
AI Image Generator Website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.