ഉത്തര്‍പ്രദേശിൽ (യുപി) ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്നു. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി പറഞ്ഞത്.
ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ യു പിയെ കുറിച്ചുള്ള വാദ പ്രതിവാദങ്ങൾ വളരെ സജീവമായി. തുടർന്ന് യുപിയുടെയും കേരളത്തിന്റെയും നിലവാരം താരതമ്യം ചെയ്തു ധാരാളം സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നു. അതിൽ ചിലത് തെറ്റിദ്ധാരണാജനകമായിരുന്നു. അത്തരത്തിലൊരു വീഡിയോ യുപിയിലെ ഗതാഗത സംവിധാനങ്ങളെ പരിഹസിക്കുന്നതാണ്. ആളെ കയറ്റി പോവുന്ന മേൽക്കൂരയില്ലാത്ത ഒരു ഓട്ടോറിക്ഷയി തലകീഴായി മറിയുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “വിപ്ലവകരമായ മാറ്റമാണ് കഴിഞ്ഞ അഞ്ചുവർഷത്തിൽ ‘ഊപ്പീ’ ട്രാൻസ്‌പോർട്ട് മേഖലയിൽ.” ഉത്തർപ്രദേശിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് അത് വഴി പോസിറ്റിട്ടവർ സൂചിപ്പിക്കാൻ ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് അത് വഴി പോസിറ്റിട്ടവർ സൂചിപ്പിക്കാൻ ശ്രമിക്കുന്നത്.
Shafeek Starvision എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങളുടെ പരിശോധനയിൽ 7.8 K ഷെയറുകൾ കണ്ടു.

Swaroop Tk എന്ന ഐഡി കമ്മ്യൂണിസ്റ്റുകാർ (Official) എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിനു 95 ഷെയറുകൾ ഉണ്ടായിരുന്നു.

Bindu Pallath എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 48 ഷെയറുകൾ ഉണ്ടായിരുന്നു.

Factcheck/ Verification
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വീഡിയോയെ പല കീ ഫ്രേമുകളിലായി വിഭജിച്ചു. അതിൽ ഒരു ഫ്രേം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു.
അപ്പോൾ Shahnawaz Alam എന്ന ആൾ ഫേസ്ബുക്കിൽ ഷെയർ ചെയ്ത 2020 ലെ ഒരു വീഡിയോ കിട്ടി.
Shahnawaz Alam’s Post
Top My Town എന്ന യുട്യൂബ് ചാനലിൽ നിന്നും ഇതേ വീഡിയോ 2018 ൽ പോസ്റ്റ് ചെയ്തതായും ഞങ്ങൾ കണ്ടെത്തി.
എന്നാൽ ആ വീഡിയോയിൽ സ്ഥലത്തെ കുറിച്ച് ഒരു സൂചനയുമില്ലായിരുന്നു. ആകെ കിട്ടിയ സൂചന അതിൽ കാണുന്ന അമ്പലത്തിന്റെ ബോർഡ് ഹിന്ദി ഭാഷയിൽ അല്ല എന്നതാണ്. തുടർന്ന് ഞങ്ങളുടെ ഗുജറാത്തി ഫാക്ട് ചേക്കാറായ പ്രത്മേഷ് കുണ്ടിനെ ബന്ധപ്പെട്ടപ്പോൾ ആ ബോര്ഡിൽ എഴുതിയിരിക്കുന്ന ഭാഷ ഗുജറാത്തി ആണ് എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കൂടുതൽ തിരച്ചിലിൽ Inkhabar എന്ന ഗുജറാത്തി ഓൺലൈൻ പോർട്ടലിന്റെ ട്വിറ്റർ ഹാൻഡിലില്‍ നിന്നും 2018 മാർച്ച് 24ന് പോസ്റ്റ് ചെയ്ത ഇതേ വീഡിയോ കിട്ടി.
പോസ്റ്റ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ അത് ഗുജറാത്ത് സുരേന്ദ്രനഗറിലുള്ള ചോട്ടില എന്ന സ്ഥലത്ത് നിന്നുള്ളതാണ് എന്ന് മനസിലായി.

“Rickshaw accident in Chotila of Gujarat,” എന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ,DeshGujaratHD എന്ന മാധ്യമത്തിന്റെ യൂട്യൂബ് ചാനലിൽ നിന്നും മാർച്ച് 25 2018 ൽ പോസ്റ്റ് ചെയ്ത വീഡിയോ കിട്ടി. വീഡിയോയുടെ വിവരണത്തിൽ, Chhakdo rickshaw loses balance at Chotila town of Gujarat എന്ന് പറയുന്നുണ്ട്. നിറയെ തീർതഥാടകരുമായി പോയ് ഒരു ചകഡോ റിക്ഷ അപകടത്തിൽ അഞ്ചോളം തീർത്ഥാടകർക്ക് പരിക്ക് പറ്റിയെന്നാണ് ആ വാർത്ത പറയുന്നത്.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കേരളത്തെ കുറിച്ചുള്ള യോഗിയുടെ വിവാദ പരാമർശത്തെ തുടർന്ന് അതിനു മറുപടിയായി ഇത് കൂടാതെ ധാരാളം പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അതിൽ ഒരെണ്ണം ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തത് ഇവിടെ വായിക്കാം.
Conclusion
സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്ന വീഡിയോ നിന്നുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.ഗുജറാത്തിലെ ഉത്തര്‍പ്രദേശിൽ സുരേന്ദ്ര നഗറിലെ ചോട്ടിലയിൽ 2018 നടന്ന ഒരു റിക്ഷാ അപകടത്തിന്റെ വീഡിയോ ആണിത്.
Result: Misleading/Partly False
Our Sources
Shahnawaz Alam’s Facebook post
Top My Town Youtube channel
Inkhabar
DeshGujaratHD
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.