Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralWeekly Wrap: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ആഴ്ച

Weekly Wrap: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ആഴ്ച

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ ആയിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. കേരളത്തിൽ ഇന്നലെ (ഏപ്രിൽ 26,2024) വോട്ടെടുപ്പ് നടന്ന പശ്ചാത്തലത്തിൽ ഇത് പ്രതീക്ഷിച്ചിരുന്നതുമാണ്.

reporter tv

Fact Check: തൃശൂരിലും തിരുവനന്തപുരത്തും സിപിഐ ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ പോകുന്നത് ബിജെപിക്ക് എന്ന ന്യൂസ്‌കാർഡ് വ്യാജം

കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെട്ടപ്പോൾ, ഇത്തരം പ്രചരണങ്ങൾ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും അവ പൊലീസിന് കൈമാറിയെന്നും. പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും അറിയിച്ചു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

anton

Fact Check: ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന വീഡിയോ അല്ലിത്

കർഷക സംഗമം പരിപാടിക്കിടെ മോഡറേറ്ററുമായി തർക്കിച്ചാണ് ആൻ്റോ ആന്റണി ഇറങ്ങിപ്പോയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പിസി ജോർജ്, വാഴൂർ സോമൻ എംഎൽഎ. എന്നിവരും ഇതേ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന ദൃശ്യം എന്ന അവകാശവാദം തെറ്റാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

survey

Fact Check: കൈരളി ടിവി സർവേയുടെ ന്യൂസ് കാർഡ് വ്യാജം

 കൈരളിയുടെ ഫേസ്ബുക്ക് പേജില്‍ പരിശോധിച്ചപ്പോള്‍ ഏപ്രിൽ 22,2024ലെ ഒരു പോസ്റ്റ് ലഭിച്ചു.
“കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല, ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം; നിയമ നടപടി ആരംഭിച്ചു,” എന്നാണ് പോസ്റ്റ് പറയുന്നത്

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

clipped

Fact Check: ബിജെപിയിൽ പോവാൻ തോന്നിയാൽ പോവുമെന്ന് സുധാകരന്‍ പറയുന്ന വീഡിയോ ക്ലിപ് ചെയ്തു നിർമ്മിച്ചതാണ്   

ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിന് നൽകിയ ഇന്റർവ്യൂ  ക്ലിപ്  ചെയ്താണ്, “:ബിജെപിയിൽ പോവാൻ തോന്നിയാൽ  ഞാൻ പോവും” എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്നതായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

voting machin

Fact Check: കള്ളവോട്ടിനെ തുടർന്നാണ് മണിപ്പൂരിൽ ഇവിഎം തകർത്തത്

“ഇംഫാൽ ഈസ്റ്റിലെ ഖോങ്മാനിലെ ഒരു പോളിംഗ് സ്റ്റേഷനിലേക്ക് ആയുധങ്ങളുമായി എത്തിയ അക്രമികൾ ഒന്നിലധികം വോട്ടർമാരുടെ പേരിൽ അവർ വോട്ട് രേഖപ്പെടുത്തി.രോഷാകുലരായ പൗരന്മാർ ഖോങ്മാൻ സോൺ 4 ലെ നാഷണൽ ചിൽഡ്രൻസ് സ്‌കൂൾ വളപ്പിലേക്ക് ഇരച്ചുകയറി, പോളിംഗ് സ്റ്റേഷൻ നമ്പർ 5 ബൈ 31, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനും (ഇവിഎം), വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) മെഷീനുകളും നശിപ്പിച്ചു,” എന്ന വാർത്ത ഏപ്രിൽ 19,2024ലെ ഇന്ത്യ ടുഡേ നോർത്ത് ഈസ്റ്റ് നൽകിയതും ഞങ്ങൾ കണ്ടെത്തി.

ഇതിൽ നിന്നും എല്ലാ വോട്ടും ബിജെപിയ്ക്ക് പോയതിനല്ല ഇവിഎം തള്ളി പൊള്ളിച്ചത് എന്ന് മനസിലാക്കാം. 

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular