Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckReligion  Fact Check: ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പടം 2020ലേത് 

  Fact Check: ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പടം 2020ലേത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: തമിഴ്‌നാട്ടില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ഹിന്ദു മുന്നണി പ്രവര്‍ത്തകരെ അധികൃതര്‍ അവഗണിച്ചു, തുടർന്നവർ ഇറങ്ങിപ്പോയി.
Fact: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ രണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി പ്രതിഷേധിച്ച സംഭവം 2020 ഓഗസ്റ്റില്‍ നടന്നത്. അന്ന് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീക്ഷണി മുഴക്കി പ്രതിഷേധിക്കുന്നുവെന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ച ഗണപതി വിഗ്രഹം തമിഴ്‌നാട് പൊലീസ് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണിത് എന്നാണ് അവകാശവാദം.

“തമിഴ്‌നാട്ടിൽ ഗണപതി പൂജക്ക്‌ വിഗ്രഹം പ്രതിഷ്ഠിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാർ പബ്ലിഷ് ചെയ്തിരുന്നു. അത് വകവെക്കാതെ ഹിന്ദുമുന്നണി പ്രവർത്തകർ അവർക്ക് ഇഷ്ടമുള്ളിടത്ത് വിഗ്രഹം പ്രതിഷ്ടിച്ചു. പോലീസ് അത് എടുത്തുമാറ്റി,”പോസ്റ്റുകൾ പറയുന്നു.

“അതിൽ പ്രതിഷേധിച്ച് രണ്ട് വീരന്മാർ വെള്ളത്തിന്റെ ടാങ്കിൽ കയറി, വിഗ്രഹം തിരികെ വെച്ചില്ലെങ്കിൽ താഴേക്ക് ചാടി ആത്മഹത്യ നടത്തുമെന്ന് ഭീഷണി മുഴക്കി. മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും അവരെ മൈൻഡ് ചെയ്തില്ല. എത്ര നേരം പൊരി വെയിലത്ത് ടാങ്കിന്റെ മുകളിൽ നിൽക്കാൻ കഴിയും?,” പോസ്റ്റ് തുടരുന്നു.

“പാവത്തുങ്ങൾ ആത്മഹത്യ ക്യാൻസൽ ചെയ്ത് ഇറങ്ങിപ്പോയി.രാജ്യത്തിന് വലിയ നഷ്ടം,” എന്ന പരിഹാസത്തോടെ പോസ്റ്റ് അവസാനിക്കുന്നു.

Philip Varghese എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 723 ഷെയറുകൾ ഉണ്ടായിരുന്നു.

Philip Varghese's Post
Philip Varghese’s Post

Haleema Hafiz എന്ന ഐഡിയിൽ നിന്നുള പോരാളി ഷാജി (Official) എന്ന ഗ്രൂപ്പിലേക്കിട്ട പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 531 ഷെയറുകൾ ഉണ്ടായിരുന്നു.

പോരാളി ഷാജി (Official)
Post in the group പോരാളി ഷാജി (Official)

ALL INDIA PINARAYI VIJAYAN FANS ASSOCIATION എന്ന ഗ്രൂപ്പിൽ Sunil N എന്ന വ്യക്തിയിട്ട പോസ്റ്റിന് 69 ഷെയറുകൾ ഉണ്ടായിരുന്നു.

Post in the group ALL INDIA PINARAYI VIJAYAN FANS ASSOCIATION
Post in the group ALL INDIA PINARAYI VIJAYAN FANS ASSOCIATION

ഹിന്ദു മുന്നണി പ്രവർത്തകരുടെ പ്രതിഷേധത്തെ കുറിച്ചുള്ള പോസ്റ്റുകളുടെ പശ്ചാത്തലം

വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമഞ്ജന ഘോഷയാത്ര സുഗമമാക്കുന്നതിനായി,വിഗ്രഹത്തിന്റെ ഉയരം 10 അടിയില്‍ കൂടാന്‍ പാടില്ല, പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, ഘോഷയാത്ര കടന്നുപോകുമ്പോള്‍ പടക്കം പൊട്ടിക്കാന്‍ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങൾ തമിഴ്‌നാട്ടിൽ പൊലീസ് മുന്നോട്ട് വെച്ചിരുന്നു.

ഈ നിബന്ധനകൾ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതിയും വിസമ്മതിച്ചു. ഇതിനെ തുടർന്ന് പോലീസ് പ്ലാസ്റ്റർ ഓഫ് പാരിസിലുള്ള വിഗ്രഹങ്ങൾ കണ്ടെത്താൻ റെയ്‌ഡ്‌ നടത്തിയത് സംഘർഷങ്ങൾക്ക് കാരണമായി. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക:Fact Check: നബി ദിന റാലിയ്ക്ക് മിൽമ വില കുറച്ച് പാൽ വിതരണം ചെയ്യുന്നുണ്ടോ?

Fact Check/Verification

വൈറല്‍ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജില്‍ സെർച്ച് ചെയ്തപ്പോൾ ഇതേ പടത്തോടൊപ്പമുള്ള വാര്‍ത്ത ന്യൂസ് 18 തമിഴ് 2020 ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടു. ട്രിച്ചി ജില്ലയിലെ മുസിരിയില്‍, കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരം പൊതു സ്ഥലത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള വിലക്ക് ലംഘിച്ച്, ഗണപതി വിഗ്രഹവുമായി തടിച്ചുകൂടിയ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു. ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന ഗണപതി വിഗ്രഹങ്ങള്‍ പൊലീസ് പിടിച്ചെടുത്തതിനെ തുടർന്ന്, പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഈ  പ്രവര്‍ത്തകരെ ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അനുനയിപ്പിച്ച്‌ പിന്തിരിപ്പിച്ചതായും വാർത്തയിൽ ഉണ്ട്.

Screen shot of News 18 Tamil's News
Screen shot of News 18 Tamil’s News

Mumbai Tamil Makkal എന്ന ഫേസ്ബുക്ക് പേജ്  2020  ഓഗസ്റ്റ് 22ന് ഇതേ പടം പ്രസീദ്ധീകരിച്ചിരുന്നുവെന്നും ഞങ്ങൾ കണ്ടെത്തി.  

Mumbai Tamil Makkal's Post
Mumbai Tamil Makkal’s Post

ഇവിടെ വായിക്കുക:Fact Check: കെപിഎ മജീദ് ബിജെപി നേതാവ് കെ സുരേന്ദ്രനെ സന്ദർശിച്ചുവോ?

Conclusion

തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ രണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി പ്രതിഷേധിച്ച സംഭവം 2020 ഓഗസ്റ്റില്‍ നടന്നതാണെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്. അന്ന്  കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ഫോട്ടോയയാണ് ഈ കൊല്ലം നടന്നത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത്. 

 Result: Missing Context

ഇവിടെ വായിക്കുക:Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്‌റു കുടുംബവുമായി ബന്ധമില്ല

Sources
News report by News 18 Tamil on August 22, 2020
Facebook post by Mumbai Tamil Makkal on August 22, 2020


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular