Himachal Pradeshലെ Dharmasalaയിൽ തിങ്കളാഴ്ചയുണ്ടായ Cloud burst ധാരാളം നാശം വിതച്ചു.അതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയം റുകൾക്ക് നാശം ഉണ്ടാക്കുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു. ദുരന്തത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതിൽ മലയാളം ടെലിവിഷൻ എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട വീഡിയോ മാത്രം 1.6k റീയാക്ഷനുകൾക്കും 89k വ്യൂവുകളും 676 ഷെയറുകളും ഉണ്ടായിട്ടുണ്ട്.
Himachal Pradeshലെ Dharmasalaയിലെ Cloud burst:വാർത്തകൾ പറയുന്നത്
കനത്ത മഴയില്‍ മാഞ്ജി നദി കരകവിഞ്ഞൊഴുക്കുന്നു. കനത്ത മഴയില്‍ ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ് എന്നൊക്കെയാണ് തിങ്കളാഴ്ച വന്ന വാർത്തകൾ.
Cloud burst: എന്താണ്?
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് ഉണ്ടാകുന്ന അതി ശക്തമായ മഴയാണ് മേഘവിസ്‌ഫോടനം(cloud brust).
നിമിഷ നേരം കൊണ്ട് മേഘവിസ്‌ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകും. കാറ്റും, ഇടിയും മിന്നലും കൂടിയാകുന്നതോടെ പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടാകുന്നത്.
വളരെ അപൂർവ്വമായി ഉണ്ടാകുന്ന പ്രതിഭാസമാണ് മേഘസ്ഫോടനം. എന്നാൽ ഇതിന്റെ തീവ്രത എത്രത്തോളമാണെന്ന് നിർവചിക്കുക പ്രയാസമാണ്. മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തത് കൊണ്ട് മനുഷ്യർക്ക് ഇതൊരു അപ്രതീക്ഷിത ദുരന്തമാണ് വിതയ്ക്കുന്നത്.
മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘസ്ഫോടനത്തിനു കാരണമാവുന്നത്.
ഈ മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു.
കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്നാരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം.
തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുന്ന സമയത്തും ഇത്തരം മേഘങ്ങൾ ചിലപ്പോൾ കേരളത്തിലും ഉണ്ടാവാറുണ്ട്. എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല.
Fact Check/Verification
ഈ വീഡിയോ ജപ്പാനിലെ അറ്റാമിയിൽ നിന്നുള്ളതാണെന്ന്. ജൂലൈ മൂന്നിന് ഇവിടെ ഉണ്ടായ കനത്ത മഴയിൽ മണ്ണിടിച്ചിൽ നിരവധി വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി, രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു.
10News First എന്ന ട്വീറ്റർ ഹാൻഡിൽ ജൂൺ 3നു ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്.ജൂൺ 12 തിങ്കളാഴ്ചയാണ് Dharmasalaയിൽ പ്രളയം ഉണ്ടാവുന്നത്.
അൽജസീറാ,എബിസി7 തുടങ്ങിയ മാധ്യമങ്ങളും ജപ്പാനിലെ അറ്റാമിയിലെ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Conclusion
Dharmasalaയിൽ തിങ്കളാഴ്ചയുണ്ടായ Cloud burst ധാരാളം നാശം വിതച്ചിരുന്നു. എന്നാൽ ഈ വീഡിയോ അവിടെ നിന്നുള്ളതല്ല.ജപ്പാനിലെ അറ്റാമിയിലെ മണ്ണിടിച്ചിലിന്റേതാണ്.
Result: False
Our Sources
https://www.manoramaonline.com/environment/environment-news/What-is-the-cloudburst-phenomenon.html#
https://www.aljazeera.com/news/2021/7/3/japan-torrential-rains-unleash-landslides-20-missing-report
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.