Thursday, March 20, 2025
മലയാളം

Fact Check

Ashraf Ghani കാബൂൾ വിട്ടുന്ന വീഡിയോ പഴയതാണ്

banner_image

അഫ്ഗാൻ ജനതയുടെ പ്രതീക്ഷ ബാക്കി വച്ച് അഫ്ഗാൻ പ്രസിഡന്റ്‌ Ashraf Ghani അഫ്ഗാൻ വിടുന്നുവെന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

MD Rifas TR എന്ന ഐഡിയിൽ നിന്നുമുള്ള വീഡിയോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ 888 വ്യൂവുകളും 22 ഷെയറുകളും ഉണ്ടായിരുന്നു. ആഗസ്റ്റ് പതിനഞ്ചാം തീയതിയാണ് അത് പോസ്റ്റ് ചെയ്തത്.

ആർക്കൈവ്ഡ് ലിങ്ക് 

രാജ്യ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്ത 2021 ഓഗസ്റ്റ് 15 -ന് Ashraf Ghani അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തു. അതിനു ശേഷമാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്.

ആർ‌ഐ‌എ വാർത്താ ഏജൻസിയെ ഉദ്ധരിച്ചു റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്, “നാല് കാറുകളും ഒരു ഹെലികോപ്റ്ററും നിറയെ പണവുമായി അദ്ദേഹം രാജ്യം വിട്ടുവെന്നാണ്. എല്ലാം കൊണ്ട് പോവാൻ സ്ഥലമില്ലാത്തതിനാൽ കുറച്ചു  പണം  അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു.”

താലിബാൻ കാബൂളിൽ പ്രവേശിച്ചതിനാൽ ഞായറാഴ്ച അഫ്ഗാനിസ്ഥാൻ വിട്ടുപോയെന്ന്, ഇപ്പോൾ എവിടെയാണെന്ന് വെളിപ്പെടുത്താൻ തയ്യാറാവാത്ത ഗാനി പറഞ്ഞു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് കാബൂൾ വിട്ടതെന്നും  അദ്ദേഹം പറഞ്ഞു.

വായിക്കുക:സ്ത്രീകളെ പരസ്യമായി കൊല്ലുന്ന ദൃശ്യം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല

Fact Check / Verification

വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് സെർച്ചും പ്രസക്തമായ കീവേഡുകളുടെ സെർച്ചും ഞങ്ങളെ  അഫ്ഗാനിസ്ഥാനിലെ ഒരു മാധ്യമ സ്ഥാപനമായ TOLOnews ന്റെ ജൂലൈ 15ലെ ട്വീറ്റിലേക്ക് ഞങ്ങളെ നയിച്ചു.

അവരുടെ ട്വീറ്റിൽ ഈ പോസ്റ്റിൽ കാണുന്നതിന് സമാനമായ വീഡിയോ ഫൂട്ടേജുകൾ  ഉൾപ്പെടുത്തിയിട്ടുണ്ട്.

“പ്രസിഡന്റ്  Ashraf Ghani രണ്ട് ദിവസത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനായി ഇന്ന് രാവിലെ കാബൂളിൽ നിന്ന് പുറപ്പെട്ടുവെന്ന്,” പ്രസിഡൻഷ്യൽ പാലസ് അറിയിച്ചുവെന്ന് ആ ട്വീറ്റിൽ കൊടുത്തിരിക്കുന്ന   വാർത്ത പറയുന്നു. 

ഒരു കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി Ashraf Ghani ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കുന്നതിനെ കുറിച്ച്  ജൂലൈയിൽ വന്ന വാർത്താ റിപ്പോർട്ടിൽ  വീഡിയോയുടെ സ്ക്രീൻഷോട്ടും ഞങ്ങൾ കണ്ടെത്തി.

പോസ്റ്റിലെ  വീഡിയോ (ഇടത്), കാബൂൾ എയർപോർട്ട് (വലത്) പോസ്റ്റ് ചെയ്ത വീഡിയോ എന്നിവയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളുടെ ഒരു താരതമ്യം താഴെ  കൊടുത്തിരിക്കുന്നു.

പോസ്റ്റിലെ വീഡിയോയ്ക്ക് സമാനമായ ദൃശ്യങ്ങൾ കാബൂളിലെ ഹമീദ് കർസായി ഇന്റർനാഷണൽ എയർപോർട്ട് 2021 ജൂലൈ 15-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെഔദ്യോഗിക സന്ദർശനത്തിനായി ഉസ്ബെക്കിസ്ഥാനിലേക്ക് വിമാനം കയറുന്ന Ashraf Ghaniയെ വീഡിയോയിൽ കാണാം.

Ashraf ghaniയുടെ വീഡിയോ ഒരു മാസം പഴയതാണ്

ജൂലൈ 15 -ന് അഫ്ഗാൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവന ഈ വാർത്ത സ്ഥിരീകരിക്കുന്നു.

ഗാനി കാബൂളിൽ നിന്ന് ഉസ്ബെക്കിസ്ഥാനിലേക്ക്  ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുന്നു.” മധ്യ, ദക്ഷിണേഷ്യ: പ്രാദേശിക കണക്റ്റിവിറ്റി; വെല്ലുവിളികളും അവസരങ്ങളും  എന്നാണ് ആ സമ്മേളനത്തിന്റെ പേര്,” പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ ചർച്ചയായിരിക്കുന്ന  വീഡിയോയിൽ നിന്നുള്ള ഒരു സ്ക്രീൻഷോട്ട് ഈ പ്രസ്താവനയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്.

ഇതിനെ കുറിച്ച് ഞങ്ങൾ ചെയ്ത ഇംഗ്ലീഷ് ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.

Conclusion

തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെയാണ്  അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടിരിക്കുന്നത്.

തലസ്ഥാന നഗരമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുന്നതിന് ഒരു മാസം മുമ്പ് ജൂലൈ മുതൽ വീഡിയോ ഓൺലൈനിൽ ഉണ്ട്.

Result: Misplaced Context

Our Sources

TOLOnews: https://twitter.com/TOLOnews/status/1415517955526471683?s=20

Heart of Asia, Afghanistan: http://heartofasia.af/president-ghani-to-attend-international-summit-in-uzbekistan/

Pajhwok Afghan News: https://pajhwok.com/2021/07/15/ghani-off-to-uzbekistan-for-tashkent-conference/

Kabul’s Hamid Karzai International Airport: https://fb.watch/7rhJQr6bjC/

Afghan Government: https://president.gov.af/en/president-ghani-leaves-kabul-for-uzbekistan/?__cf_chl_jschl_tk__=pmd_9df03c87b1a65f70d98b4069d1db1253861efabd-1629195786-0-gqNtZGzNAg2jcnBszQjO


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.