Friday, April 25, 2025
മലയാളം

Fact Check

ഇത് അഫ്ഗാനിസ്ഥാനിൽ ഹെലികോപ്റ്ററിൽ താലിബാൻ ഒരു മനുഷ്യനെ തൂക്കി കൊല്ലുന്ന ദൃശ്യമല്ല

banner_image

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം  2021 ഓഗസ്റ്റ് 31 -ന് അവസാനിച്ചു.  ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വെടികോപ്പുകൾ   ഉപേക്ഷിച്ചാണ് അവർ മടങ്ങിയത്. അത് ഇപ്പോൾ താലിബാൻ സ്ഥാപിച്ച ‘അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് എമിറേറ്റിന്റെ’ നിയന്ത്രണത്തിലാണ്.

താലിബാൻ സേനയുടെ കൈയിൽ ഈ ആയുധം എത്തിയതിനെ ആശങ്കയോടെയാണ് പലരും നോക്കി കാണുന്നത്. അത് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) മേധാവി ജനറൽ കെന്നത്ത് മക്കെൻസി സ്ഥിരീകരിച്ചു.

ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 70 മൈൻ റെസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്റ്റഡ് (MRAP) കവചിത തന്ത്രപ്രധാന  വാഹനങ്ങൾ, 27 ഹംവീസ് ഇനത്തിലുള്ള വാഹനങ്ങൾ , 73 വിമാനങ്ങൾ എന്നിവ അമേരിക്ക ഉപേക്ഷിച്ചതായി അദ്ദേഹം വ്യക്തമാക്കി. “ഞങ്ങൾ പുറത്തു കൊണ്ടുവരാത്ത ഉപകരണങ്ങൾ ഞങ്ങൾ പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

അമേരിക്കൻ പിന്മാറ്റത്തിന് തൊട്ട് പിന്നാലെ “താലിബാൻ യു.എസ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ ഒരു മനുഷ്യനെ തൂക്കി കൊന്നുവെന്ന” അവകാശവാദം  ശക്തമായി.

ഇന്ത്യൻ മാധ്യമങ്ങൾ ഇതിനെ കുറിച്ചുള്ള വാർത്ത പങ്കുവെച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വാർത്ത  റിപ്പോർട്ട് ചെയ്തിരുന്നു.

 ഇവരുടെ മാതൃക പിന്തുടർന്നു മലയാള മാധ്യമങ്ങളും ഈ വാർത്ത കൊടുത്തിരുന്നു. ഞങ്ങളുടെ അന്വേഷണത്തിൽ മുഖ്യധാരാ ടെലിവിഷൻ ചാനലായ ജനം ടിവി,ഓൺലൈൻ വാർത്ത മാധ്യമങ്ങളായ  malayalam oneindia,pravasiworld എന്നിവയുടെയൊക്ക വെബ്‌സൈറ്റിൽ വാർത്ത കണ്ടു.

ആർക്കൈവ്ഡ് ലിങ്ക്

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക് 

https://www.youtube.com/watch?v=a9GMgT4ej7s

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ ഹെലികോപ്റ്ററിൽ കാണുന്ന  വ്യക്തി ഒരു ഉപകരണത്തിന്റെ  സഹായത്തോടെ തൂങ്ങി കിടക്കുകയാണ് എന്ന് മനസിലാവും. ചില കീഫ്രെയിമുകളിൽ പരിശോധിച്ചാൽ അയാളുടെ കൈകളും ശരീരവും നീങ്ങുന്നതായി കാണാം. ഇത്  താലിബാൻ അയാളെ ഹെലികോപ്റ്ററിൽ തൂക്കി കൊന്നുവെന്ന വാദത്തെ ദുർബലപ്പെടുത്തുന്നു.  

വീഡിയോ ഫ്രെയിം ഫ്രെയിമായി  പരിശോധിക്കുമ്പോൾ, ആ മനുഷ്യൻ തന്റെ കൈകൾ സ്വതന്ത്രമായി ചലിപ്പിക്കുന്നതും തലയിൽ സ്പർശിക്കുന്നതും കാണാം.

കാബൂൾ ആസ്ഥാനമായുള്ള അശ്വക വാർത്താ ഏജൻസി, കാണ്ഡഹാർ ഗവർണർ ഓഫീസിന് മുകളിൽ ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ കണ്ടെത്തിയെന്ന അവകാശവാദം ശരി വെക്കുന്നു.

അഫ്‌ഗാനിസ്ഥാനിൽ നടന്ന ഹെലികോപ്റ്റർ സംഭവം മാധ്യമങ്ങൾ ശരിയായിട്ടല്ല റിപ്പോർട്ട് ചെയ്തത്

അശ്വകയുടെ പ്രതിനിധികൾ അക്കാര്യം ന്യൂസ് ചെക്കറോട് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. “ഞങ്ങൾ അവിടെ ഒരു വാർത്ത സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാണ്ഡഹാറിലെ ഗവർണറുടെ കെട്ടിടത്തിൽ പതാക ഉറപ്പിക്കാൻ ഒരാളെ  ഹെലികോപ്റ്ററിൽ നിന്നും തൂക്കിയിറക്കിയാതായി ആ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്,അവർ പറഞ്ഞു.

ഇസ്ലാമിക് എമിറേറ്റ് അഫ്ഗാനിസ്ഥാന്റെ ഇംഗ്ലീഷ് ഭാഷാ ”ഔദ്യോഗിക അക്കൗണ്ട്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന, താലിബ് ടൈംസിന്റെ ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്ന ട്വിറ്റർ അക്കൗണ്ടും, ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ ഹെലികോപ്റ്ററിൽ നിന്നും  തൂങ്ങിക്കിടക്കുന്ന മനുഷ്യനെക്കുറിച്ചുള്ള പരാമർശം അവർ പൂർണ്ണമായും ഒഴിവാക്കി.

ആർക്കൈവ്ഡ് ലിങ്ക് 


  ഈ വീഡിയോ “ഒരു താലിബാൻ സൈനികൻ  കെട്ടിടത്തിന് മുകളിൽ ഒരു പതാക ഉറപ്പിക്കാനുള്ള ശ്രമമാണ്” എന്ന് താലിബാൻ ഉറവിടങ്ങൾ സ്ഥിരീകരിച്ചു,രാഷ്ട്രീയ പ്രവർത്തകനും മുൻ ടോളോ ന്യൂസ് പത്രപ്രവർത്തകനുമായ മുസ്ലീം ഷിർസാദ് ന്യൂസ് ചെക്കറോട് പറഞ്ഞു.

ഹെലികോപ്റ്ററിലുള്ള ഈ അഭ്യാസത്തിന്റെ  മുഴുവൻ ഉദ്ദേശ്യവും അതിൽ  തൂങ്ങിക്കിടക്കുന്നയാളെ സംബന്ധിക്കുന്ന വിവരവും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കൻ പ്രതിരോധ വകുപ്പും  വീഡിയോയിലുള്ള  ഹെലികോപ്റ്ററിനെക്കുറിച്ച് വിശദീകരണം നൽകിയിട്ടില്ല.

താലിബാനോ സംഭവത്തിന് സാക്ഷികളായ ആരെങ്കിലുമോ ഇതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും പറഞ്ഞിട്ടില്ല 

“ഒരു കൊടിമരത്തിൽ ഒരു പതാക സ്ഥാപിക്കുന്നതിനുള്ള വിഫല ശ്രമമായിരുന്നു അത് എന്ന്  പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്,” ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ റിസർച്ച് അസോസിയേറ്റും  പ്രതിരോധ- സൈനിക വിദഗ്ദനുമായ ജോസഫ് ഡെംപ്സി   ന്യൂസ് ചെക്കറിനോട് പറഞ്ഞു.

വീഡിയോയിൽ കാണുന്ന ഹെലികോപ്റ്റർ “യുഎസ് അഫ്ഗാനിസ്ഥാന്  കൊടുത്ത U H-60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്റർ” ആണെന്ന് ഡെംപ്സി സ്ഥിരീകരിച്ചു. അതിനെ  കാണ്ഡഹാറിലേക്ക് ജിയോടാഗ് ചെയ്യാൻ  കഴിഞ്ഞിട്ടുണ്ട്.

