Friday, December 27, 2024
Friday, December 27, 2024

HomeFact CheckViralWeekly Wrap: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കേരളത്തിലെ റോഡുകൾ: മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

Weekly Wrap: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കേരളത്തിലെ റോഡുകൾ: മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം,കേരളത്തിലെ റോഡുകൾ എന്നിവ കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചകൾക്ക് കാരണമായി. മദർ ഷിപ്പിന്റെ ട്രയൽ റണിനോട് അനുബന്ധിച്ചായിരുന്നു വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള പ്രചരണങ്ങൾ നടന്നത്. മഴക്കാലത്ത് റോഡുകൾ പൊളിഞ്ഞുവെന്ന തരത്തിലുള്ള പ്രചരണവും സമൂഹ മാധ്യമങ്ങളിൽ നടന്നു.

pooja

 Fact Check: വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖത്തെത്തിയ മദർഷിപ്പിന്റെ ട്രയൽ റണ്ണിനിടയിൽ പൂജ നടന്നോ?

വിഴിഞ്ഞത്തെ മദർഷിപ്പിന്റെ ട്രയൽ റണ്‍ ദിനത്തിൽ തുറമുഖത്ത് ഹൈദവാചാരപ്രകാരം പൂജ നടന്നുവെന്ന പ്രചരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

dyfi

Fact Check: പൊതിച്ചോറെന്ന പേരിൽ കടത്തിയ കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായോ?

പോസ്റ്റിലെ പ്രചരണം വ്യാജമാണ്. 2021 മെയ് മാസത്തില്‍ കഞ്ചാവ് പൊതിയുമായി ഒരാള്‍ എക്സൈസ് പിടിയിലായതിന്റെ ഫോട്ടോയാണ് പോസ്റ്റിനൊപ്പം. പ്രതി ഡിവൈഎഫ്ഐ നേതാവോ പ്രവര്‍ത്തകനോ അല്ല.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

potholes

Fact Check: കേരളത്തിലെ കുഴികൾ നിറഞ്ഞ റോഡിൻറെ ചിത്രമാണോ ഇത്?

കേരളത്തിലെ  കുഴികൾ നിറഞ്ഞൊരു റോഡിൻറെ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത്  മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രതീകാത്മക ചിത്രമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇത് ബി എസ് പ്രദീപ് കുമാർ എന്ന കലാകാരൻ മാതൃഭൂമിയ്ക്ക് വേണ്ടി വരച്ച ഒരു ചിത്രമാണ് എന്നും ഞങ്ങൾക്ക് മനസ്സിലാക്കാനായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

modi

Fact Check: ഭരണഘടനയുടെ ആർട്ടിക്കിൾ 30 Aയെ കുറിച്ചുള്ള അവകാശവാദം സത്യമല്ല 

ഭരണഘടനയ്ക്ക് ആർട്ടിക്കിൾ 30 A ഇല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി.  വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും   ന്യൂനപക്ഷങ്ങളുടെ അവകാശത്തെ കുറിച്ചാണ് ആർട്ടിക്കിൾ 30 പറയുന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

cow

Fact Check: അപൂർവ്വ ഇനം കടൽ പശുവാണോ വിഡിയോയിൽ?

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്‌ടിച്ച ചിത്രമാണ് അപൂർവ്വ ഇനത്തിൽപ്പെട്ട കടൽ പശുവിനെ കണ്ടെത്തി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular