Thursday, April 17, 2025
മലയാളം

Fact Check

സ്ത്രീകളെ പരസ്യമായി കൊല്ലുന്ന ദൃശ്യം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല

banner_image

അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ സ്ത്രീകളെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത് എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

ആ വീഡിയോ പറയുന്നത് ഇങ്ങനെയാണ്:

അതിർത്തിക്കപ്പുറത്തെ കാഴ്ചകൾ അതി ഭയാനകം. താലിബാൻ തീവ്രവാദികൾ സ്ത്രീകളെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്…കേരളത്തിലെ സഹോദരിമാരേ നിങ്ങൾ കണ്ണു തുറന്നു കാണുക. മോദി എന്ന നന്മമരം ഭരിക്കുന്ന കാലത്തോളം നിങ്ങളും നിങ്ങളുടെ പെൺമക്കളും സുരക്ഷിതരാണ്. ഓർമ്മയിൽ സൂക്ഷിക്കുക…

Prasanth Ravindren  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഇന്ന് രാവിലെ നോക്കുമ്പോൾ  4.1 k ഷെയറുകൾ ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

P M Sharma എന്ന ഐഡിയിൽ നിന്നും #ഇത്രയുംനീചകൃത്യങ്ങൾചെയ്തിട്ടും #അവൻദൈവത്തെ_വിളിക്കുന്നു എന്ന ഹാഷ്ടാഗോടെ ഷെയർ ചെയ്ത വീഡിയോയ്ക്ക് ഇന്ന് രാവിലെ നോക്കുമ്പോൾ 1 k ഷെയറുകൾ ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

ഗൂഗിൾ റിവേഴ്‌സ് സെർച്ചിൽ ഈ വീഡിയോ വിവിധ ലോക ഭാഷകളിൽ 2015 മുതൽ വൈറലായിട്ടുണ്ട് എന്ന് കണ്ടെത്തി.

കീ വെർഡ് സെർച്ചിൽ ഈ വീഡിയോ ഡെയിലി മെയിൽ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ വെബ്‌സെറ്റിൽ നിന്നും ലഭിച്ചു. 2015 ജനുവരി പതിനഞ്ചിന് വർത്തയാണത്.

വാർത്ത പറയുന്നു: “വ്യഭിചാരക്കുറ്റം ആരോപിച്ച് പർദ്ദ ധരിച്ച ഒരു സ്ത്രീയെ അൽ ഖ്വയ്ദ പരസ്യമായി കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു.

കറുത്ത വസ്ത്രവും ഹിജാബും (ശിരോവസ്ത്രം) ധരിച്ച സ്ത്രീയെ സിറിയയിലെ മുഖംമൂടി ധരിച്ച ജിഹാദകളുടെ മുന്നിൽ നടപ്പാതയിൽ കുനിഞ്ഞ് നിൽക്കാൻ ഉത്തരവിടുന്നത് ദൃശ്യങ്ങളിൽ കാണാം” എന്ന് വാർത്ത പറയുന്നു.
“ ഈ ദൃശ്യങ്ങൾ ഒരു ജിഹാദി  മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ് എന്ന്  തോന്നുന്നു, വടക്കുപടിഞ്ഞാറൻ നഗരമായ ഇഡ്‌ലിബിലെ മഅറാത്ത് അൽ നുമാനിൽ നിന്നാണ് ദൃശ്യം,” എന്നും വാർത്ത പറയുന്നു.

Google map of Ma’rat al Nu’man in Ibiid in Syria courtesy: Daily Mail

വീഡിയോയിൽ, സിറിയയിലെ അൽ ഖ്വയ്ദ അനുബന്ധ ഗ്രൂപ്പായ ജബത് അൽ നുസ്രയിൽ നിന്നുള്ള മുഖംമൂടി ധരിച്ചവരുടെ  ഒരു ചെറിയ ആൾക്കൂട്ടം നഗരത്തിലെ പ്രധാന റൗണ്ട് എബൗട്ടിന് സമീപം ഒത്തുകൂടുന്നു.

പുരുഷന്മാരിൽ ഭൂരിഭാഗത്തിന്റെ കയ്യിലും  മെഷീൻ ഗൺ  ഉണ്ട്, കട്ടിയുള്ള കോട്ടുകളും സൈനിക വസ്ത്രവും  ധരിച്ചിരിക്കുന്നു.
റോഡുകളുടെ ശൂന്യത കാണിക്കാൻ ക്യാമറമാൻ ക്യാമറ  അങ്ങോട്ട് തിരിക്കുന്നു, ട്രാഫിക് നിർത്തിവച്ച് വധശിക്ഷ പൂർണ്ണമായി പൊതുജന കാഴ്ചയിൽ നടത്താണിത്,” ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

റോയിട്ടേഴ്സ്, ബിസിനസ്സ് സ്റ്റാൻഡേർഡ് തുടങ്ങിയ മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വായിക്കു:Messi യ്ക്ക് പത്താം നമ്പർ ജേഴ്സി കിട്ടിയില്ല,യുവാവ് ആത്മഹത്യ ചെയ്തു: വാർത്ത തെറ്റാണ്

Conclusion

ഈ വീഡിയോയിലുള്ളത് അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സ്ത്രീകളെ കൊല്ലുന്ന ദൃശ്യങ്ങൾ  അല്ല. 2015ൽ സിറിയയിൽ നടന്നതാണ് വീഡിയോയിലെ സംഭവം.

Result: Misplaced Context 

Our Sources

Media reports

Google Reverse Image Search

Google Keyword Search


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,826

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.