Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
നേപ്പാള്‍ പാര്‍ലാമെന്‍റില്‍ അവിടത്തെ എംപി മോദിയെ വിമർശിക്കുന്നു എന്ന പേരിൽ ഒരു പ്രസംഗം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
”കേരളത്തിൽ നിന്ന് പോയ ഒരു MP യെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു.” എന്ന വിവരണത്തോടെയാണ് ഈ വിഡീയോ ഷെയർ ചെയ്യുന്നത്.
ഫേസ്ബുക്കിൽ ധാരാളം ഫോളോവേർസ് ഉള്ള സിപിഎം അനുകൂല പേജായ പോരാളി ഷാജി എന്ന ഐഡിയിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 999 ഷെയറുകൾ ഉണ്ടായിരുന്നു. നേപ്പാള്‍ പാര്‍ലാമെന്‍റില്‍ അവിടത്തെ എം പി പോലും നരേന്ദ്ര മോദിയെ വിമർശിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള എം പിമാർ ഈ വിഷയങ്ങളിൽ മൗനം പാലിക്കുന്നുവെന്നാണ് പോസ്റ്റ് പറയുന്നത്.
poralishaaji’s post
Archived link of poralishaaji’s post
സംഘപരിവാർ വിമർശന പേജായ ബീഫ് ജനത പാർട്ടി [BJP] – Troll Sangh എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾ കണ്ടെത്തുമ്പോൾ 77 പേർ ഷെയർ ചെയ്തിട്ടുണ്ട്.
Archived link of the post in ബീഫ് ജനത പാർട്ടി [BJP] – Troll Sangh’s page
Jaislal Jamal എന്ന ഐഡിയിൽ നിന്നും 46 പേരും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Jaislal Jamal’s post
Archived link of Jaislal Jamal’s post
Mansoor Mannarkkad എന്ന ഐഡിയിൽ നിന്നും 13 പേരും ഇതേ വീഡിയോ ഷെയർ ചെയ്തു.
Mansoor Mannarkkad’s post
Archived link of Mansoor Mannarkkad’s post
കേന്ദ്ര സര്‍ക്കാറിന്‍റെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തിനെ വിമര്‍ശിച്ച് നടത്തിയ പ്രസംഗമാണ് എന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രെയിമുകളായി വിഭജിച്ചു. അതിൽ ഒരു ഫ്രെയിം ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.
All India Professionals’ Congress – Maharashtra State എന്ന ഐഡിയിൽ ഈ പ്രസംഗത്തിന്റെ ഒരു വീഡിയോ ജൂൺ 18 നു പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടെത്താനായി.
Video posted by All India Professionals’ Congress – Maharashtra State
തുടർന്നുള്ള തിരച്ചിലിൽ Indian National Congress – Himachal Pradesh എന്നഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഐഡിയിൽ നിന്നും മാർച്ച് 21നു ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായും കണ്ടെത്തി.
Indian National Congress – Himachal Pradesh]s Facebook post
തുടർന്ന് യാൻഡക്സിൽ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ഞങ്ങൾക്ക് ഒരു യൂട്യൂബ് ലിങ്ക് ലഭിച്ചു.
Live Times TV Himachal എന്ന ആ യൂട്യൂബ് ചാനൽ മാർച്ച് 17, 2021നു പോസ്റ്റ് ചെയ്ത വീഡിയോ യുടെ വിവരണം Jagat Singh Negi lambasted the BJP in the House എന്നാണ്.
അദ്ദേഹത്തിന്റെ ബയോഡാറ്റ ഹിമാചൽ പ്രദേശ് അസംബ്ലിയുടെ evidhan.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
നേപ്പാള്‍ പാര്‍ലാമെന്‍റില്‍ അവിടത്തെ എം പി നടത്തിയ പ്രസംഗമല്ല ഇത് എന്ന് ഇതിൽ നിന്നും മനസിലാക്കാനായി.
വായിക്കാം: ഹോട്ടലിലെ സംഘർഷം: നോൺ ഹലാൽ ബോർഡ് വെച്ചതിനല്ല
ഞങ്ങളുടെ അന്വേഷണത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തെ വിമര്‍ശിച്ച് നേപ്പാള്‍ പാര്‍ലാമെന്‍റില്‍ പ്രസംഗിക്കുന്ന അവിടത്തെ എംപി അല്ല വീഡിയോയിൽ ഉള്ളത് എന്ന് വ്യക്തമാണ്. ഈ പ്രസംഗം ഹിമാചൽ പ്രദേശ് അസംബ്ലിയിൽ ജഗത് സിംഗ് നേഗി എന്ന കിന്നോറിൽ നിന്നുള്ള കോൺഗ്രസ് എം.എല്‍.എ നടത്തിയതാണ്.
All India Professionals’ Congress – Maharashtra State
Indian National Congress – Himachal Pradesh
Himachal Pradesh Legislative Assembly Website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.