Monday, December 23, 2024
Monday, December 23, 2024

HomeFact CheckNewsFact Check: ഉണ്ണി മുകുന്ദൻ സത്യഭാമയ്ക്ക് പിന്തുണ നൽകുന്ന ന്യൂസ്‌കാർഡ് എഡിറ്റാണ്

Fact Check: ഉണ്ണി മുകുന്ദൻ സത്യഭാമയ്ക്ക് പിന്തുണ നൽകുന്ന ന്യൂസ്‌കാർഡ് എഡിറ്റാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: കലോത്സവ വേദികളിൽ സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല: ഉണ്ണി മുകുന്ദൻ എന്ന അഴിമുഖത്തിന്റെ ന്യൂസ്‌കാർഡ്. 
Fact: അഴിമുഖം ന്യൂസ്‌കാർഡ് എഡിറ്റാണ്.

നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനു നേരെ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയ പശ്ചാത്തലത്തിൽ അവരെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് വന്നതായി ഒരു പ്രചരണം നടക്കുന്നുണ്ട്. ഓൺലൈൻ പോർട്ടലായ അഴിമുഖത്തിന്റെ ന്യൂസ്‌കാർഡ് വെച്ചാണ് പ്രചരണം.

കലോത്സവ വേദികളിൽ സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല! ഉണ്ണി മുകുന്ദൻ എന്നാണ് കാർഡ് പറയുന്നത്.

നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ ആക്ഷേപം. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സം​ഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിൽ നിന്നും ഉദ്ദേശിക്കുന്നത് രാമകൃഷ്ണനെ എന്ന് വ്യക്തമായിരുന്നു

“മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല്
കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെ അരോജകമായി മറ്റൊന്നുമില്ല,” ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.

“എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും
സഹിക്കില്ല,” എന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

Vinaya Kumar A എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 77 ഷെയറുകൾ ഉണ്ടായിരുന്നു.

Vinaya Kumar A's Post
Vinaya Kumar A’s Post

ഞങ്ങൾ കാണുമ്പോൾ Jayaprakesh Kodiyeri എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 27 ഷെയറുകൾ ഉണ്ടായിരുന്നു.

Jayaprakesh Kodiyeri's Post
Jayaprakesh Kodiyeri’s Post

Tri Vandrum എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണും വരെ 20 ഷെയറുകൾ ഉണ്ടായിരുന്നു.

Tri Vandrum's Post
Tri Vandrum’s Post

ഇവിടെ വായിക്കുക: Fact Check: സിപിഎം സഥാനാർത്ഥി ടി ശിവദാസമേനോന്റെ പ്രചാരണത്തിൽ ജന സംഘം നേതാവ് എൽ ‍ കെ അദ്വാനി; വാസ്തവം എന്ത്?

Fact Check/Verification

ഇത്തരം ഒരു കാർഡ് അഴിമുഖം കൊടുത്തിട്ടുണ്ടോ എന്നറിയാൻ അവരുടെ ഫേസ്ബുക്ക് പേജ് ഞങ്ങൾ സേർച്ച് ചെയ്തു. അപ്പോൾ മാർച്ച് 26,2024ൽ അഴിമുഖം അവരുടെ പേരിൽ പ്രചരിക്കുന്ന ന്യൂസ്‌കാർഡ് വ്യാജമാണ് എന്ന് വ്യക്തമാക്കി ഒരു കാർഡ് കൊടുത്തതായി ഞങ്ങൾ കണ്ടു.

Courtesy: Azhimukham
Courtesy: Azhimukham

“അഴിമുഖത്തിൻ്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത. അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനം തെറ്റായ രീതിയിൽ വ്യാജ സോഷ്യൽ മീഡിയ കാർഡ് ഉപയോഗിച്ച് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരേ അഴിമുഖം നിയമനടപടി സ്വീകരിക്കുന്നതാണ്,” എന്നാണ് ആ കാർഡ് പറയുന്നത്.

തുടർന്നുള്ള തിരച്ചിൽ അഴിമുഖം കൊടുത്ത ഒറിജിനൽ കാർഡും ഞങ്ങൾ കണ്ടു. “കലോത്സവ വേദികളിൽ സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല! അൽ അമീൻ,” എന്നാണ് മാർച്ച് 26,2024ൽ തന്നെയുള്ള ആ കാർഡ് പറയുന്നത്. അൽ അമീൻ എന്ന ഒരു കലാ ഗവേഷകൻ അഴിമുഖത്തിൽ എഴുതിയ ഒരു ഒപ്പീനിയൻ  പീസിനെ പരിചയപ്പെടുത്തുന്ന കാർഡാണത്. അതിനൊപ്പം ആദ്യ കമന്റായി അഴിമുഖം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്.

Courtesy: Azhimukham
Courtesy: Azhimukham

“കലോത്സവ വേദികളിൽ സത്യഭാമ ‘ടീച്ചർ’ ഒറ്റയ്ക്കല്ല!,” തലക്കെട്ടിലാണ് ലേഖനം. “രക്ഷകർത്താക്കളും നൃത്താധ്യാപകരും മത്സരാർത്ഥികളും പങ്കു വച്ച അനുഭവങ്ങൾ ഇത് തെളിയിക്കുന്നതാണ്,” എന്നും ലേഖനത്തിന്റെ ബ്ലർബിൽ കൊടുത്തിട്ടുണ്ട്.

Screen grab of Azhimukham website
Screen grab of Azhimukham website

അഴിമുഖത്തിന്റെ  ന്യൂസ് എഡിറ്ററായ രാകേഷ് സനലുമായി ഞങ്ങൾ ബന്ധപ്പെട്ടു.” ഈ കാർഡ് വ്യാജമാണെന്ന് അദ്ദേഹവും സ്ഥീരീകരിച്ചു.
ഉണ്ണി മുകുന്ദൻ അത്തരം ഒരു പ്രസ്താവന നടത്തിയോ എന്നറിയാൻ ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അത്തരം ഒരു പ്രസ്താവന അദ്ദേഹം നടത്തിയെന്ന് തെളിയിക്കുന്ന ഒരു വാർത്തയും ഞങ്ങളുടെ ശ്രദ്ധയിൽ വന്നില്ല. അദ്ദേഹത്തിന്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിലും അത്തരം ഒരു പ്രസ്താവന കണ്ടില്ല. ഇതിൽ നിന്നെന്നെല്ലാം ഈ ന്യൂസ്‌കാർഡ് കൃത്രിമമായി ഉണ്ടാക്കായിതാണ് എന്ന് മനസ്സിലായി.

ഇവിടെ വായിക്കുക: Fact Check: കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്

Conclusion

കലാമണ്ഡലം സത്യഭാമയ്ക്ക് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result: Altered Photo


ഇവിടെ വായിക്കുക: Fact Check: തെലങ്കാനയിൽ അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിക്കപ്പെട്ട ആൾ മുസ്ലീമല്ല

Sources
Facebook Post by Azhimukham on April 26, 2024
Facebook Post by Azhimukham on April 26, 2024
Report by Azhimukham on April 26, 2024
Telephone Conversation with Rakesh Sanal, Mews Editor Azhimukham


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular