ഫോര്‍മലിന്‍ (Formalin) പോലെയുള്ള 14 തരം രാസവസ്‌തുക്കള്‍ തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ട് വരുന്ന കോഴികളിൽ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
മാംസം വര്‍ദ്ധിക്കാനും മാംസത്തില്‍ പുഴുവരിക്കാതിരിക്കാനുമാണ് കെമിക്കലുകള്‍ ചേർക്കുന്നത് എന്നാണ് വീഡിയോ പറയുന്നത്.
അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഞങ്ങൾ കാണുമ്പോൾ 110ല്‍ അധികം ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്.

Fact Check/Verification
ഞങ്ങൾ കീ വെർഡ് സേർച്ച് നടത്തിയപ്പോൾ, ഈ വീഡിയോയുള്ള ജൂലൈ 3, 2018ന്റെ മീഡിയവൺ വെബ്‌സൈറ്റിന്റേയും യു ട്യൂബ് ചാനലിന്റെയും, വാർത്ത ലിങ്ക് കിട്ടി.
മാധ്യമം ദിനപത്രത്തിന്റെ വെബ്‌സൈറ്റിലും മീഡിയവണിനെ ഉദ്ധരിച്ചു , ഇതേ വാർത്ത ജൂലൈ 3, 2018നു പ്രസീദ്ധീകരിച്ചിട്ടുണ്ട്.
കോഴികളിൽ Formalin റിപ്പോർട്ട് പഴയതാണ്
വിഷയത്തെ കുറിച്ച് അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്റ്റ് സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്‌സിലെ ഇൻസ്പെക്ടറായ പ്രശാന്ത് നാരായണനുമായി സംസാരിച്ചു. മുൻപ് ഇത്തരം ചില പരാതികൾ ലഭിച്ചിട്ടുണ്ട്.
ചെക്ക് പോസ്റ്റുകളിൽ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന കോഴികളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. ഈ അടുത്ത കാലത്തൊന്നും ഇത്തരം പരാതികൾ കിട്ടിയിട്ടില്ല, അദ്ദേഹം പറഞ്ഞു.
വായിക്കാം:ഇത് അഫ്ഗാനിസ്ഥാനിൽ ഹെലികോപ്റ്ററിൽ താലിബാൻ ഒരു മനുഷ്യനെ തൂക്കി കൊല്ലുന്ന ദൃശ്യമല്ല
Conclusion
ഞങ്ങളുടെ പരിശോധന പ്രകാരം ഇത് മീഡിയവൺ ജൂലൈ 3, 2018ന് സംപ്രേക്ഷണം ചെയ്ത വാർത്തയാണ്.
അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്റ്റ് സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈ അടുത്ത കാലത്ത് തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ട് വരുന്ന കോഴികളിൽ ഫോര്‍മലിന്‍ പോലെയുള്ള രാസവസ്‌തുക്കള്‍ കണ്ടെത്തിയിട്ടില്ല.
Result: Missing Context
Our Sources
അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്റ്റ് സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്‌സിലെ ഇൻസ്പെക്ടറായ പ്രശാന്ത് നാരായണനുമായുള്ള സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.