കാണ്ഡഹാറിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്  നഗര കേന്ദ്രത്തിലുള്ള അസാധാരണമായ വലിയ  കൊടിമരമായിരുന്നു.

ഇത് കാണ്ഡഹാറിലെ  ഒരു ലാൻഡ്മാർക്ക് ആണ്. അതിനാൽ  അതിന്റെ ജിയോലൊക്കേഷൻ സ്ഥിരീകരിക്കുന്ന സമാന കോണുകളിൽ നിന്ന് മുൻകാലത്ത് എടുത്തിട്ടുള്ള ചിത്രങ്ങൾ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു, ”അദ്ദേഹം പറഞ്ഞു.

കാണ്ഡഹാറിനു മുകളിലൂടെ ബ്ലാക്ക് ഹോക്കിൽ തൂങ്ങി കിടക്കുന്ന   വ്യക്തി ആരെന്നത്  അജ്ഞാതമായി തുടരുമ്പോഴും, “ഇത്തരം കാര്യങ്ങൾ ചെയ്യാൻ സ്പെഷ്യലിസ്റ്റ് ട്രെയിനിംഗിന് ലഭിച്ച ആളാണ് എന്ന് മനസിലാക്കാം,” ഡെംപ്സിപറയുന്നു.

ഈ വീഡിയോ “യുഎസ് കൊടുത്ത ഹെലികോപ്റ്ററുകൾ  താലിബാൻ പ്രവർത്തിപ്പിക്കുന്നതിന്റെ ആദ്യ തെളിവാണെന്നും” അദ്ദേഹം സൂചിപ്പിച്ചു.

താലിബാൻ പിടിയിലായതിന് ശേഷം അടുത്തിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത, മുൻ ബിബിസി ജേർണലിസ്റ്റായ ബിലാൽ സർവാരി തന്റെ ട്വീറ്റിൽ ഇങ്ങനെ കുറിക്കുന്നു. ഹെലികോപ്റ്റർ നിയന്ത്രിക്കുന്ന അഫ്ഗാൻ പൈലറ്റ്  എനിക്ക് വർഷങ്ങളായി അറിയാവുന്ന ഒരാളാണ്. അദ്ദേഹം യുഎസിലും യുഎഇയിലും പരിശീലനം നേടിയിട്ടുണ്ട്. ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്റർ പറത്തിയതായി അദ്ദേഹം എന്നോട് സ്ഥിരീകരിച്ചു. വീഡിയോയിൽ  കാണുന്ന സൈനികൻ  താലിബാൻ പതാക സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.

വായിക്കാം:1922 ലെ വാർത്ത ഏത് പത്രത്തിന്റേത്?

Conclusion

ഹെലികോപ്റ്ററിൽ ഒരാളെ തൂക്കി കൊന്നു താലിബാൻ പരേഡ് നടത്തിയെന്ന അവകാശവാദം തെറ്റാണ്. ഈ സംഭവത്തിന്റെ സ്ഥലമോ തൂങ്ങിക്കിടക്കുന്ന മനുഷ്യന്റെയോ പൈലറ്റിന്റെയോ ഐഡന്ററ്റി സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ന്യൂസ് ചെക്കറിന് സാധിച്ചിട്ടില്ല. എന്നാൽ വീഡിയോയിലെ മനുഷ്യൻ ജീവിച്ചിരിപ്പുണ്ടെന്നും കൈകൾ ചലിക്കുന്നത്
വീഡിയോയിൽ വ്യക്തമായി കാണാം.

With reporting and fact-checking from Ujwala P and Preeksha Malhotra

Result: Partly False

ഇംഗ്ലീഷ് ഫാക്ട് ചെക്ക് ഇവിടെ വായിക്കാം 

Our Sources

Aśvaka – آسواکا News Agency, a Kabul based news agency.

Muslim Shirzad, a political activist and a former journalist at Tolonews.

Joseph Dempsey, Research Associate, Defence and Military Analysis at International Institute for Strategic Studies:https://twitter.com/JosephHDempsey/status/1432447533419216903?s=20

Bilal Sarwary’s tweet regarding the pilot flying the helicopter:


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,924

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.