എയ്ഡ്‌സ് പടര്‍ത്താന്‍ സംഘം ഇറങ്ങിയിട്ടുണ്ടെന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കേരളാ പോലിസിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നത്.
”നിങ്ങളുടെ വീട്ടിൽ ഞങ്ങൾ മെഡിക്കൽ കോളേജിൽ നിന്ന് വരുന്നു. നിങ്ങളുടെ blood free trial ൽ SUGAR ഉണ്ടോന്ന് ചെക്ക് ചെയ്യാം എന്നു പറയുകയാണെങ്കിൽ, ഉടനടി പോലീസിനെ അറിയിക്കുക. അവർ HIV വൈറസ് പടർത്തുന്നതിന് വരുന്നവരാണ്. നിങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പങ്കിടുക,” എന്നാണ് ആ സന്ദേശത്തിന്റെ ഉള്ളടക്കം.
Mohanakurup M K എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 154 ഷെയറുകൾ ഉണ്ടായിരുന്നു.
Mohanakurup M K’s post
Archived link of Mohanakurup M K’s post
Rajesh NP എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 48 ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Rajesh NP’s post
Sugathan Konni എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 10 ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Sugathan Konni’s post
വാട്ട്സ്ആപ്പിലും ഈ പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്.

Factcheck/Verification
ഈ സന്ദേശത്തെ കുറിച്ച് പരിശോധിക്കാൻ ഫേസ്ബുക്കിൽ സേർച്ച് ചെയ്തപ്പോൾ കേരളാ പോലീസിന്റെ പോസ്റ്റ് ശ്രദ്ധയിൽ വന്നു.
”കേരളാ പോലീസ് ഇത്തരത്തിൽ അറിയിപ്പ് നൽകിയിട്ടില്ല. വ്യാജവാർത്ത പ്രചരിപ്പിക്കരുത്. സംഭവം വ്യാജമാണെന്നറിയാതെ ഷെയർ ചെയ്തോരൊക്കെ ഇതുകൂടി ഒന്നു ഷെയർ ചെയ്‌തേക്കണേ,” പോലീസിന്റെ പോസ്റ്റ് പറയുന്നു.
Kerala Police’s Facebook Post
ട്വിറ്ററിലും ഇതേ സന്ദേശം കേരളാ പോലീസ് നൽകിയിട്ടുണ്ട്.
എയ്ഡ്‌സ് പടര്‍ത്താന്‍ സംഘം: കേരളാ പോലീസ് ഒരു അറിയിപ്പും നൽകിയിട്ടില്ല
ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ കേരളാ പോലീസ് മീഡിയ സെൽ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ പറഞ്ഞത് എയ്ഡ്‌സ് പടര്‍ത്താന്‍ വരുന്നവരെ കുറിച്ചുള്ള പ്രചരണം വളരെ പഴയതാണ് എന്നാണ്. പല തവണ “ഇത് വ്യാജമായ സന്ദേശമാണ് എന്ന് വ്യക്തമാക്കിയതാണ്. വീണ്ടും ഇതേ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.
വായിക്കാം: ഈ ദൃശ്യങ്ങള്‍ നേപ്പാള്‍ പാര്‍ലാമെന്‍റില്‍ നിന്നല്ല, ഹിമാചല്‍ അസ്സംബ്ലിയിൽ നിന്നുള്ളത്
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ എയ്ഡ്‌സ് പടര്‍ത്താന്‍ വരുന്നവരെ കുറിച്ച് കേരളാ പോലീസ് ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല എന്ന് മനസിലായി.
Result: False
Our sources
Telephone Conversation with State Police Media Centre Deputy Director V P Pramod Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.