COVID -19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം 1 മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് ആൾ ഒന്നിന് Rs 10000/- (പതിനായിരം രൂപ ) വീതം പ്രധാനമന്ത്രിയുടെ ധനസഹായം ലഭിക്കുന്നു, എന്ന പേരിൽ ഒരു ഓഡിയോ സ്‌കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലാവുന്നുണ്ട്.
ഓഡിയോയുടെ ക്ലിപ്പ് ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ ദുരുപയോഗ സാധ്യതയുള്ളതിനാൽ അത് ഞങ്ങൾ ഷെയർ ചെയ്യുന്നില്ല.
COVID -19 സപ്പോർട്ടിങ് പ്രോഗ്രാം: ഓഡിയോ പറയുന്നത് എന്താണ്?
ആ ഓഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ- “പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
COVID -19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം 1 മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് ആൾ ഒന്നിന് Rs 10000/- (പതിനായിരം രൂപ ) വീതം പ്രധാനമന്ത്രിയുടെ ധനസഹായം ലഭിക്കുന്നു. അപേക്ഷിച്ചവർക്ക് തുക കിട്ടിത്തുടങ്ങി ഇനിയും ആരെങ്കിലും അപേക്ഷിക്കാനുണ്ടെങ്കിൽ.
1. വരുമാനസർട്ടിഫിക്കേറ്റ്
2. റേഷൻകാർഡിന്‍റെ കോപ്പി
3. ബാങ്ക് പാസ്സ് ബുക്ക്
4. ആധാർ കാർഡ്
എന്നി രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ പോയി എത്രയും പെട്ടന്ന് അപേക്ഷിക്കുക.
പദ്ധതിയുടെ പേര് :-
COVID 19 സപ്പോർട്ടിങ് പ്രോഗ്രാം.
Fact Check/Verification
ഈ പ്രചാരണം വ്യാജമാണ് എന്ന് കേരളാ പോലീസ് അവരുടെ ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ് സപ്പോർട്ടിംഗ് സ്കോളർഷിപ്പെന്ന പേരിൽ ധനസഹായം നൽകുന്നതായുള്ള വ്യാജ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇല്ലാത്ത സ്കോളര്ഷിപ്പിന്റെ പേരിൽ നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടത്. വ്യാജ സന്ദേശങ്ങളുടെ നിജസ്ഥിതി അറിയാതെ പേര് രജിസ്റ്റർ ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തുകയാണ്.
യാഥാർഥ്യമറിയാതെ അദ്ധ്യാപകരടക്കം സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. രജിസ്‌ട്രേഷൻ ഫീസായി 100 രൂപ മാത്രം ഈടാക്കുന്നുണ്ട്.
കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പു സംഘങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ നൽകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനാണ് സാദ്ധ്യത,കേരളാ പോലീസ് വ്യക്തമാക്കുന്നു.
മലപ്പുറം ജില്ലയിലെ പി ആർ ഡിയുടെ ജില്ലാ ഇൻഫോർമേഷൻ ഓഫീസും ഈ സന്ദേശം വ്യജമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ മാത്രം ഈടാക്കുന്നതിനാല്‍ രക്ഷിതാക്കളും ആവേശത്തിലാണ്. എന്നാല്‍ അപേക്ഷയ്‌ക്കൊപ്പം ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കുന്നുണ്ട്.
ഇത് ഭാവിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. അപേക്ഷയും രേഖകളും രജിസ്‌ട്രേഷന്‍ ഫീസും പോകുന്നത് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്,ജില്ലാ ഇൻഫോർമേഷൻ ഓഫീസ്, പറയുന്നു.
ഒന്നാം കോവിഡ് തരംഗത്തിനിടെ പുറത്തിറങ്ങിയ ‘വിദ്യാർഥികൾക്ക് പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു’ എന്ന വ്യാജ സന്ദേശം കോവിഡിന്റെ രണ്ടാം തരംഗത്തിലും ജില്ലയിൽ സജീവമാകുന്നതായും ഇത്തരം വാർത്തകളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും ജാഗ്രത പുലർത്തണമെന്നും അക്ഷയ മലപ്പുറം ജില്ലാ പ്രൊജക്ട് മാനേജർ പി. ജി ഗോകുൽ അറിയിച്ചു.
2020ലും അത്തരം ഒരു സന്ദേശം പ്രചരിച്ചിരുന്നു.കോവിഡ് 19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പേരിൽ ഒന്നുമുതൽ പ്ലസ്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രധാനമന്ത്രി 10,000 രൂപ നൽകുന്നുവെന്നായിരുന്നു അന്നത്തെപ്രചാരണം.
അപേക്ഷിച്ചവർക്ക് കിട്ടിയെന്നും അക്ഷയകേന്ദ്രം വഴി അപേക്ഷിക്കണമെന്നുമായിരുന്നു അന്നത്തെ ശബ്‌ദസന്ദേശം.
Conclusion
കോവിഡ് 19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പേരിൽ ഒന്നുമുതൽ പ്ലസ്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രധാനമന്ത്രി 10,000 രൂപ നൽകുന്നുവെന്ന പ്രചാരണം തെറ്റാണ് എന്ന് മലപ്പുറം ജില്ലയിലെ പി ആർ ഡിയുടെ ജില്ലാ ഇൻഫോർമേഷൻ ഓഫീസും കേരളാ പോലീസും വ്യക്തമാക്കി.
Result: False
Our Sources
https://www.deshabhimani.com/news/kerala/news-alappuzhakerala-08-06-2020/875907
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.