Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: കണ്ണൂർ പാനൂർ ബാല ശാഖ മുഖ്യശിക്ഷക് അല്ല വീഡിയോയിൽ 

Fact Check: കണ്ണൂർ പാനൂർ ബാല ശാഖ മുഖ്യശിക്ഷക് അല്ല വീഡിയോയിൽ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

“കണ്ണൂർ പാനൂർ ബാല ശാഖ മുഖ്യശിക്ഷക് കാർത്തിക് 5 വയസ്സ്. സംഘം വളർത്തുന്ന പുതിയ തലമുറ. സംഘം 99ൻ്റെ നിറവിൽ. സംഘത്തിൻ്റെ 99 മത് ജന്മ ദിനം ഇന്ന് വിജയദശമി നാളിൽ,” എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ആർഎസ്എസ് സ്ഥാപിച്ച് 99 വർഷമായി വേളയിലാണ് പോസ്റ്റ്.

Xpost @Ramith18
Xpost @Ramith18 

Fact

ഞങ്ങൾ വീഡിയോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ വൈറൽ വീഡിയോയിൽ കാണുന്ന ആദ്യത്തെ ദൃശ്യം 2024 ജനുവരി 7ന് ആരവിന്റെ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തതാണ്. ഇത്തരം കൂടുതൽ പ്രകടനങ്ങൾ ആ പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Instagram post by aarav_aj_official on January 13, 2024
Instagram post by aarav_aj_official on January 13, 2024

വൈറൽ വീഡിയോയിൽ രണ്ടാമതായി കൊടുത്തിരിക്കുന്ന വള്ളിയിൽ കെട്ടിയ പാത്രത്തിൽ വെള്ളമടങ്ങുന്ന ഗ്ലാസ് വച്ച് കറക്കിയുള്ള പ്രകടനം 2024 ജനുവരി 20ന് ആരവിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

Instagram post by aarav_aj_official on January 20, 2024

Instagram post by aarav_aj_official on January 20, 2024

ആ പോസ്റ്റിൽ സ്റ്റിക്ക്മാൻ സിലമ്പം അക്കാഡമി ടാഗ് ചെയ്തിട്ടുണ്ട്. ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ  സ്റ്റിക്ക്മാൻ സിലമ്പം അക്കാദമിയിലെ പരിശീലകനായ എം ആകർഷിനെ വിളിച്ചു.

“അക്കാഡമി ചെന്നൈയിലാണ്. കേരളത്തിൽ ഒരിടത്തും അക്കാദമിയ്ക്ക് ശാഖയില്ല. ആരവ് നാല് വയസ്സ്  മുതൽ ചിലമ്പാട്ടത്തിൽ അക്കാഡമിയിൽ പരിശീലനം നേടുന്നു. ആ കുട്ടിയ്‌ക്കോ, അക്കാദമിയ്‌ക്കോ ആർഎസ്സുമായോ മറ്റ് രാഷ്ട്രീയ സംഘടനകളുമായോ ബന്ധമില്ല,” അദ്ദേഹം പറഞ്ഞു.

ചെന്നൈ സ്വദേശിയും ചിലമ്പാട്ടത്തിലൂടെ ശ്രദ്ധേയനുമായ ആരവ് എജെ എന്ന ബാലനാണ് വീഡിയോയിൽ ഉള്ളതെന്നും ആ കുട്ടിയ്ക്ക് ആർഎസ്എസുമായി ബന്ധമില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

ഇവിടെ വായിക്കുക: Fact Check: പാകിസ്താനിൽ നിന്നുള്ള മത പരിവർത്തന വീഡിയോയുടെ വാസ്തവമെന്ത്?

Result: False

Sources
Instagram post by aarav_aj_official on January 13, 2024
Instagram post by aarav_aj_official on January 20, 2024
Telephone Conversation with M Akarsh of Stickman Silambam Academy

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular