Monday, December 23, 2024
Monday, December 23, 2024

HomeFact CheckFact Check: നാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നൽകിയിട്ടില്ല

Fact Check: നാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നൽകിയിട്ടില്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

നാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണ കരാർ  കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകി.

Fact

എല്‍ ആന്‍റ് ടി, മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേര്‍സ് എന്നിവരാണ്  ഈ കരാറിലെ  ആഭ്യന്തര പങ്കാളികൾ. 

നാവികസേനയിലേക്ക് വാങ്ങാനുദ്ദേശിക്കുന്ന അന്തർവാഹിനി കപ്പലുകളുടെ നിര്‍മ്മാണ കരാർ  കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകി എന്നൊരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

“നാവികസേനയുടെ 45000 കോടിയുടെ അന്തർവാഹിനി കരാര്‍ ഗ്രൂപ്പിന് നീക്കം നാവികസേനയുടെ എതിർപ്പിനെ മറികടന്ന്. അദാനി ഒരു കപ്പലുണ്ടാക്കി വെള്ളത്തിലിടും. പൊങ്ങിക്കിടന്നാല്‍ യുദ്ധക്കപ്പൽ മുങ്ങിപോയാൽ മുങ്ങിക്കപ്പൽ. സിമ്പിൾ,” എന്നാണ് പോസ്റ്റിന്റെ വിവരണം.

Lenin Ks എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 227 ഷെയറുകൾ ഉണ്ടായിരുന്നു.

Lenin Ks's Post
Lenin Ks‘s Post

Manoj Krishnan എന്ന ഐഡിയുടെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 46  ഷെയറുകൾ ഉണ്ടായിരുന്നു.

Manoj Krishnan's Post
Manoj Krishnan‘s Post

Porali Poraliയുടെ പോസ്റ്റിന് ഞങ്ങൾ കാണും വരെ 37  ഷെയറുകൾ ഉണ്ടായിരുന്നു.

Porali Porali's Post
Porali Porali‘s Post

Fact Check/Verification

“ഞങ്ങൾ ഈ വാർത്ത കീ  വേർഡ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു. നിരവധി മാധ്യമ റിപോർട്ടുകൾ കിട്ടി. നാവികസേനയ്ക്ക് അന്തർവാഹിനി കപ്പൽ വാങ്ങാനുള്ള ടെണ്ടര്‍  അദാനി ഗ്രൂപ്പ് നൽകാൻ 2016 ലെ പ്രതിരോധ ചട്ടങ്ങള്‍ മറികടക്കുന്നെന്ന്  കോണ്‍ഗ്രസ് ഇതിനെതിരെ  ആരോപണവുമായി രംഗത്ത് എത്തി,” എന്ന ദി ഹിന്ദുവിന്റെ 2020 ജനുവരി 15 ലെ റിപ്പോർട്ട് അതിലൊന്നായിരുന്നു.

Screen sot of The Hindu report
Screen sot of The Hindu report

എന്നാൽ 2020 ജനുവരി 22ന്,ലൈവ് മിന്റ് റിപ്പോർട്ട് പ്രകാരം,”നാവിക സേനയ്ക്കായി ആറ് മുങ്ങിക്കപ്പല്‍ നിര്‍മ്മിക്കാനുള്ള 60000 കോടി രൂപയുടെ കരാറില്‍ നിന്നും അദാനി-എച്ച്എസ്എല്‍ പുറത്ത്. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതതല യോഗത്തില്‍ ലാര്‍സന്‍ ആന്‍റ് ട്യൂബ്രോ(എല്‍ ആന്‍റ് ടി), പൊതുമേഖലാ സ്ഥാപനമായ മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേര്‍സ് എന്നിവരെയാണ് ഈ കരാറിലേക്ക് ആഭ്യന്തര പങ്കാളികളായി തിരഞ്ഞെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്‍റെ  യോഗത്തിലാണ് തീരുമാനം.”

Screen shot of Live Mint's report
Screen shot of Live Mint’s report

 നാവികസേനയുടെ മുങ്ങിക്കപ്പല്‍ കരാർ: എല്‍ ആന്‍റ് ടി, മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേര്‍സ് എന്നിവർക്ക് 

എന്നാൽ 2020 ജനുവരി 21ലെ ദി പ്രിന്റിന്റെ റിപ്പോർട്ടും പറയുന്നത്, ലാര്‍സന്‍ ആന്‍റ് ട്യൂബ്രോ(എല്‍ ആന്‍റ് ടി), മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേര്‍സ് എന്നിവരെയാണ് ഈ കരാറിലേക്ക് ആഭ്യന്തര പങ്കാളികളായി തിരഞ്ഞെടുത്തത് എന്നാണ്.

“ഈ കരാറില്‍ അഞ്ച് വിദേശ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന പങ്കാളി എന്ന നിലയില്‍ എല്‍ ആന്‍റ് ടിയെയും, സഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേര്‍സിനെയും തിരഞ്ഞെടുത്തത്,” എന്നും പ്രിന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

പരമ്പരാഗത ഊര്‍ജം, ആണവോര്‍ജ്ജം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആറ് മുങ്ങിക്കപ്പലുകള്‍ രാജ്യത്തിന് വേണ്ടി നിര്‍മ്മിക്കുന്ന കരാറിന്‍റെ കാലാവധി 30 കൊല്ലമാണ് എന്നാണ് മാധ്യമ റിപോർട്ടുകൾ.

മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിന്റെ ഡിസംബർ 20,2022 ലെ പത്രക്കുറിപ്പ് ഇങ്ങനെ പറയുന്നു. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (“MDL”) പ്രൊജക്റ്റ് പി-75-ന്റെ അഞ്ചാമത്തെ സ്കോർപീൻ അന്തർവാഹിനി ‘VAGIR’ ഡിസംബർ 20-ന്. പിന്നീട് ഇന്ത്യൻ നേവിയിലേക്ക് INS ആയി കമ്മീഷൻ ചെയ്യപ്പെടും.” “ആറാമത്തെ സ്കോർപീൻ അന്തർവാഹിനി – വാഗ്ഷീർ 2022 ഏപ്രിൽ 20 ന് നിർമ്മാണം ആരംഭിച്ചു. അത് ട്രയലിന് തയ്യാറെടുക്കുകയാണ്,” പത്രക്കുറിപ്പ് തുടരുന്നു,

Powered By EmbedPress

ജനുവരി 23,2023 ലെ പി ഐബി പത്ര കുറിപ്പ്  പ്രകാരം,”ഇന്ത്യൻ നേവിയുടെ അഞ്ചാമത്തെ സ്റ്റെൽത്ത് സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐഎൻഎസ് വഗീർ ഇന്ന്, 2023 ജനുവരി 23 ന് മുംബൈ നേവൽ ഡോക്ക് യാർഡിൽ വെച്ച് ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്ന നാവികസേനാ മേധാവി അഡ്മിൻ ആർ ഹരികുമാറിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്തു. ഫ്രാൻസിലെ എം/എസ് നേവൽ ഗ്രൂപ്പുമായി സഹകരിച്ച് മുംബൈ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (എംഡിഎൽ) ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളിൽ ഒന്നാണിത്.”

ഇവയല്ലാതെ പുതിയ മുങ്ങി കപ്പലുകളെ കുറിച്ച് ഇന്ത്യൻ നേവിയുടെ വെബ്‌സൈറ്റിൽ പരാമർശമില്ല. പോരെങ്കിൽ അദാനി ഗ്രൂപ്പിന് മുങ്ങിക്കപ്പൽ നിർമാണത്തിന് ടെൻഡർ കൊടുത്തതായി വാർത്തകൾ കീ വേർഡ് സെർച്ചിൽ കണ്ടെത്താനുമായില്ല.

Screen shot from Navy website
Screen shot from Navy website

വായിക്കുക:Fact Check: ഗോവയില്‍ വ്യാജ കശുവണ്ടി നിര്‍മ്മിക്കുന്നുവെന്ന വീഡിയോയുടെ വാസ്തവം അറിയുക

Conclusion

പോസ്റ്റിലെ വിവരം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2020 ല്‍ നാവികസേന മുങ്ങിക്കപ്പൽ നിർമാണ ടെൻഡർ ക്ഷണിച്ചപ്പോൾ അദാനി ഗ്രൂപ്പ്  അപേക്ഷിച്ചെങ്കിലും അത്  തള്ളിക്കളയുകയാണ് ഉണ്ടായത്. എല്‍ ആന്‍റ് ടി, മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേര്‍സ് എന്നിവരെയാണ് ഈ കരാറിലേക്ക് ആഭ്യന്തര പങ്കാളികളായി തിരഞ്ഞെടുത്തത്.

Result: False

Sources

News report of The Hindu on January 15,2020

News report of The Livemint on January 22,2020

News report of The Print on January 21,2020

Press release of Mazagon Dock Shipbuilders Limited on December 22,2022

Press release of PIB on January 23,2023

https://www.indiannavy.nic.in/content/submarines-active


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular