സ്ത്രി സുരക്ഷയ്ക്ക് പുതിയ ആയുധം എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ”കരുതിയിരിക്കുക പുതിയ ആയുധം വന്നിട്ടുണ്ട്,” എന്ന വിവരണത്തോടെയാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.
സൂര്യപുത്രൻ കർണ്ണൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ, അതിനു 397 ഷെയറുകൾ ഉണ്ടായിരുന്നു.
സൂര്യപുത്രൻ കർണ്ണൻ’s post
Archived link of സൂര്യപുത്രൻ കർണ്ണൻ’s post
Factcheck / Verification
വൈറലായ വീഡിയോയുടെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ചു. തുടർന്ന്, അതിന്റെ ഒരു കീ ഫ്രെയിം ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു.

അപ്പോൾ Kajal Agarwal FC എന്ന ഐഡി നവംബർ അഞ്ചാം തീയതി ഷെയർ ചെയ്ത ഒരു വീഡിയോ കിട്ടി.
Kajal Agarwal FC ‘s Facebook post
സ്ത്രി സുരക്ഷയ്ക്ക് അവബോധം സൃഷ്‌ടിക്കുന്ന വീഡിയോ ആണിത്
Kajal Agarwal FC ഫേസ്ബുക്കിൽ ഷെയർ ചെയ്ത ലിങ്ക് പരിശോധിച്ചപ്പോൾ, LOBO 619 എന്ന പേജിൽ നിന്നും ഷെയർ ചെയ്യപ്പെട്ടതാണ് ആ വീഡിയോ എന്ന് മനസിലായി. LOBO 619 ആ വീഡിയോ ആദ്യം ഷെയർ ചെയ്തത് ഫെബ്രുവരി 29, 2020 നാണ്.
“കണ്ടതിന് നന്ദി! ഈ പേജിൽ തിരക്കഥയ്ക്ക് അനുസരിച്ചുള്ള നാടകങ്ങളും പാരഡികളും ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക. ഈ ഹ്രസ്വചിത്രങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്,”എന്ന അറിയിപ്പോടെയാണ് ഈ വീഡിയോ LOBO 619 ഷെയർ ചെയ്തത്.

സമൂഹത്തിൽ അവബോധം സൃഷ്‌ടിക്കാൻ ഉതകുന്ന മറ്റ് ചില വീഡിയോകളും LOBO 619 എന്ന ഐഡിയിൽ കണ്ടു.
LOBO 619 എന്ന ഫേസ്ബുക്ക് പേജിൽ ഈ പ്രൊഫൈലിനിന്റെ ഉടമ ആരാണ് എന്ന് അറിയാൻ സഹായിക്കുന്ന ഒരു ടൈംസ് ഓഫ് ഇന്ത്യ ലേഖനം കൊടുത്തിട്ടുണ്ട്. അതിലെ വിവരങ്ങൾ അനുസരിച്ച്, അദ്ദേഹം Bigg Boss Telugu 5ലെ ഒരു മത്സരാർത്ഥിയാണ്. ലോബോ എന്നറിയപ്പെടുന്ന മുഹമ്മദ് ഖയ്യൂം, തെലങ്കാനയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അവതാരകനും നടനുമാണ്. വിചിത്രമായ വസ്ത്രധാരണത്തിനും മേക്കപ്പിനും പേരുകേട്ട അദ്ദേഹം നിരവധി ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്,ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖനം പറയുന്നു.
Conclusion
സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങളെ കുറിച്ച് അവബോധം സൃഷ്‌ടിക്കാനായി നിർമിച്ച വീഡിയോ 2020ലേതാണ് എന്ന് ഞങ്ങൾ കണ്ടെത്തി.
Result: Missing Context
Our Sources
LOBO 619
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.